വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 3
World Famous Haters Part 3 | Author : Fang leng
[ Previous Part ] [www.kambistories.com ]
“തല്ലോ ഇനിയിത് തല്ലിലൊന്നും തീരില്ലെടി നീ കാത്തിരുന്നോ മുതലും പലിശയും ചേർത്ത് ഞാൻ തിരിച്ചുതരും ആദിയാ പറയുന്നേ 😡”
“അങ്ങനെ തന്നാൽ പലിശയും കൂട്ട് പലിശയും ചേർത്ത് ഞാനും തിരിച്ചു തരും 😎”
ഇത് കേട്ട ആദി പതിയെ രൂപയെ നോക്കി ചിരിച്ചു ശേഷം തിരിഞ്ഞു തന്റെ സീറ്റ് ലക്ഷ്യമാക്കി നടന്നു രൂപ തന്റെ സീറ്റും
“നീ എന്തൊക്കെയാ രൂപേ വിളിച്ചു കൂവിയത് സത്യത്തിൽ നിനക്കെന്തെങ്കിലും പ്രശ്നമുണ്ടോ”
സീറ്റിലേക്കെത്തിയ രൂപയോടായി ഗീതു ചോദിച്ചു
രൂപ :പെട്ടെന്ന് വേറെ കള്ളമൊന്നും വായിൽ വന്നില്ലെടി 😁
ഗീതു : നീ.. നീ പോയേ രൂപേ ഇനി അവൻ വെറുതെ ഇരിക്കുമെന്ന് തോന്നുന്നുണ്ടോ
രൂപ :അവൻ എന്ത് ചെയ്യാൻ കൂടി പോയാൽ മുഖം വീർപ്പിച്ചു രണ്ട് ചാട്ടം ചാടും അത്ര തന്നെ
ഇതേ സമയം
ആദി അജാസിനടുത്ത്
അജാസ് :ആദി നിന്നെകുറിച്ച് ഞാൻ ഇങ്ങനെയൊന്നുമല്ല കരുതിയിരുന്നത് എന്നാലും നീ ആ പാവം കൊച്ചിനെ
ആദി : അജാസേ കാര്യമറിയാതെ എന്തെങ്കിലും വിളിച്ചു കൂവിയാൽ എന്റെ കയ്യീന്ന് നീ നല്ലത് വാങ്ങും
അജാസ് :ഇനി എന്തറിയാൻ അവൾ എല്ലാം പറഞ്ഞല്ലോ എന്നാലും ആദി നിന്നിൽ നിന്ന് ഞാൻ ഇത് തീരെ പ്രതീക്ഷിച്ചില്ല
ആദി :ടാ കോപ്പേ ആദ്യം ഞാൻ പറയുന്നത് ഒന്ന് കേൾക്ക് അവൾ ഫുൾ ഉടായിപ്പാടാ
അജാസ് :എന്ത് ഉടായിപ്പ്
ആദി നടന്നതെല്ലാം അജാസിനോട് പറഞ്ഞു
അജാസ് : പോടാ സത്യമായും ഇതൊക്കെ നടന്നതാണോ
ആദി :അല്ലാതെ പിന്നെ ഞാൻ ഉണ്ടാക്കിപറയുന്നതാണോ
അജാസ് :അങ്ങനെയാണെങ്കിൽ ഇവൾ ആളല്പം പിശകാണല്ലോ
ആദി :അല്പമല്ല നല്ല പിശകാ അവളുടെ അഭിനയം നീയും കണ്ടതല്ലേ
അജാസ് :അങ്ങനെയാണെങ്കിൽ നീ അവളുമായി ഒരു കോംപ്രമൈസിൽ എത്താൻ നോക്ക് കേട്ടടുത്തോളം അവൾ ചില്ലറക്കാരിയല്ല