അത് എന്താ വച്ചാ ഇന്നലെ അവൾ നല്ല ടയേർഡ് ആയിരുന്നു ഉരാങ്കൻ നേരം ആണ് അവൻ കേറി വന്നത് പിന്നെ അവൾക്ക് പിന്നെ മിനിങ്ങാന്ന് കേക്ക് കട്ടിങ് ഒക്കെ കഴിഞ്ഞ് പപ്പയുടെ കൂടെ കിടന്ന് ഞാൻ ഉറങ്ങി പോയി അതൊക്കെ ആണ് പുള്ളിക്കാരി വയലെൻ്റ് ആയത്…
അമ്മു : ഗുഡ് മോണിങ് നിങൾ ഇവിടെ ഉണ്ടായിരുന്നോ
മഹാ: വാ വാ നിന്നെ പറ്റി ആണ് ഇവൻ പറഞ്ഞൊണ്ടിരുന്നത്….
അമ്മു : ആഹാ എന്താ പറഞ്ഞത്…. ദുഷിപ്പ് വല്ലതും ആയിരിക്കും….എത്തും പറഞ്ഞ് അവൾ വന്ന് എൻ്റെ മടിയിൽ ഇരുന്നു…
മഹാ : നോ ടാ
അമ്മു : ഗുഡ് മോണിങ് അവൾ എൻ്റെ കവിളിൽ ഉമ്മ വച്ച് കൊണ്ട് പറഞ്ഞു….
ഒറങ്ങിയോ ഇന്നലെ…ഞാൻ ഉമ്മ തിരിച് കൊടുത്ത് കൊണ്ട് ചോദിച്ചു….
ഉം…. അവൾ എൻ്റെ കപ്പ് പിടിച്ച് വാങ്ങി കുടിച്ച് തുടങ്ങി…
ചെറിയ മഴ ചാറാൻ തുടങ്ങി….
മഹാ : ഇന്ദ്ര നമ്മൾ എങ്ങനെ ആണ് പോവുന്നത്
നമ്മൾ ഇവിടെ നിന്ന് സ്ട്രായിറ്റ് കൊച്ചി അവിടെ നിന്നും ബാംഗളൂർ ബൈ ബസ്സ് അവിടെ നിന്ന് ട്രെയ്ൻ….
മഹാ : ഗുഡ് ഗുഡ്…..
അമ്മു : ട്രെയിനിൽ പോവാൻ പറ്റിയ ക്ലൈമറ്റ് . എസി ആണോ
അതെ എസി തന്നെ
മഹാ : നന്നായി ശല്യം ഉണ്ടാവില്ല…. അയ്യോ ഞാൻ പണ്ട് ഒരിക്കെ ടിക്കറ്റ് കിട്ടാതെ സ്ലീപ്പർ എടുത്തു
എന്നിട്ട്
മഹാ :ദൈവമേ എനിക്ക് എടുത്ത് ചാടാൻ തോന്നി….
അമ്മു : അതെന്താ
മഹാ : ഫുൾ വായിനോക്കികളും പിന്നെ ബംഗാളികളും അവന്മാർ എങ്ങനെ ആണ് വച്ച ട്രെയിനിൽ പോക വലിക്കാൻ പാടില്ല എന്ന് പോലും അറിയാത്ത ആളുകൾ പറഞ്ഞ മനസ്സിലാവുന്നുo ഇല്ല …..
അമ്മു : ബെസ്റ്റ്
അമ്മു പിന്നെ എങ്ങോട്ടും പോവാത്ത കൊണ്ട് കുഴപ്പം ഇല്ല ….
അമ്മു : കളിയാക്കുക ഒന്നും വേണ്ട എനിക്ക് പിന്നെ തെണ്ടി നടക്കുന്ന ശീലം ഇല്ലാത്ത കൊണ്ട് ഞാൻ ഒരുപാട് എങ്ങോട്ടും പോയിട്ടില്ല….