എന്ത്
ഒന്നുമില്ല
പതിയെ എൻ്റെ മുഖത്ത് കൈ തലോടി ഒറ്റ സെക്കൻ്റ് കൊണ്ട് മുഗഭാവം അങ്ങനെ മാറ്റി വാ പൊത്തി വയറ്റത്ത് ഒറ്റ ഇടി….
എൻ്റെ ഒച്ച വെറും കാറ്റ് മാത്രം ആയി വെളിയിൽ വന്നു….
എൻ്റെ.മുത്ത് കഴിക്കാൻ വാ കേട്ടോ ….
പോവുന്ന വഴി തിരിഞ്ഞ് എന്നെ ഒന്ന് നോക്കി ഒരു ചിരി..
ഉമ്മ ഞാൻ ചുണ്ട് കൂർപ്പിച്ച് കാട്ടി…..
അമ്മു അത് കൈ കൊണ്ട് പിടിച്ച് ചുണ്ടത്ത് വച്ച് എനിക്ക് തന്നെ എറിഞ്ഞ് തന്നു… ഞാൻ അത് ബെഡ്ഡിൽ നിന്നും ഉയർന്ന് മുകളിൽ നോക്കി പിടിച്ച് കൈ ചുണ്ടത്ത് വച്ചു….
അമ്മു. : അത് നോക്കി ചിരിച്ച് കൊണ്ട് നടന്ന് പോയി….
അച്ചുവിൻ്റെ വിളി ആണ് എന്നെ ഉണർത്തിയത്….
അച്ചു : ടാ കഴിക്കണ്ടെ നിനക്ക് സമയം മൂന് ആയി….
ഞാൻ : അയ്യോ നീ പൊക്കോ ഞാൻ വരാം … ഞാൻ ഫോൺ എടുത്ത് പപ്പയുടെ ഫോണിൽ വിളിച്ച് സംസാരിച്ചു…
പപ്പ : മോനെ
നിങൾ എത്തിയോ
എത്തി എത്തി….
എന്തായി ചെക്ക് ഇൻ ആയോ….
ആയി ആയി അടിപൊളി സ്ഥലം കേട്ടോ….
ആണോ ഇത് നമ്മടെ നന്ദു അങ്കിൾ ഇല്ലെ പുള്ളിയുടെ മകൻ പറഞ്ഞ സ്ഥലം ആണ്
ഏത് നന്ദു അങ്കിൾ
ഹാ ബാർ പപ്പ
ഓ മറ്റെ നന്ദകുമാർ
അത് തന്നെ പുള്ളിയുടെ മോൻ ആണ് സെറ്റ് ചെയ്തത് തന്നത്….
ഫുഡ് കഴിച്ചോ നീ
ഇല്ല പപ്പ കഴിക്കാം…. നിങൾ കഴിച്ചോ
ഉവ്വ് കഴിച്ചു …. നീ പോയി കഴിക്ക് ശെരി കഴിച്ചിട്ട് വിളിക്ക്….
ശെരി
അമ്മു : ആരാ
പപ്പ
ആഹാ ഞാൻ വിളിച്ചത് ആണ് അപ്പോ അവര് എത്തി പറഞ്ഞു…
ആണോ
ഉം… എന്ത് പറ്റി രമണാ ഉറങ്ങി പോയോ
അതെ നിൻ്റെ പറ പറക്കും കിസ്സ് എന്നെ തളർത്തി കളഞ്ഞു …..
ആഹാ മയങ്ങി അപ്പോ
ഫ്ളാറ്റ് ആയി…
കഴിച്ചോ ടാ നീ….
കഴിച്ചു കഴിച്ചു