മതി അത് മതി വാ
അങ്ങനെ ഞങൾ എല്ലാം തീർന്ന് വീട്ടിൽ എത്തി….
അവർ നാലും ചീട്ട് കളി അവിടെ ഇരുന്ന്….
അമർ :ആഹാ വന്നോ ഇന്ദ്ര വരുന്നോ
ഇല്ല ഞാൻ ബെഡ്ഡിൽ കേറി. കിടന്നു….
അച്ചു : പരിപാടി ഒക്കെ കഴിഞ്ഞോ….
കഴിഞ്ഞ് കഴിഞ്ഞ് ….
ജാനു : ഞാൻ ഉച്ചക്ക് ഉള്ള ഫൂഡ് ഉണ്ടാക്കി വച്ചിട്ടുണ്ട്
ഞാൻ : താങ്ക്സ് ജാനു ….
അച്ചു : ഒരു ഗുണവും കാണില്ല….
ഞാൻ : ടേസ്റ്റ് ഉണ്ടോ ഇല്ലയോ ഉണ്ടാക്കാൻ മനസ്സ് കാണിച്ചില്ലെ അതാണ് വലുത് ….
ജാനു : ഹൊ ഒരാൾ എങ്കിലും ഉണ്ടല്ലോ എന്നെ സപ്പോർട്ട് ചെയ്യാൻ ഇത്ര നേരം ഇവർ മൂന്നും കൂടെ എന്നെ വാരുവായിരുന്നു….
ഞാൻ : ബെസ്റ്റ് ആളുകൾ ആണ് … അമർ ഉണ്ടാക്കി മുന്നിൽ കൊണ്ട് വച്ചാ വെട്ടി കേറ്റും.. പിന്നെ മഹാലക്ഷ്മി ഉപ്പ് ഏതാ പഞ്ചസാര ഏതാ എന്ന് പോലും അറിയില്ല … അച്ചു ഇത്രയും നന്ദി കേട്ട ഒരുത്തൻ ഈ ലോകത്ത് ഇല്ല….
അച്ചു: ഇന്ദ്രൻ എല്ലാം അറിയുന്ന മണ്ടൻ …. അവൻ്റെ ഭാര്യ അമ്മു കായ ഏതാ കൊല ഏതാ അറിയാത്ത ബുദ്ദൂസ്….
ഞാൻ : ഇനി അടുത്തത് തുടങ്ങണ്ട ….ഇന്നാ ജാനു മഹാ ചോക്കലേറ്റ്
അച്ചു : അപ്പോ ഞങ്ങൾക്കൊ….
ഞാൻ : നിങ്ങൾക്ക് ഒന്നും ഇല്ല …
അമർ : അതെന്ത് ഞങ്ങൾക്ക് ഇല്ലാത്തത്….
ഞാൻ : അയ്യ നിനക്ക് ഒന്നും ഇല്ല വേണേൽ അടുക്കളയിൽ പഞ്ചസാര കാണും എടുത്ത് പൊത്ത് ….
അമർ : അങ്ങനെ ഇപ്പൊ തിന്നണ്ട ഉണ്ട് താ ഡീ അവൻ മഹയുടെ കൈയ്യിൽ നിന്നും ചോക്കലേറ്റ് തട്ടി പറിച്ച് ഓടി…..
അമർ : ടാ ദീപു വന്നു
ഞാൻ : കേറി വരാൻ പറ….
ദീപു : അളിയാ അവൻ ഓടി വന്നു….
ഞാൻ : ആഹാ മായകുട്ടി ഉണ്ടോ കൂടെ….
ദീപു : ഞാൻ വരുമ്പോ ഇവൾ റോഡിൽ വായും പൊളിച്ച് നിക്കുന്നു പിന്നെ അവളെയും കൂട്ടി….