അയ്യോ അങ്കിൾ എന്താ രാവിലെ
ഒന്നും ഇല്ല ഇന്ദ്രൻ ഇന്നലെ രാത്രി വണ്ടി മിസ്സ് ആയി അത് പറയാൻ വിളിച്ചത് ആണ്…..
ഹേ അവൻ എവിടെ പോയി….
എടാ മണ്ടാ അത് തന്നെ അവൻ ഇന്നലെ എന്തിനോ പുറത്ത് പോയപ്പോ അവന് വണ്ടി മിസ്സ് ആയി എന്ന് എന്നെ വിളിച്ച് പറഞ്ഞു….. അവൻ്റെ സാധനങ്ങൾ ഒക്കേ എടുത്ത് വക്ക് ബാഗിൽ ആക്കി വക്കാൻ നിന്നോട് പറയാൻ പറഞ്ഞു….
അപ്പോ അവൻ ഒന്നും എടുത്തില്ല
ടാ മോനെ അമറെ മണ്ടാ മരമണ്ടാ ഞാൻ നിന്നോട് ഇപ്പൊ എന്താ പറഞ്ഞത്
ഇസ് അവന് വണ്ടി മിസ്സ് ആയത് എന്ന് സോറി
ആഹ അവൻ്റെ ചോരി….. അപ്പോ അവൻ വന്നോളും കേട്ടോ….
ശെരി. അങ്കിൾ
മോളോട് പറ….
ശെരി പറയാം….
ഇവൻ എന്തിനാ ഇങ്ങനെ ചെയ്തത്…. ശേ
വീണ്ടും കോൾ
ടാ മോനെ നിങ്ങളുടെ റിസോർട്ട് ഇല്ലെ അതിൻ്റെ ബുക്കിങ് ബിൽ ഒക്കെ അവൻ്റെ ഫോണിൽ ഉണ്ട് പിന്നെ ടിക്കറ്റ് ഒക്കെ ബ്ലൂ ബാഗിൽ ഉണ്ട് .. അപ്പോ അതൊക്കെ
ശെരി അങ്കിൾ ഞാൻ എടുത്തോളാം…..
എടുക്കണ്ട നീ അത് കളയും അവൻ പ്രത്യേകം പറഞ്ഞു നിന്നോട് അത് എടുക്കരുത് എന്ന്….
ശെരി അങ്കിൾ ഞാൻ എടുക്കുന്നില്ല….
സൂക്ഷിക്ക് അപ്പോ ശെരി….
ശെരി ഞാൻ സൂക്ഷിക്കാം….
ടാ ദീപു ടാ
ദീപു : എന്താ
ഇന്ദ്രൻ ഇല്ല
അവൻ കടക്ക് വല്ലതും പോയതാവും…
ഇവനെ ഒക്കെ അച്ചു ടാ അച്ചു
ഹാ ജാനു ഒരു പത്ത് മിനിറ്റ് ടാ…
ജാനു അല്ല ഞാൻ ആണ് അമർ ….
അമറോ ഏത് അമർ ….
അച്ചു : നീ എന്താ എൻ്റെ റൂമിൽ
ഇന്നലെ നമ്മടെ ഫസ്റ്റ് നൈറ്റ് ആയിരുന്നു…. ടാ ഇന്ദ്രനെ കാണാനില്ല
അവൻ ഇവടെ എവിടേ എങ്കിലും കാണും….
ടാ അങ്കിൾ വിളിച്ചു ഇന്നലെ അവൻ ട്രെയിനിൽ നിന്ന് ഇറങ്ങി ട്രെയ്ൻ മിസ്സ് ആയി എന്ന്….
അയ്യോ അപ്പോ ഇനി എന്ത് ചെയ്യും