അവർക്ക് ആർക്കും ചേട്ടന്റെ സ്വഭാവം ഇല്ലാത്ത കൊണ്ട്…. അവൾ പറഞ്ഞു
ഇപ്പൊ ഞാൻ അത്തരക്കാരൻ ആയി….
ആ അതേ…..
ദേഷ്യം മാറിയില്ലേ തന്റെ….
ഇല്ലാ….
ദേഷ്യം മാറ്റാൻ വൈകുന്നേരം ഞാൻ വരട്ടെ….
വേണ്ടാ…. അവൾ വീണ്ടും കള്ള ദേഷ്യം കാണിച്ചു
വേണ്ടെങ്കിൽ വേണ്ടാ….. എനിക്ക് അവിടെ സ്വാതി ഉണ്ട്…..
അവൾ വന്നോ ? പെട്ടെന്ന് ദിഷ മുഖത്തെ ദേഷ്യം മാറ്റി ചിരിച്ചുകൊണ്ട് ചോദിച്ചു
വന്നു അവളെ കൊണ്ടുവന്നാക്കാൻ വന്നതല്ലേ ഞാൻ…..
അപ്പൊ എന്നെ കാണാൻ വന്നതല്ലാലേ…..
സ്വാതി ബസ്സിൽ പൊയ്ക്കോളാം എന്ന് പറഞ്ഞതാ…. പിന്നെ തന്നെ കാണാലോ എന്ന് വിചാരിച്ച് അവളെയും കൊണ്ട് വന്നു…..
അത് കേട്ട് ദിഷയുടെ മുഖം തെളിഞ്ഞു….
വൈകീട്ട് വരട്ടെ….. ദിഷയുടെ മൂഡ് മാറിയത് കണ്ട് ഞാൻ ചോദിച്ചു….
ഇന്ന് റെസ്റ്റ്…. നാളെ വാ….. അവൾ സ്നേഹത്തോടെ പറഞ്ഞു
അത് ഞാൻ സമ്മതിച്ചു….
എന്നാൽ ഞാൻ പോട്ടെ…. ലേറ്റ് ആയാൽ ഹാഫ് ഡേ ലീവ് ആകും…..
പൊക്കോ….
എന്റെ ചുണ്ടിൽ ഒരു ഉമ്മ തന്ന്കൊണ്ട് അവൾ ഡോർ തുറന്ന് ഇറങ്ങി നടന്നു…. കുറച്ച് അകലെ എത്തി ആരെങ്കിലും ഉണ്ടോ എന്ന് ചുറ്റുമൊന്ന് കണ്ണോടിച്ചു, ആരുമില്ലെന്ന് മനസിലാക്കി പുറകിലേക്ക് തിരിഞ്ഞു എനിക്ക് നേരെ കൈ വീശി കാണിച്ചുകൊണ്ട് അവൾ ആ ബിൽഡിങ്ങിലേക്ക് കയറിപ്പോയി…..
ഞാൻ വാച്ച് എടുത്തു നോക്കി….. ഒരു മണിക്കൂറോളം അവിടെ വേസ്റ്റ് ആയി…. വേസ്റ്റായെന്ന് പറയാൻ പറ്റില്ല…. ഇങ്ങനെയുള്ള മുഹൂർത്തങ്ങളൊക്കെ അല്ലേ ജീവിതം കളർഫുൾ ആകുന്നത്….
അവിടെനിന്നും കാറെടുത്തു നേരെ സൈറ്റിലേക്ക് വിട്ടു…. അവിടെ കുറെ നേരം നിന്ന് ഉച്ച കഴിഞ്ഞ് ഓഫീസിലേക്കും പോയി… ഓഫീസിൽ കാവ്യാ ഇല്ലാതെ ഒരു രസമില്ല….. അവളുടെ സംസാരവും കൊഞ്ചലും ഇല്ലാതെ അവിടെ ബോറടി ആയി…. അതോടെ ഞാൻ ഫോൺ എടുത്ത് അവളെ വിളിച്ചു
എടാ ഞാൻ വിളിക്കാൻ മറന്നു പോയി…. ഫോൺ എടുത്ത ഉടനെ കാവ്യ പറഞ്ഞു
മറക്കും അത്രക്കല്ലേ ഉള്ളു…. ഞാൻ പറഞ്ഞു
ആയോ അങ്ങിനെ അല്ലാ…. മര്യാദക്ക് ഉറങ്ങിയില്ല ഇന്നലെ രാത്രി…. ആകെ ക്ഷീണം ആയിരുന്നു