പപ്പു എന്നും പറഞ്ഞു ഞാൻ പുറത്തൂടെ കെട്ടിപ്പിടിച്ചു…തിരിച്ചു നിർത്തിയപ്പോൾ അമ്മയുടെ കണ്ണൊക്കെ നിറഞ്ഞു ചുവന്നിരുന്നു…എന്നെ തട്ടിത്തെറിപ്പിച്ചു കരഞ്ഞു കൊണ്ട് അമ്മ റൂമിലേക്ക് ഓടി…
ഞാൻ പുറകെ പോകുമ്പോഴേക്കും വാതിൽ അടിച്ചിരുന്നു…. പപ്പു പപ്പു എന്ന് കുറെ വിളിച്ചു നോക്കി…എവിടെ തുറക്കാൻ…എന്നാലും അമ്മയിപ്പോൾ കരയാൻ ഇവിടെ എന്താ ഉണ്ടായേ…അപ്പോഴാണ് ആ പേപ്പറിന്റെ കാര്യം എനിക്ക് ഓർമ വന്നത്…
പോയി നോക്കേണ്ടി വന്നില്ല അത് എന്താണെന്ന് ഊഹിക്കാൻ…പോയി നോക്കിയപ്പോൾ സംശയം തെറ്റായിരുന്നില്ല…ഡിവോഴ്സ് പെട്റ്റീഷനുള്ള വക്കീൽ നോട്ടീസ് ആയിരുന്നു അത്….എന്റെ കണ്ണുകൾ നിറഞ്ഞോ……
അത് വീട്ടുകാരോട് എന്ത് പറയും എന്ന് വിചാരിച്ചാണോ…അതോ ഇന്നലെ ചുംബിച്ചയാ പെൺകുട്ടി ഇനിയെന്റെ കൂടെ കുറച്ചു ദിവസങ്ങൾ കൂടി മാത്രം എന്ന സത്യം മനസ്സിലാക്കിയത് കൊണ്ടാണോ എന്നറിയില്ല…കാറ്റ് പോയ ബലൂൺ കണക്കെ ഞാൻ നിന്നു……..
ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അറിയിക്കുക…അടുത്ത പാർട്ടോടെ കഴിയുന്നത് ആയിരിക്കും ….. താങ്ക്യൂ ❣️