ശബാന ഫോണിലെ സ്‌ക്രീനിൽ സമയം നോക്കി രാത്രി 11.40നു വിളിച്ചിട്ട് ആണ് പരിപാടി ചോദിക്കുന്നത്. ഗൾഫിൽ വളർന്ന ശബാനക്ക് ബര്ത്ഡേ ആഘോഷമെല്ലാം വലിയ കാര്യം തന്നെ ആയിരുന്നു, അതുകൊണ്ടാണ് സിയ ഓർത്തെടുത്തു ഗിഫ്റ് വാങ്ങാൻ ഫസലിനെ ഏൽപ്പിച്ചത്. ഈ തവണ unexpected പ്രെഗ്‌നൻസി വന്നതുകൊണ്ട് ശബാന ബര്ത്ഡേ ഒന്നും ഒർമ്മയിലില്ല.
“എന്ത് പരിപാടി , ഉറങ്ങാൻ നോക്കുവായിരുന്നു ,നിങ്ങൾ ഇവിടേക്ക് വരുന്നുണ്ടോ “
“alloh ഉറങ്ങല്ലേ , ഞാൻ അവിടേക്ക് വന്നുകൊണ്ടിരിക്കാന് “
“അതെയോ “
“ബാക്കി എല്ലാവരും ഉറങ്യോ “
“ഹാ , ഫെബിയും ഫിറോസിക്കയും ഇപ്പൊ റൂമിലേക്ക് കയറിയാതെ ഉള്ളൂ “
“അപ്പൊ സാരല്യ , ഉറങ്ങി കാണില്ല …
നീ ഉറങ്ങല്ലേ ഞാനിപ്പോ എത്തും”
സംസാരത്തിൽ പരിപാടികൾ ഇന്നും ഇല്ലെന്ന് മനസ്സിലാക്കി ഫസൽ പെട്ടെന്ന് കാർ തിരിച്ചു, ടൗണിലേക്ക് പോയി ഒരു കേക്കും വാങ്ങി അതിൽ ഫോർ ഡിയർ ബാനു എന്നുകൂടി എഴുതി ഫസൽ കാർ സ്പീഡിൽ വിട്ടു.
ഗേറ്റ് തുറന്നു കോമ്പൗണ്ടിലേക്ക് കയറിയതും ശബാന വാതിൽ തുറന്നു. ഫസലിനെ കാത്ത് നിൽപ്പായിരുന്നു. ചുരിദാറിനു പകരം ഒരു നൈറ്റിയും ഷാളുമാണ് വേഷം. ഫസൽ പുറകിലെ ഡോർ തുറന്നു കേക്കും ഡ്രസ്സ് അടങ്ങിയ പാക്കറ്റും കയ്യിൽ എടുത്തു.
“ബാനു ഒന്ന് സഹായിക്കേടോ “
ഫസൽവിളിച്ചതും ശബാന വേഗം കാറിനടുത്തേക്ക് നടന്നു. അവളുടെ കയ്യിലേക് കേക്ക് കൊടുത്തു.
“ല്ലാരും ഉറങ്യോ “
“ഇതൊക്കെ എന്താണ്,
ആഹ് ഉറങ്ങികാണും”
“ഫാരിസും ഉറങ്യോ”
“ഇണ്ടാവും, ഇതൊക്കെ എന്തിനാ”
ശബാന മുന്നിലും ഫസൽ പിന്നിലുമായി നടന്നു.
“നിന്നെ കാണാൻ നല്ല ചേലുണ്ട് ബാനു” ഫസൽ പതിയെ ശബാനയുടെ ചെവിടിനടുത് കഴുത്തിൽ ശ്വാസം വീഴും രീതിയിൽ പറഞ്ഞു. രണ്ടു കൈകൾ കൊണ്ട് കേക്ക് പിടിച്ചൊരിക്കുന്നത് കൊണ്ട് ശബാനയ്ക്ക് ആ ശ്വാസം വരുത്തിയ ഇക്കിളി തടയാൻ കഴിഞ്ഞില്ല. അവൾ വേഗം അകത്തേക്ക് നടന്നു ടേബിളിൽ കേക്ക് വെച്ചു.നൈറ്റി ഇട്ടു ശീലമില്ലാത്ത ശബാന ഷാളുകൊണ്ട് ജാള്യത മറയ്ക്കാൻശ്രമിച്ചു.