അച്ഛന്റെ ഒരു അകന്ന ഫാമിലിയിലെ ബന്ധം ആയിരുന്നു…എല്ലാം സെറ്റ് ആയതായിരിന്നു, പിന്നെ അവർ എന്തൊക്കെയോ പറഞ്ഞു ഒഴിഞ്ഞു….. എനിക്ക് അത് വലിയ സങ്കടവൊന്നും ആയില്ല….പക്ഷേ ഉള്ളതൊക്കെ അച്ഛൻ വിറ്റിട്ട് ആണ് വീണ്ടും ഒരു കല്യാണം നടത്തിയത്…..
അച്ഛന്റെ അവസ്ഥയെ ഓർത്തു എനിക്ക് മറുത്ത് പറയാൻ കഴിയുമായിരുന്നില്ല….എനിക്ക് നല്ല ഭാഗ്യമുള്ളത് കൊണ്ടാവാം അതും നടന്നില്ല…..
കല്യാണത്തിന്റെ അന്ന് ഏതോ ഒരു പെണ്ണ് വന്നു പ്രശ്നമാക്കി അത് മുടങ്ങി, എന്തൊരു ശാപം കിട്ടിയ ജന്മമാണ് അല്ലെ….. നിന്റെ ഭാഗ്യക്കേടിനു നീ അവിടെ ഉണ്ടാകുകയും ചെയ്തു….!!”
“ശരിക്കും ഒരു സ്നിമക് ഉള്ള കഥയുണ്ടല്ലേ രണ്ടാളുടെയും ലൈഫിൽ….”! അതിനവൾ ഒരു പുഞ്ചിരിയാണ് നൽകിയത്….
” അല്ല ഇനിയെന്താ അടുത്ത പരിപാടി….? ” എന്റെ ചോദ്യത്തിന് അവൾ മുഖത്തേക്ക് സകൂതം നോക്കി.. എന്നിട്ട്…
“ഇനിയെന്താ…ഡിവോഴ്സ്…. എന്തേലും പഠിക്കണം…MBBS ഒന്നും ഇനി നടക്കില്ല….ഉള്ളതെല്ലാം വിറ്റ് പെറുക്കിയാ അച്ഛൻ കല്യാണം നടത്തിയേ…ഹാ കയ്യിലും കഴുത്തിലും കുറച്ചു സ്വർണം ഉണ്ടല്ലോ ഇതൊക്കെ വിറ്റിട്ട് വല്ല കോഴ്സും നോക്കണം…!!”
“അതേ…ഞാനൊരു കാര്യം പറയട്ടെ…. എന്തായാലും നമ്മൾ ഡിവോഴ്സ് ചെയ്യും…. പക്ഷെ നീ പറഞ്ഞ പോലെ നമുക്ക് നല്ല ഫ്രണ്ട്സ് ആകാല്ലോ….ഞാൻ എന്തായാലും ചെന്നൈയിൽ ഒറ്റയ്ക്കാ താമസം…തനിക്ക് എന്റെ കൂടെ നിൽക്കാലോ…. MBBS പഠിക്കണം എന്നുണ്ടേൽ താൻ അതിന് തന്നെ പോടോ……ഞാനും കുറച്ചു കാശ് തരാം…ഭാവിയിൽ വല്ല്യ ഡോക്ടർ ആയിട്ട് തിരിച്ചു തന്ന മതി എന്തേ….!!”
അവളുടെ മുഖത്ത് നോക്കിയിട്ട് ഇതൊക്കെയാണ് എനിക്ക് പറയാൻ തോന്നിയത്…
“ഏയ്യ്…അതൊന്നും ശരി ആകില്ലടോ.. ആ പൂതിയൊക്കെ ഞാൻ വിട്ടു…. ഇനിയെന്തെങ്കിലും ജോലി നോക്കണം….പിന്നെ നമ്മൾ എന്തായാലും നല്ല ഫ്രണ്ട്സ് ആയിരിക്കും !!” അതും പറഞ്ഞു അവൾ ഒരു നല്ല ചിരി പാസ്സാക്കി…ഉള്ളിൽ ചിലപ്പോൾ നീറുകയായിരിക്കും….അങ്ങനെ ഓരോന്നും സംസാരിച്ചു സന്ധ്യ ആയത് അറിഞ്ഞില്ല….
ഞങ്ങൾ വയലിലൂടെ വീട്ടിലേക്ക് തിരിച്ചു വരുകയായിരുന്നു…പെട്ടെന്ന് പതക്കോം ന്ന് പറഞ്ഞു ഒരു ശബ്ദം കേട്ടു.. തിരിഞ്ഞ് നോക്കിയപ്പോൾ ദർശന ചെളിയിൽ ഇരുന്ന് യോഗ ചെയ്യുന്നതാണ് കണ്ടത്…. വീണ വീഴ്ചയിൽ നിന്ന് ആൾക്ക് എഴുന്നേൽക്കാൻ പറ്റുന്നില്ല…ഊരയ്ക്ക് കയ്യും കൊടുത്ത് മറ്റേ കയ്യി എന്റെ നേരെ നീട്ടി….