വൈദ്യന്റെ മരുമകൾ 4 [പോക്കർ ഹാജി]

Posted by

…യ്യോ അതൊന്നുമല്ലെടി കുറെ കാലത്തിനു ശേഷമല്ലേ അങ്ങോട്ടു ചെല്ലുന്നതും സഹകരണമൊക്കെ ആവുന്നതും.അതുകൊണ്ട് അവിടെ ചെല്ലുമ്പോഴൊക്കെ ഞാൻ ഫോൺ സൈലന്റ് ആക്കും.അച്ഛനൊക്കെ ചിലപ്പോ ഭയങ്കര സീരിയസ്സായൊക്കെ ഓരോ കാര്യങ്ങൾ സംസാരിച്ചോണ്ടിരിക്കുമ്പോ ഫോൺ വന്നാലത്‌ ശല്യമാവില്ലേ അത് കൊണ്ട് സൈലന്റ് ആക്കുന്നതാണ് അല്ലാതെ വേറെ പ്രശ്നമൊന്നുമില്ല.നമ്മൾക്കൊരു മര്യാദയില്ലേ അത് കൊണ്ട് മാത്രം…

…ഞാനുമൊന്നു പേടിച്ചു നീ ഫോൺ സൈലന്റാക്കിയിട്ടേക്കുവാണെന്നു എനിക്കറിയില്ലല്ലോ.രാജീവ് വിളിച്ചിട്ടു പറഞ്ഞു നിന്നെ വിളിച്ചിട്ടു എടുക്കുന്നില്ല ഫോൺ ബെല്ലടിക്കുന്നുണ്ട് എന്റെ കൂടെ ഉണ്ടോന്നു ചോദിച്ചു.ഞാൻ പറഞ്ഞു നീ ചെലപ്പോ അച്ഛന്റെ അടുത്ത് പോയിക്കാണുമെന്നു.ഡീ നീ രാജീവിനോട് പറഞ്ഞില്ലാരുന്നോ ഇന്ന് പോകുന്ന കാര്യം …

…ഇല്ല എന്തിനാ…പറയുന്നേ ആള് അവിടല്ലേ എന്ന് പിന്നെ കരുതി വന്നിട്ട് പറയാമെന്നു.. അതുകൊണ്ട് നേരത്തെ പറഞ്ഞില്ല. …

…ആ എടി എന്നിട്ടു നിന്നെ ഞാനും കൊറേ വിളിച്ചു.എങ്കി എന്നോടെങ്കിലും ഒന്ന് പറയണ്ടാരുന്നോടി ഇങ്ങനൊക്കെ സൈലന്റാക്കാറുണ്ടെന്നു. …

… എടി അതിപ്പോ പറയാനെന്തിരിക്കുന്നു.നമ്മൾ സ്റ്റാഫ് റൂമിലിരിക്കുമ്പോൾ മാത്രമല്ലേ മൊബയിൽ ഉപയോഗിക്കൂ ക്ലാസ്സിൽ ഇരിക്കുമ്പോ സൈലന്റാക്കി വെക്കാറല്ലേ പതിവ് പിന്നെന്താ ഒരു പ്രത്യേകം പറച്ചിലിന്റെ ആവശ്യം…

…ഹോ നിന്നെക്കൊണ്ട് തോറ്റെടി ആ സമയത്ത് വിളിച്ചത് എന്റെ തെറ്റാ സമ്മതിച്ചു. അല്ല ഇന്ന് പോയിട്ടെന്തായി അച്ഛനെന്തു പറഞ്ഞു ..പിന്നെ …… നിന്റെ രാജീവേട്ടൻ എന്തിനാ ഉച്ചക്ക് കെടന്നു കയറു പൊട്ടിച്ചത്. …

…ആ എടി ഒരു സസ്പെൻസ് പൊട്ടിക്കാനാ വിളിച്ചെ …

…ങേ സ്പെൻസോ എന്ത് സസ്പെൻസ് …

…എടി ചേട്ടൻ ലീവിന് വരുന്നു…

…ഏ ഹ് എന്തു…

ദീപ വിശ്വാസം വരാതെ ചോദിച്ചു

…ആന്നേടി ചേട്ടൻ ലീവിന് വരുന്നു…

…എടി എങ്ങനെ ഇത് സംഭവിച്ചു നീയെന്താ ഈ പറയുന്നേ. …

…എടി നീയന്നു എമെര്ജെന്സി ലീവിന്റെ കാര്യം പറഞ്ഞില്ലേ.അത് ഞാനെടുത്തിട്ടങ്ങ് ഒര് അലക്കു അലക്കി.ഇപ്പ ദേ കിടക്കുന്നു ലീവും എമര്ജെൻസീം …

…എടി നീ സത്യം പറയുവാണൊ …

…അല്ലാതെ പിന്നെ നിന്നോടെന്ത് ഒളിക്കാനാ ഞാൻ. എടി ഞാൻ ചേട്ടൻ വിളിച്ചപ്പോൾ ഇങ്ങനത്തെ ലീവിന്റെ കാര്യത്തെ പറ്റി ചോദിച്ചു.ആദ്യം കുറച്ചു തട്ടാമുട്ടിയൊക്കെ പറഞ്ഞപ്പോ ഞാൻ ഫോൺ ദേഷ്യപ്പെട്ടു വെച്ചു .അതേറ്റു കാണും പിന്നെ ഇന്നാ വിളിക്കുന്നെ. …

Leave a Reply

Your email address will not be published. Required fields are marked *