എന്റെ മാവും പൂക്കുമ്പോൾ 14 [R K]

Posted by

വാസന്തി : അവളുടെ വീട്ടിൽ കാറ്‌ ഉണ്ടല്ലോ പിന്നെയെന്താ

ബീന : കാറുണ്ടായിട്ട് എന്താ കാര്യം അത് ഇവിടെയും ഉണ്ടല്ലോ, ഓടിക്കാൻ അറിയണ്ടേ

വാസന്തി : മ്മ്…

ഞാൻ : ഇവിടെ അടുത്തുള്ളതാണോ ആന്റി?

ബീന : ആ അപ്പുറത്തെ റോഡിൽ

ഞാൻ : മം..

വാസന്തി : അവളുടെ കെട്ടിയോൻ മരിച്ചിട്ടിപ്പോ ഒരു കൊല്ലമല്ലേ ആയുള്ളു

ബീന : ആടി… കാറ്‌ അവിടെ വെറുതെ കിടക്കുവല്ലേ, ഞാൻ ഡ്രൈവിംഗ് പഠിക്കാൻ പോവുന്ന കാര്യം സൂചിപ്പിച്ചപ്പോൾ അവളും വരാന്ന് പറഞ്ഞു

ഞാൻ : ഭർത്താവിന് എന്ത് പറ്റിയതാ ആന്റി?

ബീന : അതെന്ത് പറയാനാ അജു, അവളുടെ മൂത്തമോളെ കെട്ടിയോൻ ഉപേക്ഷിച്ചു ആ ഷോക്കിൽ അറ്റാക്ക് വന്നതാ

വാസന്തി : ചുമ്മാ ഉപേക്ഷിച്ചതല്ലല്ലോ അവളുടെ കൈയിലിരിപ്പ് കൊണ്ടല്ലേ

ഞാൻ : അതെന്താ?

ബീന : അതൊന്നുല്ല അജു ആ കൊച്ചിന് കല്യാണത്തിന് മുന്നേ ഒരു ഇഷ്ട്ടം ഉണ്ടായിരുന്നു, കല്യാണം കഴിഞ്ഞിട്ടും ആ കൊച്ച് അവനുമായി കറക്കമായിരുന്നു

ഞാൻ : അപ്പൊ ആ പെണ്ണിന്റെ ഭർത്താവ് ഇവിടെയില്ലായിരുന്നോ?

വാസന്തി : എവിടെന്ന് അവൻ കെട്ടിക്കഴിഞ്ഞ് രണ്ടു മാസം കഴിഞ്ഞ് വിദേശത്തു പോയി, അവളിപ്പൊ ഒരു കൈക്കുഞ്ഞുമായി വീട്ടിലും ഉണ്ട്

ബീന : അവളെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല ചെറിയ പെണ്ണല്ലേ ആഗ്രഹങ്ങൾ കാണില്ലേ

ഞാൻ : അപ്പൊ ആ കാമുകനോ?

ബീന : കുട്ടിയായി കഴിഞ്ഞപ്പോൾ അവനും കൈ കഴുകി, അവനിപ്പോ വേറെ പെണ്ണ് കെട്ടി

ഞാൻ : ആ കൊള്ളാം

വാസന്തി : ആ കൊച്ചിനെ നീ കണ്ടില്ലേ അവന്റെ മുഖം തന്നെയാ

ബീന : മം…പറഞ്ഞിട്ടെന്താ ഇനി കാര്യം

വാസന്തി : അവൾക്കു താഴെ ഒരുത്തിയും കൂടി ഉണ്ടല്ലോ, എന്താ ഒരു പത്രാസ് അതിന്റെ

ബീന : മം…കൊച്ചു പെണ്ണല്ലേ

വാസന്തി : അത്ര കൊച്ചുന്നുമല്ല

ഭക്ഷണം കഴിച്ച് കഴിഞ്ഞ് കൈ കഴുകി ഞാനും വാസന്തിയും ഹാളിൽച്ചെന്നിരുന്നു, ബീന പ്ലേറ്റ് എടുത്ത് അടുക്കളയിലേക്ക് പോയി, എന്റെ അടുത്തേക്ക് നീങ്ങിയിരുന്ന് ശബ്ദം താഴ്ത്തി

Leave a Reply

Your email address will not be published. Required fields are marked *