“മിണ്ടി പോകരുത്. എന്തൊരാക്രാന്തമാ ചെറുക്കന്…..”
അവൾ കണ്ണുരുട്ടി
“അതിനു എന്റെ ആക്രാന്തം ഒന്ന് ശമിപ്പിച്ചില്ലല്ലോ, ”
“പിന്നെ ആ വഴിയിൽ വച്ചല്ലേ, ബെസ്റ്റ് “. അവൾ ചിറി കോട്ടി.
“പിന്നെ എവിടെ വച്ചാ?.. അവനൊരു വഷളൻ ചിരിയോടെ തിരക്കി.
“അയ്യടാ ചെറുക്കന്റെ ശൃങ്കാരം.” അവളും ചിരിച്ചു.
“എന്താ രണ്ടും കൂടി ഒരു ഗൂഢാലോചന.”
രജിത കുട്ടികളെയുമായി ഇറങ്ങി വന്നു.
“ഒന്നുമില്ല നിന്നെ കേട്ടിക്കണ്ട സമയമായിന്നു പറയുവായിരുന്നു.”
“ഹാ അങ്ങനെ പ്രയോജനം ഉള്ളത് എന്തെങ്കിലും ആലോചിക്ക്.” അവൾ ചിരിച്ചു കൊണ്ട് കുട്ടികളെയും കൊണ്ട് ഫ്രണ്ട് റൂമിലേക്ക് പോയി.
ചെറിയമ്മ അവിടെ മാഷിനോട് സംസാരിച്ചു നിൽപ്പുണ്ട്. നന്ദുവും സജിതയുംകൂടി കുട്ടികളുടെ പുറകെ ഫ്രണ്ട് റൂമിലേക്ക് ചെന്നു.
“ഹാ ഞങ്ങൾക്ക് ഇന്ന് ഒരു ഗസ്റ്റ് ഉണ്ട്.”
ചെറിയമ്മ നന്ദുവിനെ നോക്കി മാഷിനോട് പറഞ്ഞു.
മാഷ് തിരിഞ്ഞു നന്ദുവിനെ നോക്കി. മാഷിനെ കണ്ടതും നന്ദു ഞെട്ടി പോയി. കുറച്ചു മുൻപ് ഏലകാട്ടിൽ ഒരു പെണ്ണിനെ കശക്കിയെറിഞ്ഞ അതേ ചുരുണ്ടമുടിക്കാരൻ.
അയാൾ എഴുനേറ്റു നിന്നു നന്ദുവിന് നേരെ കൈനീട്ടി.
“ഹലോ. ഞാൻ രാകേഷ്. ഇവിടുത്തെ ഗവണ്മെന്റ് സ്കൂളിലെ മാഷാണ്. സ്വന്തം നാട് തിരുവനന്തപുരം. ഇപ്പോൾ ഒരു വർഷമായി ഇവിടെ ഉണ്ട്.”
അയാൾ ഒരു ചെറു ചിരിയോടെ സ്വയം പരിചയപ്പെടുത്തി.
നന്ദുവിന്റെ മറുപടി ഒരു ഹലോയിൽ ഒതുങ്ങി.
പിന്നെ ചെറിയമ്മയാണ് അവനെ കുറിച്ച് മാഷിന് ഒക്കെ പറഞ്ഞു കൊടുത്തത്.
അപ്പോളൊക്കെയും അയാളുടെ കണ്ണുകൾ സജിതയെയും, രജിതയെയും മാറി മാറി നോക്കി ആസ്വദിക്കുന്നത് നന്ദു ശ്രദ്ധിച്ചു.
“ഹാ സന്ധ്യയായില്ലേ എന്നാ നിങ്ങൾ ഇരുട്ടാകുന്നതിനു മുൻപ് ഇറങ്ങിക്കോ”. നന്ദു അവരോടായി പറഞ്ഞു.
സജിതയും, രജിതയും പോകാനിറങ്ങി. അയാളുടെ കണ്ണുകൾ അപ്പോളും അവരുടെ നിതബങ്ങളെ തഴുകി ആസ്വദിക്കുന്നത് നന്ദു ശ്രദ്ധിച്ചു.
ഇയാളെനിക്കൊരു പണിയാകും, നന്ദു മനസ്സിലോർത്തു.
അപ്പോളാണ് ചെറിയച്ഛനും മറ്റൊരാളും കൂടി കയറി വന്നത്.
“ആഹാ മാഷുണ്ടായിരുന്നോ”. ചെറിയച്ഛൻ വന്നതേ മാഷിന്റെ അടുത്തേക്ക് ചെന്നു.
“വന്നതേയുള്ളു രാജേഷേട്ടാ. ഞാൻ തിരക്കിയിരുന്നു. അപ്പോൾ ചേച്ചി പറഞ്ഞു ചേട്ടൻ ജോണിച്ചേട്ടന്റെ അടുത്തേക്ക് പോയിന്നു.”. അയാൾ വളരെ ഭവ്യതയോടെ ചെറിയച്ഛന്റെ അടുത്ത് നിന്നു.