ഞാൻ : ടാ നല്ല സ്നേഹം ഉള്ള പിള്ളേർ മറ്റെ പെണ്ണ് ചുമ്മാ പോളി ഡ്രൈവിങ് വണ്ടി വച്ച് അലക്കുവാ….
അമർ : മൊത്തത്തിൽ പൊളിച്ചു അല്ലേ…
ഞാൻ : പിന്നെ അല്ലേ…
അച്ചു : അല്ല അളിയാ നിന്നെ ഇവൾക്ക് എങ്ങനെ അറിയാം
ഞാൻ : അതല്ലേ ടാ എൻ്റെ ഫോട്ടോസ് കണ്ട് അറിയാം എന്ന്…. ഒരു മിനിറ്റ് അവൾ എനിക്ക് ഫോളോ ചെയ്യുന്നു എന്ന പറഞ്ഞത് ….നോക്കട്ടെ ഫോട്ടോ ഉണ്ടോ എന്ന്….
ഞാൻ : അളിയാ അവളെ കണ്ട വീട്ടിൽ ഉള്ളതിനെ ഒക്കെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നും….കിട്ടി കിട്ടി ഇത് നോക്ക്….
അമർ : ഫോൺ വാങ്ങി അവനും അച്ചുവും കൂടെ നോക്കാൻ തുടങ്ങി….
അമ്മു ഇടം കണ്ണിട്ടു നോക്കുന്നുണ്ട്….
അമർ : അളിയാ ആരാടാ ഇത് മറ്റെ ഗോദയിൽ പറയുന്ന പോലെ വെളഞ്ഞ ഗോതമ്പ് പശുവിൻ പാലിൽ അരച്ച അതെ പോലെ ഉണ്ട്….
അച്ചു : എൻ്റെ അമ്മോ ഇവൾ മോഡൽ ആണോ
ഞാൻ : അതെ ….
അമർ : ദേ നിൻ്റെ കൂടെ നിക്കുന്ന ഫോട്ടോ
അച്ചു : ക്യാപ്ഷൻ : വിത്ത് മല്ലൂ പൈയ്യൻ….
അമർ : ടാ കമൻ്റ് നോക്ക്
അച്ചു : ഫുൾ കരച്ചിൽ ആണല്ലോ താഴെ എടാ ബോയ് ഫ്രണ്ട് ആണോ എന്നൊക്കെ ചോദിക്കുന്നു …
അമർ : ഒരുത്തൻ നോക്കിയേ ഞാൻ മരിക്കാൻ പോവുന്നു എൻ്റെ കാമുകിയെ മദ്രാസി തട്ടി കൊണ്ട് പോയി എന്ന്… 🤣🤣
അച്ചു : ഒരു പെണ്ണ് ക്യുറ്റ് കപ്പിൾ എന്ന്…
ഞാൻ : ദൈവം ആയിട്ടാണ് എന്നെ വണ്ടിയിൽ നിന്ന് ഇറക്കി വിട്ടത് 🙄😌😌
അച്ചു : തിരിച് ഫോളോ ചെയ്യട്ടെ
ഞാൻ : ചെയ
അമ്മു : വേണ്ട
ഞാൻ : നീ പോടി നീ ചെയ്യ്
അമ്മു : ഞാൻ ആണ് പറഞ്ഞത് ചെയ്യണ്ട എന്ന്…. അവൾ ഫോൺ തട്ടി പറിച്ചു….