വൈദ്യന്റെ മരുമകൾ 4 [പോക്കർ ഹാജി]

Posted by

…എടിയെടി ഞാൻ വെറുതെ നിന്നെ ശുണ്ഠി പിടിപ്പിക്കാൻ പറഞ്ഞതല്ലേ.നീയിവിടെ കെടന്നു വരളാതെ പോയി ദോശയുണ്ടാക്കു. …

…ദോശയൊക്കെ ഉണ്ടാക്കി കഴിഞ്ഞു ഞാൻ കഴിക്കാൻ വിളിക്കാൻ വന്നതാ. …

…ങേ ഇത്ര പെട്ടന്നു.. ഹോ വളരെ ഫാസ്റ്റാണല്ലോ…

…ഫാസ്റ്റൊന്നുമല്ല രണ്ട് പേർക്കുള്ളത് ഉണ്ടാക്കിയാൽ പോരെ പിന്നെന്താ …കഴിക്കാൻ വരുന്നെങ്കി വാ…

…ഹു പിണങ്ങല്ലെ പൊന്നെ ഞാൻ വന്നിട്ടോന്നു സെറ്റ് ആയതു പോലുമില്ലല്ലോ. …

…സെറ്റോക്കെ പിന്നെ ആയിക്കോ വാ കഴിക്കാം. …

ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ദീപ വിളിച്ചു

…ടീ പെണ്ണെ രാജീവ് വന്നോ.. …

…വന്നെടി ദേ ഞങ്ങള് രണ്ടും ദോശ കഴിച്ചോണ്ടിരിക്കുവാ ഞാൻ സ്പീക്കറിലിടാം നീ പറഞ്ഞൊ…

…ഹല്ലോ രാജീവേട്ടാ …

…യാ ഹലോ ദീപേ എന്തുണ്ട് വിശേഷങ്ങൾ …

…ഓ നമ്മക്കെന്തു വിശേഷം നിങ്ങളൊക്കെയല്ലേ വിശേഷക്കാര്. …

…ഞങ്ങള് പാവം ഗൾഫുകാരൻ പറയത്തക്ക വിശേഷങ്ങളൊന്നുമില്ല.രാവിലെ കുളിച്ചോരുങ്ങി ജോലിക്കു പോകുക വൈകിട്ട് തിരികെ വരിക ഭക്ഷണം ഉണ്ടാക്കുക കിടന്നറങ്ങുക പിന്നേം രാവിലെ പോകുക ജീവിതം അത്ര തന്നെ…

…ഊം ഊം സമ്മതിച്ചു സമ്മതിച്ചു ഞങ്ങളൊക്കെ പിന്നെ ഇവിടെ രാവിലെ നേരെ പാർക്കിലേക്കാണല്ലോ പോകുന്നത്. …

…യ്യോ എന്റെ പൊന്നോ ഞാനില്ലേ ഇതെന്താ നാട്ടിലെ പെണ്ണുങ്ങളൊക്കെ ഒരേ പോലാണോ രാവിലെ തന്നെ വഴക്കുണ്ടാക്കാനാ പുറപ്പാട് ഹല്ലെ. …

…യ്യോ ഞാൻ വഴക്കൊന്നും ഉണ്ടാക്കിയതല്ലെന്റെ പൊന്നോ …

…എടി എടി നിനക്ക് കേക്കണോ രാവിലെ വന്നപ്പൊത്തന്നെ ഗൾഫുകാരന്റെ ഗുണഗണങ്ങൾ പറഞ്ഞൊണ്ട് എന്റടുത്ത് വന്നെടി ചെറിയൊരു ഡോസ് കൊടുത്തിട്ടിരിക്കുവാ ഞാനിവിടെ…

…ഹ ആഹ്ഹ ആന്നോടി അത് കൊള്ളാം . …

ഇത് കേട്ട് രാജീവ്

…എന്റെ ദൈവമേ അവിടെങ്ങാനും ഇരുന്ന മതിയായിരുന്നു വെറുതെ എമെർജെൻസീം എടുത്ത് ഇവിടെ വന്നിട്ട് ഇതൊക്കെ കേൾക്കേണ്ട വല്ല കാര്യമുണ്ടായിരുന്നോ. …

…ഹഹ എടി നീയിപ്പോ വിളിച്ചില്ലാരുന്നെങ്കി ഞാനൊറ്റക്കായി പോയേനെ. …

…ഊം എടി എന്താ പരിപാടി വെറുതെ ദോശയും തിന്നോണ്ടിരിക്കുവാണൊ . …

…അല്ലെടി മോളെ ഇച്ചിരി കഴിഞ്ഞ് വീട്ടിലൊന്നു പോകുവാ അത് കഴിഞ്ഞു തിരിച്ചു വരുന്ന വഴി അത് വഴി വരാം.അപ്പോഴേക്കും നീ സ്‌കൂൾ വിട്ടു വരില്ലെ…

Leave a Reply

Your email address will not be published. Required fields are marked *