മാതാപിതാക്കളെ ബന്ധുക്കളോ ഇല്ല..
അനാഥാലയത്തിൽ വളർന്നു പഠിച്ചു..
വയസ്സ് 23..ഇപ്പൊ ഒരു വാടക വീട്ടിൽ
ഒറ്റക്കാണ് താമസം.. സംഭവം നടന്നത്
ശ്രീലക്ഷ്മിക്ക് നടന്ന് 3 ദിവസം കഴിഞ്ഞ്
ഏപ്രിൽ 21ന്….
സരിത : മാഡം നാലാമത്തെ ഇര
തിരുവനന്തപുരം സ്വദേശി സംയുക്ത !..
വില്ലേജ് ഓഫീസിൽ ക്‌ളർക്ക് ആണ്..
വയസ്സ് 27.. കല്യാണം കഴിഞ്ഞു. ഭർത്താവ്
ഗൾഫിൽ എഞ്ചിനീയർ ആണ്. കുട്ടികൾ
ഇല്ല.. ഭർത്താവിന്റെ വീട്ടിൽ അച്ഛനോടും
അമ്മയോടും ഒത്ത് താമസം… സംഭവം
നടക്കുന്നത് ഏപ്രിൽ 24ന്…
സരിത : അവസാനത്തെ ഇര മലപ്പുറം
സ്വദേശി ഷിഫാന !..വയസ്സ് 21..ഇപ്പൊ
ഡിഗ്രീ മൂന്നാം വർഷം പഠിക്കുന്നു… അച്ഛൻ
ജാഫർ ദുബായിൽ സൂപ്പർ മാർക്കറ്റ്
നടത്തുന്നു.. അമ്മ നാട്ടിൽ വീട്ടമ്മ…സംഭവം
നടക്കുന്നത് ഏപ്രിൽ 27ന്….
ദീപ്തി : അപ്പൊ സംഭവങ്ങൾ നടന്നിട്ടുള്ളത്
കൃത്യം 3 ദിവസത്തെ ഇടവേളകളിൽ
ആണ്.. ഇത് ഒരാൾ തനിയെ ആണോ
അതോ കൂടുതൽ ആളുകൾ ഈ
സംഘത്തിൽ ഉണ്ടോ എന്നും അറിയേണ്ടി
ഇരിക്കുന്നു… എന്തായാലും 3 ദിവസത്തെ
ഇടവേള അനുസരിച്ചു ഇനി എന്തെങ്കിലും
സംഭവിച്ചാൽ അത് ഏപ്രിൽ 30ന്.. ഇന്ന്
ഏപ്രിൽ 28 !….. അതിന് മുന്നേ നമ്മുക്ക്
അവനെ പിടിക്കണം…
സരിതേ, എല്ലാ ഇരകളെയും
നമ്മുക്ക് പോയി കാണണം… ഇവിടെ
തിരുവനന്തപുരത്ത് സംയുക്തയിൽ നിന്ന്
തന്നെ തുടങ്ങാം !… കമോൺ ഗയ്സ്…
സംയുക്തയുടെ വീട്
ദീപ്തി : നമസ്കാരം.. ഞാൻ ദീപ്തി IPS…
ഈ കേസിന്റെ ചുമതല ഇപ്പൊ
എനിക്കാണ്.. എനിക്ക് സംയുക്തയോട്
കുറച്ചു കാര്യങ്ങൾ തനിയെ
സംസാരിക്കാൻ ഉണ്ട്….
അമ്മ : വരൂ മാഡം.. ആ സംഭവത്തിന്
ശേഷം എന്റെ കുട്ടി ആകെ തളർന്നു..
ജലപാനം ഇല്ല.. ആ മുറിയിൽ ഉണ്ട്..
ദീപ്തി : ആരെയും അകത്തേക്ക് കടത്തി
വിടേണ്ട… സരിത കൂടെ വാ
ദീപ്തി വാതിൽ തുറന്ന്
അകത്തു കയറി… അത്യാവശ്യം വലിയ
മുറി.. പുറത്തേക്ക് ഒരു വാതിൽ ഉണ്ട്..
കട്ടിലിൽ വശം ചെരിഞ്ഞു കിടക്കുകയാണ്
സംയുക്ത… ഇവർ വന്നത് അറിഞ്ഞിട്ടില്ല..