എങ്ങനെ ഉണ്ട് ഫൂഡ്
നല്ലതാ….
വാ കഴിക്കാം ഞാൻ എണീറ്റ് അമ്മുൻ്റേ തോളിൽ കൈ ഇട്ട് നടന്നു….
ഞാൻ കഴിച്ചു
ഹാ എന്നാലും
വേണ്ട
ശെരി മായ
അവളെ എന്തിന് വിളിക്കുന്നത്
അവൾ ആവുമ്പോ ഒരു കമ്പനി തരും….
കൈ എട് ഞാൻ പോട്ടെ നീ അവളെ പിടിച്ച് മടിയിൽ ഇരുത്തിക്കോ ….
അയ്യോ എൻ്റെ മടിയിൽ എൻ്റെ അമ്മു.മാത്രം ഇരുന്ന മതി….
അയ്യ തമാച
ഇഷ്ടപെട്ടില്ലെ
നീ വന്നെ കഴിക്കാൻ എടുത്ത് തരാം….
ഇത് എന്താ സാധനം
എന്തോ റൈസ് പറഞ്ഞു കൊള്ളാം പക്ഷേ
ഞാൻ ഫൂഡ് കഴിച്ച് ഉമ്മർത്ത് പോയി … അവിടെ അച്ചുവും ദീപുവും ഒരേ അടി….
എന്താ ടാ
ദീപു : ഈ പട്ടി കളി.പൊട്ടിയപ്പോ എൻ്റെ നെഞ്ചത്ത് കേറുന്ന്….
ഇവൻ പണ്ടെ ഇങ്ങനെ തന്നെ കളി പൊട്ടിയ അലമ്പും…. നാറി….
അഞ്ച് മണിക്ക് കാബ് വരും ചെല്ല്… റെഡി ആവ് ….
ദീപു നീ അമറിൻ്റെ കൂടെ ചെല്ല് ….
ഗേൾസ് ഒക്കെ എൻ്റെ അമ്മുവിൻ്റെ കൂടെ മോളിൽ പൊക്കൊ….
അച്ചു : അല്ല ടാ ഞാൻ കാർ എടുക്കാം ഞങൾ തിരിച് വന്ന് അങ്ങനെ വീട്ടിലോട്ടു പോവാല്ലോ അവിടെ എൻ്റെ ഒരു ബന്ധുവീടുണ്ട്….
ശെരി നീ കാർ എടുത്തോ….
അങ്ങനെ എല്ലാരും റെഡി ആയി…
ഞാൻ ഉമ്മറത്ത് തന്നെ ഇരുന്നു…
അമ്മു : എൻ്റെ അടുത്ത് വന്ന് ഇരുന്നു…കൊള്ളാല്ലോ ഡ്രസ്സ് എൻ്റെ സെലക്ഷൻ കറക്റ്റ് ആയി അപ്പോ ….
കൊള്ളാം….
ഓരോരുത്തർ ആയി വരാൻ തുടങ്ങി….
അമ്മു : ഇന്ദ്ര
എന്താ എൻ്റെ ചാർജർ കേടായി….
എൻ്റെ എടുത്തോ
ഇത് ആപ്പിൾ ആണ്….
ഹൊ ഇനി അത് വേറെ പോവുന്ന വഴി വാങ്ങാം
അങ്ങനെ കാബ് വന്നു ഞങൾ പിന്നെ ഏഴ് ഏഴര ആയതും ഞങൾ അവിടെ എത്തി…അമ്മുവിന് ചാർജർ വാങ്ങി ഫൂഡ് കഴിച്ച് ബസ്സ് സ്റ്റോപ്പിൽ എത്തി….
അമ്മയെ വിളിച്ച് സംസാരിച്ച് ബസ്സ് വരുന്നതും കാത്ത് ഞങൾ ഇങ്ങനെ ഇരുന്നു….