ആദി :അതൊന്നും വേണ്ട
മിസ്സ് :എങ്കിൽ മിണ്ടാതെ അവിടെ ഇരിക്ക്
ഇത് കേട്ട ആദി ദേഷ്യത്തോടെ ബെഞ്ചിലിരുന്നു
മിസ്സ് :അപ്പോൾ ഇതാണ് ഫൈനൽ ഗ്രൂപ്പ്‌സ് ആർക്കെങ്കിലും എതിർപ്പുണ്ടെങ്കിൽ അവർ ലാബിൽ വരണമെന്നില്ല അപ്പോൾ എല്ലാവരും ഗ്രൂപ്പ് ആയി ഇരുന്നേ ഞാൻ ഒന്ന് കാണട്ടെ
ഇത് കേട്ട കുട്ടികൾ എല്ലാം തന്നെ തങ്ങളുടെ പാർട്ട്നേഴ്സിനടുത്തേക്ക് മാറിഇരിക്കുവാൻ തുടങ്ങി പതിയെ സാന്ദ്രയെ നോക്കി ചിരിച്ച ശേഷം ആദി ബാഗുമായി രൂപയുടെ അടുത്തേക്ക് ചെന്നിരുന്നു
🤭🤭 ആദിയെ കണ്ടയുടനെ രൂപ വാ പൊത്തി ചിരിക്കാൻ തുടങ്ങി
“എന്തിനാടി ഇളിക്കുന്നെ ”
“ഹേ ഞാൻ പാണ്ടി ലോറി കേറിയ ഒരാളുടെ കാര്യം ഓർത്തതാ 🤭🤭🤭”
“ടീ 😡😡 ഇളിച്ചോടി ഇളിച്ചോ ഇത് നിന്റെ അവസാനത്തെ ഇളിയാ ”
“സത്യം പറയാലോ നിന്റെ ഈ വെല്ലുവിളി കേട്ട് കേട്ട് ഞാൻ മടുത്തു നീ എന്നെ ഒരു ചുക്കും ചെയ്യാൻ പോകുന്നില്ല ഇത്രയും പറഞ്ഞു രൂപ വീണ്ടും പതിയെ ചിരിച്ചു ”
“നീ കണ്ടോടി നീ കരയും ഞാൻ കരയിക്കും ”
“എല്ലാവരും നമ്മുടെ ആദിയെ കണ്ട് പഠിക്കണം ”
മിസ്സ് വീണ്ടും സംസാരിക്കാൻ തുടങ്ങി ഇത് കേട്ട ആദി സംസാരം മതിയാക്കി മിസ്സിനെ നോക്കി
“അവിടെ ചെന്നത് മുതൽ അവൻ കാര്യമായ ചർച്ചയിലാ ലാബ് തുടങ്ങുന്നതിനു മുൻപ് ഇങ്ങനെയാണെങ്കിൽ തുടങ്ങി കഴിഞ്ഞാൽ എന്തായിരിക്കും ”
ഇത് കേട്ട് കുട്ടികൾ എല്ലാം പതിയെ ചിരിക്കാൻ തുടങ്ങി
“അപ്പോൾ നാളെ ആദ്യത്തെ രണ്ട് പിരിയിട് ലാബ് ആണ് എല്ലാവരും ലാബ് വർക്ക് ബുക്കും ടെക്സ്റ്റ് ബുക്കും മറക്കാതെ കൊണ്ടുവരണം മറന്നാൽ അവർ പിന്നെ ഒരിക്കലും എന്നെ മറക്കില്ല ”
പെട്ടെന്നാണ് ഫൈനൽ ബെൽ അടിച്ചത്
“അപ്പൊൾ ശെരി എല്ലാവരും പൊക്കോ നാളെ കാണാം ”
ഇത്രയും പറഞ്ഞു മിസ്സ് ക്ലാസ്സിനു പുറത്തേക്കു പോകാൻ ഒരുങ്ങി
“മിസ്സ് ”
പെട്ടെന്നാണ് വിഷ്ണു അങ്ങോട്ടേക്ക് വന്നത്
മിസ്സ് :നിനക്കെന്താടാ ഇവിടെ കാര്യം
വിഷ്ണു :മിസ്സ് അത് പിന്നെ ഇവരോട് ഒരത്യാവശ്യകാര്യം പറയാൻ ഉണ്ടായിരുന്നു