കഴിവതും നോക്കാതിരിക്കാൻ ശ്രമിച്ചെങ്കിലും ഇടക്കൊക്കെ അങ്ങോട്ട് തന്നെ നോട്ടം പോയി….അവളുടെ പുറകിൽ നിന്ന് ബ്രാ അഴിച്ചെടുത്തത് കൊണ്ട് ശരിക്കും കണ്ടില്ല….അത് കാണാതെ നിൽക്കാതിരിക്കാൻ
തന്നെ ആണ് ഞാൻ പുറകിൽ നിന്നത്….. അവൾ ആശുപത്രിയിൽ നിന്ന് വന്ന ദിവസം ഇട്ട ബ്രാ ആണ്….. ശരിക്കും അതിനൊരു വിയർപ്പ് കലർന്ന ഒരു വൃത്തികെട്ട സ്മെൽ ഉണ്ടായിരുന്നു… ബ്രാ അഴിച്ചെടുത്തപ്പോൾ അവളുടെ പുറത്തു ഒരു നിമിഷം കണ്ണ് പോയി…… എന്റെ പള്ളീ…..നല്ല പരപ്പ് ഉണ്ട് അവളുടെ പുറത്തിന്……
ശരിക്കും പാലിൽ ചന്ദനം ചാലിച്ച കളറാ അവൾക്ക്….ഒരു ഗോൾഡൻ ബൂട്ടി……വെറുതെ മനുഷ്യനെ കൊതിപ്പിക്കാൻ……കഴുത്തിന്റെ പുറകിലായി ഒരു കറുത്ത മറുകുണ്ട്….. ആരും ഒന്ന് നോക്കി നിന്ന് പോകും…. അവളുടെ അച്ഛനെ ഒന്ന് കൂടി സ്മരിച്ചു പോയി…..
വേറൊരുവന്റെ അവസരം ഇല്ലാതാക്കിയതിൽ ഞാൻ എന്നെ ഒരിക്കൽ കൂടി ശപിച്ചു…. വേഗം പണിയും തീർത്തു ഭക്ഷണവും കഴിച്ച് നേരത്തെ കിടന്നു…. ഇന്ന് കമ്പനിയിൽ നല്ല വർക്കുണ്ടായത് കൊണ്ട് തന്നെ പെട്ടെന്ന് ഉറങ്ങി…….
ദിവസങ്ങൾ അങ്ങനെ കടന്ന് പോയി…. ഇടയ്ക്ക് അവളുടെ അച്ഛനൊക്കെ കാണാൻ വന്നായിരുന്നു…രണ്ട് ദിവസം നിന്നിട്ട് പുള്ളി നാട്ടിലേക്ക് തന്നെ പോയി….അങ്ങനെ ഒരു ദിവസം അവളെയും കൂട്ടി കെട്ടഴിക്കാനായി ആശുപത്രിയിലെക്ക് പോയി…..
“നൗ ഷി ഈസ് ഓക്കെ ഗൗതം…. കുറച്ച് ദിവസത്തേക്ക് കൂടി കനമുള്ളത് ഒന്നും എടുക്കാൻ നിൽക്കണ്ട…. വീട്ടുകാർ ആരും വരാഞ്ഞത് കൊണ്ട് ഗൗതം കുറച്ച് ബുദ്ധിമുട്ടി കാണുമല്ലോ…..!!”
ഡോക്ടർ അത് പറയുമ്പോൾ അവളുടെ മുഖം വല്ലാതെ ആകുന്നത് ഞാൻ ശ്രദ്ധിച്ചു….
“ഏയ്!! എന്താ ഡോക്ടർ ഇത്…എന്റെ വൈഫിന്റെ കാര്യത്തിൽ ഞാൻ അല്ലാതെ പിന്നെ വേറെ ആരാ ശ്രദ്ധിക്കണ്ടേ….!!””
“യു ആർ റൈറ്റ് മാൻ……അങ്ങനെ തന്നെ വേണം……ഈയൊരു അണ്ടർസ്റ്റാൻഡിങ് ആണ് ലൈഫിൽ വേണ്ടത്….ഇതൊക്കെ ലൈഫിന്റെ ഭാഗമാണ്…. നിങ്ങളുടെ കല്ല്യാണം കഴിഞ്ഞിട്ട് ഇപ്പൊ എത്ര വർഷായി….!!””
ഡോക്ടർ അത് പറയുമ്പോൾ ഞങ്ങൾ പരസ്പരം ഒന്ന് നോക്കിപ്പോയി…
“അയ്യോ…ഒരു മാസം കഴിയണതെ ഉള്ളൂ ഡോക്ടർ….!!”
“ഓ ആണോ…. ശരിയെടോ…അപ്പൊ നടക്കട്ടെ….!””
“ഓക്കേ കാണാം ഡോക്ടർ!!”
“അതെന്തായാലും ആശുപത്രിയിൽ നിന്ന് ആവേണ്ട….!!”