മിസ്സ് അജാസിനോടായി പറഞ്ഞു
ഇത് കേട്ട കുട്ടികൾ എല്ലാം പതിയെ ചിരിച്ചു
മിസ്സ് :എന്തായാലും നിങ്ങൾ രണ്ടും ഇരിക്ക് എനിക്ക് കുറച്ച് പണിയുണ്ട് അത് കഴിഞ്ഞു നിങ്ങളുടെ കാര്യം ശെരിയാക്കാം
ഇത്രയും പറഞ്ഞു മിസ്സ് ബാക്കിയുള്ള കുട്ടികളെ ഒന്നു കൂടി നോക്കി ശേഷം
മിസ്സ് :നിങ്ങളുടെ ടീംസ് ഒക്കെ എനിക്ക് ഒരുപാട് ഇഷ്ടമായി അതുകൊണ്ട് തന്നെ നമുക്ക് ടീം ഒക്കെ മൊത്തത്തിൽ അങ്ങോട്ട് ചേഞ്ച് ചെയ്യാം സെക്കന്റ് ബഞ്ചിൽ ഇരിക്കുന്ന ബ്ലു ഷർട്ട് നീയും ദാ ഈ ലക്ഷ്മിയും ടീം പിന്നെ ആദർഷും സോഫിയും നിങ്ങൾ രണ്ടും ടീം
ഇത്തരത്തിൽ മിസ്സ് ഓരോ ടീമിനേയും മാറ്റുവാൻ തുടങ്ങി
“ഇനിയിപ്പോൾ ബാക്കി ഉം സാന്ദ്ര നീ അജാസിന്റെ കൂടെ വർക്ക് ചെയ്തോ ഇവൻ എന്തെങ്കിലും വർക്ക് ചെയ്യാൻ മടികാണിച്ചാൽ അപ്പോൾ എന്നോട് പറഞ്ഞേക്കണം ”
ഇത് കേട്ട ആദി വേഗം തന്നെ ബെഞ്ചിൽ നിന്നെഴുന്നേറ്റു
“സാന്ദ്ര എന്റെ ലാബ് മേറ്റ് ആണ് മിസ്സ് ”
മിസ്സ് : നിനക്ക് വേറെ ആളെ തരാം
ആദി :ഞങ്ങൾ കുറേ കാര്യങ്ങൾ ഡിസ്‌കസ് ചെയ്തു വെച്ചേക്കുവാ അതുകൊണ്ട് ടീം മാറ്റിയാൽ ശെരിയാകില്ല
മിസ്സ് : ആ ഡിസ്‌കസ് ചെയ്ത കാര്യമൊക്കെ പുതിയ ആളോട് ഒന്നുകൂടി ഡിസ്‌കസ് ചെയ്താൽ മതി
ആദി :മിസ്സ്..അത്
മിസ്സ് : വാ അടയ്ക്ക് ആദിത്യാ വേറെ ആർക്കും ഒരു പ്രശ്നവുമില്ലല്ലോ നിനക്ക് നല്ല ഒരാളെ തന്നെ തരാം രൂപേ നീയും ആദിത്യനും ടീം എന്താ ആദിത്യാ പോരെ
ആദി :ഇവളോ 😵💫 പറ്റില്ല മിസ്സ് വേറെ ആരെ വേണമെങ്കിലും തന്നോ ഇവള് പറ്റില്ല
മിസ്സ് :ഓഹോ അങ്ങനെയാണല്ലേ എങ്കിൽ ഇവള് തന്നെ മതി
ആദി :ഇത് സ്വേച്ഛാധിപത്യമാണ് കുട്ടികളുടെ അവകാശങ്ങൾക്ക് ഇവിടെ ഒരു വിലയുമില്ലേ 😡
മിസ്സ് :മോന് പൊളിറ്റിക്കൽ സയൻസിലേക്ക് ഒരു ട്രാൻസ്ഫർ തരട്ടെ
ആദി :എന്തിന് 😡
മിസ്സ് :അല്ല അവകാശങ്ങളെ പറ്റിയൊക്കെ നന്നായി സംസാരിക്കുന്നുണ്ട് നിനക്കവിടെ നല്ലൊരു ഭാവി ഞാൻ കാണുന്നു വേണമെങ്കിൽ നാളെ തന്നെ ട്രാൻസ്ഫർ പേപ്പർ ഞാൻ റെഡിയാക്കാം