മിസ്സ് :എന്തടാ റാഗിംഗ് വല്ലതുമാണോ
വിഷ്ണു :ഞാൻ അങ്ങനെ ചെയ്യോ മിസ്സേ ☺️
മിസ്സ് :അയ്യോ ഒരു പച്ച പാവം ശെരി എന്താന്ന് വച്ചാൽ പറഞ്ഞോ
ഇത്രയും പറഞ്ഞു സ്വപ്നാ മിസ്സ് ക്ലാസ്സിനു പുറത്തേക്കു പോയി
ആദി :(ഇങ്ങേരെന്തിനാ വീണ്ടും വന്നത് )
വിഷ്ണു :നിങ്ങളോട് ഒരു കാര്യം പറയാൻ വിട്ടുപോയി അതാ അത്യാവശ്യമായി വീണ്ടും വന്നത് മറ്റന്നാൾ ഫ്രഷേഴ്‌സ് ആണെന്ന് അറിയാലോ അന്ന് വരുമ്പോൾ ഗേൾസ് എല്ലാവരും ചുമന്ന സാരിയും ബോയ്സ് എല്ലാം വൈറ്റ് ഷർട്ടും മുണ്ടും ഇട്ടുകൊണ്ട് വേണം വരാൻ
രൂപ :(ദൈവമേ സാരിയോ)
വിഷ്ണു :എല്ലാവർക്കും ഇത് ഓക്കേ യല്ലേ അതോ എന്തെങ്കിലും മാറ്റം വരുത്തണോ
രൂപ : ചേട്ടാ എനിക്ക് അല്പം ബുദ്ധിമുട്ട് ഉണ്ടായിരുന്നു
രൂപ വിഷ്ണുവിനോടായി പറഞ്ഞു
വിഷ്ണു :തനിക്കെന്താ പ്രശ്നം
രൂപ :ഞാൻ സാരി ഉടുത്തിട്ടില്ല അതുകൊണ്ട്
വിഷ്ണു :അത് സാരമില്ല ഇത് ഒരു തുടക്കമാകട്ടെ
രൂപ :അല്ല ചേട്ടാ എനിക്ക് സാരി ഇല്ല
വിഷ്ണു :അത് ആരോടെന്നെങ്കിലും വാങ്ങിയാൽ മതി ഒരു ദിവസത്തെ കാര്യമല്ലെ അല്ലെങ്കിൽ ദാ അവൻ വാങ്ങിതരും അല്ലേടാ
വിഷ്ണു ആദിയെ നോക്കി ചോദിച്ചു
ആദി : ഞാനോ
വിഷ്ണു :അല്ലാതെ പിന്നെ ഞാൻ വാങ്ങികൊടുക്കണോ
ഇത് കേട്ട ആദി രൂപയെ ഒന്നുകൂടി നോക്കി ശേഷം
ആദി :വാങ്ങാം ചേട്ടാ😁
വിഷ്ണു :അപ്പോൾ ആ പ്രശ്നം തീർന്നു
ഇത്രയും പറഞ്ഞു വിഷ്ണു പതിയെ പുറത്തേക്കു പോയി
രൂപ : നിനക്കെന്തിന്റെ കേടാടാ നീ എന്തിനാ വാങ്ങിതരാം എന്ന് പറഞ്ഞത് വല്ലവനും വാങ്ങി തരുന്നത് ഞാൻ ഇടുമെന്നു കരുതിയോ
ആദി :അതിന് ആര് വാങ്ങി തരുന്നു മോള് വേണ്ടാത്ത സ്വപ്നമൊന്നും കാണണ്ട അങ്ങേരുടെ കയ്യീന്ന് രക്ഷപെടാൻ വേണ്ടി പറഞ്ഞതാ അല്ലാതെ നിനക്ക് സാരിവാങ്ങിതരാൻ എനിക്ക് ഭ്രാന്ത് ഒന്നുമില്ല നീയൊക്കെ സാരിയിട്ടാലുള്ള കോലം എനിക്ക് ഓർക്കാൻ കൂടി വയ്യ
രൂപ :ടാ നീ
ആദി : ഒന്നു പോയി തരുവോ ബെല്ലടിച്ചത് കേട്ടില്ലേ മനുഷ്യനെ മെനക്കെടുത്താൻ