“അയ്യോ അതെന്താ പറ്റിയെ”
സരസ്വതി ആകാംഷയോടെ ചോദിച്ചു..
“അറിയില്ലെടി ആരാണ്ട് കുത്തി കൊന്നതെന്ന കേട്ടത് അയാൾക്കു അത് ഈശ്വരൻ കൊടുത്തതാ അല്ലെങ്കിൽ നമ്മുടെ മായ മോളെ പിടിച്ചോണ്ട് പോകുവോ ഞാൻ ഇതൊന്നു മായ മോളോട് പറയാൻ വന്നതാ ഇതു കേട്ടാൽ അവൾക്കൊന്നു സമാധാനം ആവും അയാള് പോയപ്പോ കുറച്ചു പ്രശ്നം ഒഴിഞ്ഞല്ലോ നാശം ഇനി തറവാട്ടിലേക്കു വരില്ലല്ലോ”
അയാള് മരിച്ചു പോയതിന്റെ ആശ്വാസം മോഹനന്റെ വാക്കുകളിൽ കാണാമായിരുന്നു…
“ഏട്ടൻ പോയിക്കോ ഞാൻ പറഞ്ഞോളാം മായ മോളോട് ഏട്ടൻ പോയി ജോലി എടുത്തോ”
സരസ്വതി പറഞ്ഞു..
“ശരി നീ പറഞ്ഞ മതി ഞാൻ പോവാ പാടത്തേക്കു ആ ദാമു ഉള്ളപ്പോ ഇത്ര പണി അറിഞ്ഞില്ല ഇപ്പൊ എല്ലാം ഞാൻ തന്നെ നോക്കണ്ടേ”
മോഹനൻ ഒന്ന് പരിതപിച്ചു കൊണ്ട് പുറത്തേക്കു ഇറങ്ങി പോയി..
മോഹനൻ പോയപാടെ മായ എഴുന്നേറ്റ് അടുക്കളയിലേക്ക് വന്നിരുന്നു…
മായയെ കണ്ട സരസ്വതി ഒന്ന് അതിശയത്തോടെ അവളോട് കാര്യം പറയാൻ ഒരുങ്ങി…
“മായേ നീ അറിഞ്ഞോ അയാള് ഇല്ല്യെ ആ പോലീസുകാരൻ നിന്നെ പിടിച്ചോണ്ട് പോയില്ല്യെ അയാളെ ആരോ കുത്തി കൊന്നു പോലും മോഹനേട്ടൻ ഇപ്പൊ വന്നു പറഞ്ഞതാ എന്നോട് നിന്നോട് ചെയ്തതിനു ദൈവം കൊടുത്ത ശിക്ഷ ആവും അയാൾക്കു”
സരസ്വതി കാര്യം മായയോട് പറഞ്ഞു..
ഒരു ഞെട്ടലോടെ അത് കേട്ടു നിന്ന മായയ്ക് ഒരു കണക്കിന് അത് ജീവൻ തിരിച്ചു കിട്ടിയ പോലെ ആയിരുന്നു.. ശരിയാണ് തന്നോട് കാണിക്കാൻ ഇരുന്ന ചതിക്കു ദൈവം കൊടുത്ത ശിക്ഷ തന്നെയാണ് അത് അയാൾക്കു അത് അയാൾ അർഹിച്ചതാണ് എന്തായാലും വലിയ ഒരു കുരുകിൽ നിന്നും രക്ഷപെട്ടല്ലോ എന്നോർത്ത് മായ ഒന്ന് നെടുവിർപെട്ടു…
“ദൈവം വലിയവനാ ചേച്ചി ഞാൻ കരഞ്ഞത് മോളിന്ന് കാണാതെ ഇരിക്കില്ലല്ലോ അയാൾക്കുള്ള ശിക്ഷ അവിടുന്ന് കൊടുത്തു അത്രേ ഞാൻ കാണുന്നുള്ളൂ ഇതിനെ”
മായ സരസ്വതിയെ നോക്കികൊണ്ട് പറഞ്ഞു…
ചേച്ചി.. ഞാൻ തൂത്തു വരാം അവിടെയൊക്കെ ചേച്ചി ആ ചായ ഉണ്ടാക്കിക്കോ”
ചൂല് എടുത്തു തൂത്തു വരാൻ ഒരുങ്ങിയ സരസ്വതിയുടെ കൈയിൽ നിന്നും ചൂല് വാങ്ങിയ മായ അവിടം തൂത്തു വരാൻ തുടങ്ങി…