അതെന്ത് കൊണ്ടാണെന്ന് അവൾക്കറിയില്ല, എപ്പോൾ കണ്ടാലും തന്നോടിവർ തട്ടിക്കയറിയേ സംസാരിക്കാറൊള്ളൂ… അത് കൊണ്ട് സ്റ്റെല്ലാ മാഡത്തിനേ കാണുന്നതേ എനിക്കിപ്പോൾ വെറുപ്പാണ്.
“ജാൻസീ…
പെട്ടെന്ന് സ്റ്റെല്ലാ മാഡം വിളിച്ചപ്പോൾ അവൾ തിരിഞ്ഞു നോക്കി, ഒപ്പം അത്ഭുതവും തോന്നി.
സ്റ്റെല്ലാ മാഡം…
“അവിടേ നിൽക്ക്.
അവൾ അങ്ങനെ തന്നേയങ്ങ് നിന്നു. എന്തു പ്രശ്നത്തിനാണാവോ ഇനി അവർ തന്നേ വിളിക്കുന്നതെന്ന്, ചുമ്മാ വഴക്ക് പറയാനാണെങ്കിൽ ചിലപ്പോൾ താനും എന്തെങ്കിലുമൊക്കേ പറഞ്ഞു പോകും.
സ്റ്റെല്ലാ മാഡം അവളുടേ അടുത്തെത്തി. അവർ തൊട്ട് അടുത്തെത്തിയപ്പോഴാണ് ഒരു കാര്യം അവൾ മനസ്സിലാക്കുന്നത്, തനിക്ക് അവരേക്കാളും പൊക്കമുണ്ടെന്ന്.
“തടി കുറയ്ക്കണം കേട്ടോ ജാൻസീ… എന്നാലേ ഗെയിംസിൽ പങ്കെടുക്കാനാവൂ… കുറച്ചു അധ്വാനിക്കാതേ പറ്റില്ല.
ജാൻസി അന്തം വിട്ടു പോയി.
എത്ര സ്നേഹത്തിലും താത്പര്യത്തിലുമാണവർ എന്നോട് സംസാരിക്കുന്നത്. ഇവർക്കിതെന്ത് പറ്റി…? തന്നോട് ആദ്യമായിട്ടാണല്ലോ ഈ വിധം ഇവർ സംസാരിക്കുന്നത്.
“വരൂ… നമൂക്ക് ആ ഒഴിഞ്ഞ സ്ഥലത്ത് പോയി നിൽക്കാം, നല്ല കൂൾ പ്ലൈയ്സാ…
സ്റ്റെല്ല പറഞ്ഞു.
അവളുടേ അത്ഭുതം വർദ്ധിച്ചു വന്നു…
അവർക്കെന്താണ് തന്നോട് സംസാരിക്കാനുള്ളത്.
ഇപ്പോഴെന്താ അവർക്കീ അടുപ്പം…?
ഒന്നും മനസ്സിലാകുന്നില്ല…
ജാൻസിയേ കൂട്ടി സ്റ്റെല്ല ഗാർഡന്റേ അടുത്തേക്ക് പോകുന്നത് നോക്കി, സ്റ്റീഫൻ ഇരുന്നു. അയാളുടേ ചുണ്ടിലപ്പോൾ ഒരു നനുത്ത പുഞ്ചിരിയുണ്ടായിരുന്നു.
ജാൻസിയേ പാട്ടിലാക്കാനുള്ള പ്രവർത്തി സ്റ്റെല്ല തുടങ്ങി കഴിഞ്ഞു….
തുടരും……