അമർ : ഹി ഹി….
ഞാൻ : വെള്ളം വാങ്ങാൻ ഇറങ്ങിയത് ആണ്…. എനിക്കറിയാം അഞ്ച് മിനിറ്റ് ആണ് അവിടെ ഹാൾട്ട് എന്ന് പറ്റും കേട്ട് വെള്ളം കുടിച്ച് നിന്നതാ പണ്ടാരം വണ്ടി ദിലേ അല്ലേ അത് ഒരു മിനിറ്റ് കഴിഞ്ഞതും പോയി ഞാൻ അങ്ങോട്ട് നോക്കി നിന്ന് വെള്ളം കുടിച്ച് തിരിഞ്ഞതും സാധനം ഇല്ല…
അമർ : 😂😂🤣
അമ്മു : പിന്നെ
പിന്നെ എന്ത് വെളിയിൽ പോയി ഒരു ഊള ലോഡ്ജിൽ റൂം എടുത്ത് കിടന്നാ അതിൽ ഒടുക്കത്തെ കൊതു…. ഉറക്കം പോയി….പിന്നെ രാവിലെ നേരത്തെ തന്നെ കൈയ്യും മുഖവും കഴുകി ഡ്രസ്സ് വാങ്ങാൻ പോയി ….അവിടെ വച്ചാ ഇവളെ കണ്ടത് …
അച്ചു : അപ്പോ പല്ലോന്നും തെച്ചില്ലെ….
അവിടെ ആണ് എൻ്റെ ബ്രില്യൻസ്സ് ഞാൻ റെയ്ൽവേ സ്റ്റേഷനിൽ നിന്ന് തന്നെ ചെറിയ പേസ്റ്റ് ബ്രഷ് ഒക്കെ വാങ്ങി അപ്പോ തന്നെ….
അച്ചു : ഉഫ് ഭയങ്കരം തന്നെ
ഞാൻ : എന്ത് ആക്കിയതോ…
അച്ചു : അല്ല ടാ സീരീസ് ആയി ആണ് എല്ലാരും വണ്ടി മിസ്സ് ആയാ പാനിക്ക് അല്ലേ ആവാറ് നീ നാളെ രാവിലേക്ക് ഉള്ള പ്ളാൻ സെറ്റ് ചെയ്തില്ലേ അതും ബ്രഷ്…ഞാൻ ഇതൊന്നും ആലോചിക്കുക പോലും ഇല്ല….
ഞാൻ : ജാനു ഓഫ് ആയി കേട്ടോ
ജാനു :ഉറക്കം വരുന്നു…
ഞാൻ : അതെ ഗായ്സ് നമ്മക്ക് ഇത് സ്റ്റോപ് ചെയ്യാം അല്ലെങ്കിൽ ആർക്കും നാളെ സ്റ്റാമിന കാണില്ല….
മഹാ: സത്യം ….
അമർ : ശെരി ആണ് നാളെ കുളം ആവും….
അച്ചു : ശെരി അപ്പോ ടീം പിരിക്ക് കിടക്കാം….
ഞാൻ : പറഞ്ഞോ….
അമർ : കപ്പ….
ഞാൻ : എന്തോ….
അമർ : വേഗം പറ ….
അച്ചു : അതൊക്കെ ഞങൾ നോക്കിക്കോളാം നീ ഉറങ്ങിക്കോ
അവരൊക്കെ ഗുഡ് നൈറ്റ് പറഞ്ഞ് വെളിയിൽ പോയി….അമ്മുവും കൂടെ പോയി….
അമ്മു തിരിച് വരുമ്പോ പുതച്ച് കണ്ണുകൾ അടച്ച് കിടക്കുന്ന എന്നെ ആണ് കണ്ടത്….