ദേവത: “പേടകം ഇടക്കിടെ പുറത്തുള്ള കാഴ്ചകളും അനുഭവങ്ങളും പങ്കുവച്ചു തരും. ഇവിടുത്തെ ജീവികളോട് ഇടപെടാൻ അത് ഞങ്ങളെ തയ്യാറാക്കും. അതിൻ്റെ ഭാമായിട്ടാണ് ഭാഷ പഠിച്ചത്.*
അനിയൻ: “ദേവതക്ക് പറക്കുവാൻ കഴിയുമോ?”
ദേവത: “തീർച്ചയായും. ഈ ചിറകുകൾ കണ്ടിട്ടാണോ?”
ചിറകുകൾ ചെറുതായി വിടർത്തികൊണ്ട് ദേവത ചൊതിചു.
ഞങ്ങൾ ചിരിച്ചു.
അനിയത്തി: “ദേവതക്കു സുഗമാവുന്നത് വരെ ഇവിടെ നിൽകാം. എൻ്റെ കൂട്ടുകാരിയാണ് എന്നു പറയാം. പക്ഷേ ഈ ചിറകും രൂപവും അത്ര വിശ്വാശ്യം അല്ല.”
ദേവത: “ചിറകുകൾ എനിക്ക് മറയ്ക്കുവാൻ കഴിയും. രൂപം മാറാനും പറക്കാനും എല്ലാം എനിക്ക് കഴിയും.”
ഞങ്ങൾ നോക്കി നിൽക്കെ ദേവതയുടെ ചിറകുകൾ അപ്രത്യക്ഷമായി. ദേവത അനിയത്തിയുടെ മുഖത്തേക്ക് കൈകൾ വെച്ചു. ഉടനെ തന്നെ ദേവതയുടെ രൂപം മാറി അനിയത്തിയുടെ രൂപമായി.
ഞങ്ങളുടെ മുൻപിൽ രണ്ട് അനിയത്തിമാർ. അൽഭുതത്തോടെ ഞങൾ 2 പേരെയും നോക്കി നിന്നു.
ഞാൻ: “ആരുടെ രൂപവും എടുക്കാൻ കഴിയുമോ?”
ദേവത: “കഴിയും. ആരായിട്ടാണ് നിങ്ങൾക്ക് എന്നെ കാണേണ്ടത്?”
അനിയൻ: “മലയാളത്തിലെ നടിമാരായലോ? കല്യാണി ?”
ഞാൻ: “അതു വേണ്ട. അതൊന്നും ആരും വിശ്വസിക്കില്ല. വല്ല കന്നടയോ തെലുങ്ക് നടിമാർ ആണേൽ വല്യ പ്രശ്നം ഉണ്ടാവില്ല. നീ ഫോണിൽ നോക്കിക്കേ.”
ഞങ്ങൾ മൂന്നാളും ഫോണിൽ നോക്കാൻ തുടങ്ങി, ഞങൾ പറഞ്ഞ ഓരോ നടിമാരെ ദേവത കാണിച്ചു തന്നു. ഒടുവിൽ ഞങൾ സമാന്ത യിൽ ഉറപ്പിച്ചു. എന്നാലും ചെറിയ വ്യത്യാസം എങ്കിലും ഇല്ലെങ്കിൽ ആളുകൾ സംശയിക്കാം.
അങ്ങനെ, സമാന്തയുടെ മുഖത്തിൽ ചെറിയ വ്യത്യാസം വരുത്തി. ഒറ്റ നോട്ടത്തിൽ ഇരട്ടകൾ എന്ന് തോന്നാത്ത രീതിയിൽ ഒരു സമാന്ത ഞങ്ങളുടെ മുറിയിൽ.
ദേവതയുടെ മുഖത്ത് വീണ്ടും ക്ഷീണം നിഷലിച്ചു. അപ്പോഴാണ് എൻ്റെ ഫോൺ റിംഗ് ചെയ്യാൻ തുടങ്ങിയത്. അച്ഛൻ ആയിരുന്നു. അവരുടെ ട്രിപ്പ് കഴിഞ്ഞ് വരാൻ വൈകും. രാവിലെ എത്തൂ.
എല്ലാവർക്കും അത് ആശ്വാസമായി.