വിഷ്ണു സാവകാശം ചോദിച്ചു…
” കോളേജും പുല്ലും ഒന്നും വേണ്ട… എനിക്ക് ഇപ്പോ അറിയണം…. ”
കടുത്ത വാശിയോടെ ഞാൻ പറഞ്ഞു..
വിഷ്ണു ബൈക് റോഡരികിൽ ഒതുക്കി…
” കോളേജ് സമയമായി..”
വിഷ്ണു ഓർമിപ്പിച്ചു..
” ഒരു ദിവസം കോളജിൽ പോയില്ലെന്ന് കരുതി… ഒന്നും ആവാൻ പോകുന്നില്ല..”
ഞാൻ രണ്ടും കല്പിച്ചാണ്…
പിന്നെ വിഷ്ണു കൂടുതൽ ഒന്നും സംസാരിക്കാൻ പോയില്ല….
വിഷ്ണുവിന്റെ പിറകിലായി ഞാൻ അടുത്തുള്ള ഹോട്ടലിൽ കയറി…,
ഫാമിലി റൂമിൽ…
എനിക്ക് എതിരെ വിഷണു ഏട്ടൻ ഇരുന്നു…
ഷേവ് ചെയ്യാത്ത കുറ്റി രോമങ്ങൾ നിറഞ്ഞ മുഖം…
ഇണങ്ങാത്ത ഇരു വശവും നീണ്ട് നില്ക്കുന്ന മീശ…
കാഴ്ചയിൽ തന്നെ പേടിയാകം…..
” എന്താന്ന് വച്ചാ പറ വിഷ്ണു ഏട്ടാ… ”
ഞാൻ ധൃതി കൂട്ടി
ഏട്ടൻ എന്നെ കള്ളം പറഞ്ഞ് കബളിപ്പിക്കുകയാണ് എന്നെനിക്ക് ഉറപ്പാണ്…
” അച്ഛനും അമ്മയ്ക്കും വിവാഹം കഴിഞ്ഞ് മൂന്ന് കൊല്ലം കഴിഞ്ഞിട്ടും കുഞ്ഞുങ്ങൾ ഉണ്ടായില്ല… നിരാശരായി അവർ എന്നെ ദത്തെടുത്തതാണ്… എനിക്ക് അന്ന് വെറും ഒരു മാസം… ദത്തെടുത്ത് വീട്ടിൽ വന്ന് ദിവസങ്ങൾ കഴിഞ്ഞില്ല…., അമ്മ ഗർഭിണി ആണെന്ന വാർത്തയും എത്തി…