സുരഭി : അച്ഛനാണ് മോളെ
ഫോൺ വാങ്ങി
കാർത്തിക : അച്ഛാ…
കണ്ണൻ : ആ മോളെ വീട്ടിലേക്ക് വരുന്നില്ലേ അച്ഛന് മോളെ കാണാൻ കൊതിയായി
കാർത്തിക : അച്ഛൻ വീട്ടിൽ എത്തിയോ?
കണ്ണൻ : അച്ഛൻ രാത്രി തന്നെ എത്തി, മോൾക്ക് കുറേ കളിപ്പാട്ടങ്ങൾ കൊണ്ടുവന്നട്ടുണ്ട്
കാർത്തിക : എന്നാ ഞാൻ വേഗം വരാം
അത് കേട്ട് ഞാനും സുരഭിയും മുഖത്തോട് മുഖം നോക്കി നിന്നു
കണ്ണൻ : എന്നാ ഫോൺ അമ്മക്ക് കൊടുക്ക്
കാർത്തിക : ആ…
കൊച്ചിന്റെ കൈയിൽ നിന്നും ഫോൺ വാങ്ങി, നടന്ന് ചെറിയ ദേഷ്യത്തിൽ
സുരഭി : ആ പറയ്…
കണ്ണൻ : കൊച്ച് വേഗം വരാന്ന് സമ്മതിച്ചട്ടുണ്ട്
സുരഭി : മം..
കണ്ണൻ : നിങ്ങള് വേഗം ഇറങ്ങാൻ നോക്ക്
സുരഭി : ആ ശരിയെന്ന
എന്ന് പറഞ്ഞ് കോൾ കട്ടാക്കി
സുരഭി : ഇനി എന്ത് ചെയ്യോടാ സിനിമക്ക് പോവാൻ പറ്റില്ലല്ലോ
ഞാൻ : ഹമ്.. ഈ കുഞ്ഞമ്മാവൻ…
ബെഞ്ചിൽ ഇരുന്ന്
സുരഭി : ഇല്ലേലും ഈ മനുഷ്യൻ ഇങ്ങനെയാ
അടുത്തിരുന്ന് സുരഭിയുടെ തോളിൽ കൈ ഇട്ട്
ഞാൻ : ആ പോട്ടെ അമ്മായി
ഞങ്ങളുടെ അടുത്തേക്ക് ഓടി വന്ന
കാർത്തിക : അമ്മേ വീട്ടിൽ പോവാം
സുരഭി : ആ പോവാം
സുരഭിയുടെ കൈ പിടിച്ചു വലിച്ച്
കാർത്തിക : എന്നാ വാ എഴുന്നേൽക്ക്
കൊച്ചിന്റെ കൈ തട്ടി മാറ്റി
സുരഭി : പോവാന്ന് പറഞ്ഞില്ലേ, അവിടെ ആരെങ്കിലും ചാവാൻ കിടക്കുന്നുണ്ടോ
സുരഭിയുടെ ദേഷ്യം കണ്ട് മുഖഭാവം മാറാൻ തുടങ്ങിയ കാർത്തികയെ പൊക്കി എന്റെ അടുത്തിരുത്തി
ഞാൻ : നമുക്ക് സിനിമക്ക് പോവണ്ടേ കാന്താരി
സങ്കടത്തിൽ
കാർത്തിക : വേണ്ട എനിക്ക് വീട്ടിൽ പോയാൽ മതി
സുരഭി : ആ വീട്ടിൽ നിന്റെ അച്ഛൻ ആനയെ മേടിച്ചു വെച്ചട്ടുണ്ട്
ഞാൻ : ഒന്ന് ചുമ്മാ ഇരി അമ്മായി അവളിപ്പൊ കരയും
അതിലെ നടന്നു വന്ന ഐസ്ക്രീം വിൽക്കുന്ന ഹിന്ദിക്കാരനെ കണ്ട്