ഞാൻ : ഇരിക്ക് ഇരിക്ക് എല്ലാരും കൂടെ ഉള്ളിലേക്ക് വന്നു….
ഞാൻ : ദീപു നീ എന്താ പ്ളാൻ ഒക്കെ ആയോ
ദീപു : ഒക്കെ ആയി
അച്ചു : എന്ത് കാര്യം
ദീപു : കാര്യം ഒന്നും ഇല്ല അളിയാ എൻ്റെ മാമൻ്റെ മോൾടെ കല്യാണം ആയിരുന്നു ഇന്നലെ അപ്പോ ഇന്ന് ഇങ്ങോട്ട് വരാൻ ഉള്ള ഐഡിയ ഇവൻ ആണ് പറഞ്ഞത് …. അതാ ചോദിച്ചത് …
അച്ചു : എന്ത് ഐഡിയ…
ദീപു : അത് ഒന്നും ഇല്ല വീട്ടിൽ ഉള്ളവരോട് പറയാൻ ഒരു കാരണം വേണ്ടെ എങ്ങോട്ട് പോവുന്നു എന്ന്….
അച്ചു : അതെ എന്ത് പറഞ്ഞു…
(മായ കിടക്കുന്ന എൻ്റെ അടുത്ത് വന്ന് ബെഡ്ഡിൽ കേറി ഇരുന്നു)
ദീപു : അതൊന്നും ഇല്ല ഞാൻ മാമൻ്റെ അടുത്തും എല്ലാരോടും പറഞ്ഞു എൻ്റെ കൂട്ടുകാരൻ അമർ ഉണ്ട് അവന് നാളെ പൈൽസ് ഒപ്പറേഷൻ ആണ് കൂട്ടിരിക്കൻ ആരും ഇല്ല എന്ന് …..
എല്ലാരും ഒരു ചിരി
അമർ : പൈൽസ് നിൻ്റെ അച്ഛന് ആടാ നാറി….നിന്നെ ഞാൻ
ദീപു : ഞാൻ പറഞ്ഞതാ ദീപു വേണ്ട അച്ചു മതി എന്ന് ഇന്ദ്രൻ ആണ് പറഞ്ഞത് നിനക്ക് ആണ് ഒരു പൈൽസ് ലുക്ക് ഉള്ളത് എന്ന് അത് പോലെ നിന്നെ എല്ലാർക്കും അറിയാം….
😂😂😂
അച്ചു : ടാ പട്ടി നീ അല്ലേ അന്ന് ഞാൻ ഷാരൂഖ് ഖാൻ ആണ് എന്ന് പറഞ്ഞത്….
ഞാൻ : അത് ഒന്നും ഇല്ല അവൻ രണ്ട് റൗണ്ട് കഴിഞ്ഞ ഫുൾ തള്ളാണ് മൈൻഡ് ആക്കണ്ട….
അമർ : ടാ പട്ടികളെ രണ്ടിനെയും ഞാൻ ഗോവയിൽ ഒഴുക്കും നോക്കിക്കോ….
ഞാൻ : നീ പോടാ പൈൽസ് മായാണ്ടി…..
😂😂😂
ജാനു : അയ്യോ നിർത്തിക്കെ മതി അയ്യോ ചിരിച്ച് വയ്യാതെ ആയി….
അച്ചു : ഇപ്പൊ മനസ്സിലായോ എന്താ ഞാൻ ദുബായിൽ വച്ച് ഫുൾ ടൈം നാട്ടിലെ കാര്യം പറഞ്ഞോണ്ട് ഇരുന്നത് …