മീര: ഡാ. എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്.
സിദ്ധാർഥ്: നീ പറ..
മീര: നീ ചൂട് ആവരുത്, നീ പൊട്ടിത്തെറിക്കരുത്.
സിദ്ധാർഥ്: നീ കാര്യം പറ.
മീര: ഡാ.. ഞാൻ പറഞ്ഞിട്ടില്ലേ, ഒരു അലൻ നെ കുറിച്ച്.
സിദ്ധാർഥ്: ഹ.. എന്തായി, സൈൻ ചെയ്തോ?
മീര: ഹേ.. ഇല്ല.
സിദ്ധാർഥ്: അതെന്തു പറ്റി?
മീര: അവർക്ക് ഇന്റെരെസ്റ്റ് ഇല്ല.
സിദ്ധാർഥ്: അതാണോ നിൻ്റെ സൈലെൻസ് ൻ്റെ കാരണം?
മീര: അതല്ല. ഡാ.
സിദ്ധാർഥ്: പിന്നെ?
മീര: അവൻ ഇന്ന് എനിക്ക് മെസ്സേജ് ചെയ്തു?
സിദ്ധാർഥ്: ഓക്കേ. എന്താ ഇഷ്യൂ?
മീര: ഹി നീഡ്‌സ് മി.
സിദ്ധാർഥ്: വാട്ട്?
മീര: നീ കാർ സൈഡ് ആക്ക്
സിദ്ധാർഥ് കാർ നിർത്തി. മീര ചാറ്റ് എടുത്തു അവനു കൊടുത്തു. സിദ്ധാർഥ് ആ ചാറ്റ് കമ്പ്ലീറ്റ് വായിച്ചിട്ട്, കാർ സ്റ്റാർട്ട് ചെയ്തു.
സിദ്ധാർഥ്: ഇതാണോ നിൻ്റെ പ്രശ്‍നം?
മീര: ഇത് പിന്നെ പ്രശ്‍നം അല്ലെ?
സിദ്ധാർഥ്: നീ അറിയാതെ നിൻ്റെ ഫോട്ടോ നോക്കുന്ന എത്ര പേര് ഉണ്ടാവും? ഇതിപ്പോ അവൻ നിന്നോട് നേരിട്ട് ചോദിച്ചു, നീ NO പറഞ്ഞു. അത്രേ അല്ലെ ഉള്ളു? അത് ഒരു തെറ്റ് ഒന്നും അല്ലല്ലോ ഡീ. നീ അത് എന്നോട് ഉം ഓപ്പൺ ആയിട്ട് പറഞ്ഞു. ഇതിൽ എന്താ പ്രശ്‍നം?
മീര: ഡാ, അവൻ എന്റെ ഫോട്ടോ നോക്കി കളഞ്ഞിട്ടുണ്ട് എന്ന് ഒക്കെ പറഞ്ഞപ്പോ എനിക്ക് എന്തോ പോലെ തോന്നി.
സിദ്ധാർഥ്: എന്ത് പറ്റി? അവൻ അങ്ങനെ പറഞ്ഞെപ്പോ നീ മൂഡ് ആയോ?
മീര: പോടാ.. പട്ടി… മൂഡ് പോലും…. ഒരു ചവിട്ട് ഞാൻ വച്ച് തരും നിനക്കിട്ട്.
സിദ്ധാർഥ് അവളെ ഇടതു കൈ കൊണ്ട് ചേർത്ത് പിടിച്ചു നെറ്റിയിൽ ചുംബിച്ചു.
സിദ്ധാർഥ്: നീ അതൊക്കെ വിട്ടുകള. നിനക്കു മാനേജ് ചെയ്യാൻ അറിയില്ലേ ഇവരെ ഒക്കെ. അതിനു എന്തിനാ ടെൻഷൻ അടിക്കുന്നത്?
മീര: എടാ അവൻ ഫാമിലി ഫ്രണ്ട് ആണ്. ഇനിയും കാണേണ്ടി വരും എവിടെ എങ്കിലും ഒക്കെ വച്ച്. അല്ലെങ്കിൽ ഞാൻ ബ്ലോക്ക് ചെയ്തേനെ. പിന്നെ നീ ഒന്ന് ആലോചിച്ചു നോക്ക് അവന്റെ ധൈര്യം. ഞാൻ എങ്ങാനും ജാസ്മിൻ നോട് പറഞ്ഞാൽ എന്തായിരിക്കും അവൻ്റെ അവസ്ഥ. അവനു അറിയാം ഞാനും ജാസ്മിൻ ഉം നല്ല ക്ലോസ് ആണെന്ന്.