എന്താ
എനിക്ക് മറിയയെ കാണണം
പ്പ അഭിനയം ഒക്കെ അവരുടെ മുന്നിൽ മതി ഒരുപാട് അഭിനയിച്ച് മറിക്കാതെ നീ അതും എന്നോട്….
ഹി ഹി എൻ്റെ അളിയൻ ഒരു ബുദ്ധി രാക്ഷസൻ തന്നെ….
അതെ അതെ പിന്നെ നാളെ കോളജിൽ പോയിട്ട് ഒരു കംപ്ലൈൻ്റ് എഴുതി വാങ്ങി പോലീസ് സ്റ്റേഷൻസിൽ കൊണ്ട് കൊടുക്കണം
എന്തിനാ
എടാ അവൻ അങ്ങനെ ഒതുങ്ങുന്ന ഇനം അല്ലാ നമ്മളും കരുതി ഇരിക്കണം അവര് പിടിച്ച് ഒന്ന് വിരട്ടുമ്പോ അവനും ഒന്ന് ഒതുങ്ങി ഇരിക്കും
ആര്
നിൻ്റെ തന്ത
ഓ ലവൻ ഹരി….
ആ വാ…നീ ഓവർ തന്നെ കേട്ടോ
അല്ല ഞാൻ ഒരെണ്ണം അല്ലേ കഴിച്ചുള്ളു
ഉവ്വ്
റെമോ നേ താങ്ങി സൂര്യ നടന്നു അവർ നടന്ന് അകന്നു….. . . . അടുത്ത ക്ളാസ്സ് ദിവസം
ശ്രീ : അവര് നമ്മളോട് മിണ്ടാൻ വരോ
മറിയ : അറിയില്ല നിൻ്റെ മണ്ടതരത്തിന് കൂട്ട് നിന്ന് ഇപ്പൊ എൻ്റെ കാര്യം അവതാളത്തിൽ ആയി
ശെരി ആണ് സോറി
ഡീ ഞാൻ ചുമ്മാ പറഞ്ഞതല്ലേ പൈയ്യന്മാർ അല്ലേ രണ്ട് ദിവസം കഴിയുമ്പോ തിരിച് വരും അവർക്ക് സ്നേഹിച്ച അത്ര പെട്ടെന്ന് വിട്ടിട്ട് പോവാൻ പറ്റില്ല
നന്ദൻ : എന്താണ് ചർച്ച അവര് വന്നില്ലേ
ശ്രീ ; ഞാൻ നിന്നെ നോക്കി ഇരിക്കുവായിരുന്നു
എന്താ കാര്യം
എടാ4അവരെ ഞങ്ങൾ ബീച്ചിൽ വച്ച് കണ്ടൂ
എന്നിട്ട്
മറിയ : ഒരു രക്ഷ ഇല്ല കൊല്ലാൻ വന്നില്ല എന്നെ ഉള്ളൂ റെമോ ഒക്കെ ഇത് വരെ കാണാത്ത ഒരു മുഖം
നന്ദൻ : ഞാൻ പറഞ്ഞില്ലേ പിള്ളേർ തീ ആണ് …. ഇനി രക്ഷ ഇല്ല
ശ്രീ : നീ വിളിച്ചോ അവരെ
ഞാൻ വിളിച്ചു എന്നോട് വലിയ സീൻ ഒന്നും ഇല്ല പക്ഷെ നിങ്ങളും ആയി കമ്പനി വച്ച ഇനി ചിലപ്പോ അവർ എന്നെയും ചവിട്ടി വെളിയിൽ തള്ളിയാലോ
വിഷ്ണു അങ്ങോട്ട് കേറി വന്നു…