…അയ്യൊ അമ്മെ ഞാനതങ്ങ് മറന്നു പോയി…
അവളുടനെ ഓട്ടോ വിളിച്ചു.വണ്ടി വരുന്നതിനു മുന്നേ ചെറിയൊരു ഒരുക്കം ഒരുങ്ങിയതിനു ശേഷം വണ്ടിക്കായി കാത്തിരുന്നു.സാവിത്രിയുടെ മുഖം ആകെ വാടിയിരിക്കുകയായിരുന്നു.അത് കണ്ട ശ്രീജ ഓടി വന്നു അമ്മയെ കെട്ടി പ്പിടിച്ചു ഉമ്മ കൊടുത്തു അത് കണ്ടു സാവിത്രിയുടെ കണ്ണ് നിറഞ്ഞൊഴുകി.അവനെ കണ്ടു കൊതി തീർന്നില്ല അപ്പോഴേക്കും പോകുവാണൊ
…എൻറെ പൊന്നമ്മേ ഞാൻ അങ്ങനങ്ങ് പുറപ്പെട്ടു പോകുവാണോ.ജോലിക്കായി പോകുവല്ലേ പിന്നെന്താ..
സാവിത്രി കണ്ണീരു തുടച്ചു.രാജീവ് എഴുന്നേറ്റു വന്നു അമ്മയെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു
…അമ്മേ ‘അമ്മ വിഷമിക്കേണ്ട ഞാനെങ്ങും പോകുന്നില്ല.ഇനി എന്നും അമ്മയെ വിളിക്കാം.അവളിവിടെ വരുന്ന ദിവസങ്ങളിൽ വീഡിയോ കാൾ ചെയ്യാം അപ്പൊ നമുക്ക് കണ്ടു സംസാരിക്കാം.ഇപ്പൊ പോയില്ലെങ്കിൽ പിന്നെ ജോലി പോവും ..
…മോനെ എനിക്ക് മനസ്സിലാവും… മോനെ പോയിട്ട് വാ.എന്തിയെ എന്റെ മോളെന്തിയേ ..
…ദേ ഞാനിവിടുണ്ടു ..
സാവിത്രി അവളെയും കൂടെ നിറുത്തി മക്കളെ രണ്ട് പേരെയും ഒരുമിച്ചു കേട്ടിപ്പിടിച്ചു മാറി മാറി ഉമ്മ കൊടുത്തു.അപ്പോഴേക്കും ഓട്ടോ വന്നു ഹോണടിച്ചു
…ദേ വണ്ടി വന്നു ..
രണ്ടു പേരും യാത്ര പറഞ്ഞിറങ്ങി. വണ്ടിയിൽ മിണ്ടാതിരിക്കുന്നത് കണ്ടിട്ടു ഓട്ടോക്കാരൻ പറഞ്ഞു
…മാഡം ഇന് കുറച്ചു വൈകി അല്ലെ.എവിടാ കൊണ്ട് വിടേണ്ടത് ..
…കടക്കലോട്ടു വിട്ടോ …
കടക്കൽ ചെന്നിട്ടു വണ്ടിക്കു പൈസ കൊടുത്തു കൊണ്ടിരിക്കുമ്പോ ഓട്ടോക്കാരൻ ചോദിച്ചു
…സാറിനെന്താ ജോലി മാഡം ..
…ഇയാൾക്ക് സാറിനെ അറിയുമോ ..
…ഇല്ല ..
…ഇതുവരെ കണ്ടിട്ടില്ലേ പുള്ളിയെ..
…ഇല്ല മാഡം ..
…ആ എങ്കിലേ ഈ സാറ് ആ വൈദ്യരുടെ മകനാണ്…
…യ്യോ നമ്മടെ വൈദ്യരുടെയോ.അദ്ദേഹത്തിന്റെ മോൻ അങ്ങ് ഗൾഫിലെങ്ങാണ്ടല്ലേ..
…ആ അത് തന്നെ ഗൾഫീന്നു വന്നതാ രണ്ട് ദിവസത്തേക്ക്…
…അയ്യോ മാഡം എനിക്കറിയില്ലായിരുന്നു കേട്ടോ അപ്പൊ മാഡം വൈദ്യരുടെ മരുമോളാണൊ…?
…അതെ ..
…അയ്യയ്യോ ഞാനിത്രേം നാളും വിചാരിച്ചിരുന്നത് മാഡം എന്തോ ചികിത്സക്ക് വരുന്നതാണെന്നാ. സോറി മാഡം സോറി..
…അതിന്റെയൊന്നു ആവശ്യമില്ല…
ഓട്ടോക്കാരൻ വണ്ടിയുമായി സ്ഥലം വിട്ടു.ബസ്സു കിട്ടി പോത്തൻ കോട്ടെത്തിയപ്പോഴേക്കും ഏഴുമണി ആയിരുന്നു.രണ്ട് പേരും നേരെ മാർക്കറ്റിലേക്ക് പോയി നല്ല വലിയ ചൂര മീൻ നോക്കി മേടിച്ചിട്ടു അത് കഷണങ്ങളാക്കിപ്പിച് വീട്ടിലേക്കു പൊന്നു.വന്ന പാടെ കട്ടിലിലേക്ക് മറിയാൻ പോകുന്ന രാജീവിനെ നോക്കി അവൾ ദേഷ്യപ്പെട്ടു.