അവൻ അവളെ നോക്കി കൊണ്ട് മെല്ലെ എഴുന്നേറ്റു അവളുടെ നൈറ്റിക്കു പുറത്തു കൂടെ മൃദൂലമായ ആ പുറം ഭാഗത്തു ഒന്ന് തടവി കൊണ്ട് ഒരു വഷളൻ ചിരി ചിരിച്ചു പറഞ്ഞു…
അയാള് തൊട്ടപ്പോൾ മനസ്സിൽ സ്വയം കുത്തി മരിക്കാൻ ഉള്ള ദേഷ്യം ഉണ്ടെങ്കിലും മീനുട്ടിയുടെ മുഖം ഓർത്തപ്പോൾ മായ എല്ലാം സഹിച്ചു…
“ഷീല.. ഷീല.. ”
അയാൾ കോൺസ്റ്റബിളിനെ വിളിച്ചു..
“യെസ് സർ”
ഷീല അകത്തേക്ക് വന്നു..
“മായയെ വീട്ടിൽ കൊണ്ടു ചെന്നു വിട്ടേക്ക്”
“ഓക്കേ സർ”
ഷീല ഒന്ന് സല്യൂട് അടിച്ചു കൊണ്ട് മീരയെ വിളിച്ചു പുറത്തേക്കു ഇറങ്ങി..
കരഞ്ഞു കലങ്ങിയ കണ്ണുമായി പുറത്തു പോകുന്ന മായയെ നോക്കി തന്റെ ഉദ്ദേശം നടന്നെന്ന സന്തോഷം മനസ്സിൽ വെച്ചു അയാൾ ഒന്ന് ചിരിച്ചു..
മനയ്ക്കൽ തറവാട്ടിലെ ഓരോ മുഖങ്ങളിലും അമ്പരപ്പ് മാത്രം ആയിരുന്നു.. തനിക് തെറ്റ് പറ്റിയാലും മായ മോള് അങ്ങനെ ചെയ്യില്ലെന്ന് എല്ലാവരും ഉറപ്പിച്ചു പറഞ്ഞു…
സരസ്വതിയും നാരായണിയും മുറിയിൽ ഇരുന്നു മായയെ കുറിച്ച് തന്നെ പറയുകയായിരുന്നു…
‘എന്നാലും എന്റെ നാരായണിയെ നമ്മുടെ മായ മോള് അങ്ങനെ ചെയ്യുന്നു നിനക്ക് തോന്നണുണ്ടോ അവളു അങ്ങനത്തെ ഒരു പെണ്ണാണോ എനിക്ക് ഒന്നും അറിയില്ലെന്റെ ദൈവെ എന്തൊക്കെയ ഇ തറവാട്ടില് നടക്കണേ”
സരസ്വതി വ്യാകുലപ്പെട്ടു..
“നമ്മുക്ക് എന്തു അറിയാം സരസ്വതി അവളു ചെയില്ലായിരിക്യം പിന്നെ എന്തിനാ പോലീസുക്കാര് അവളേം പിടിച്ചോണ്ട് പോയെ അങ്ങനെ അവര് പിടിക്യോ അവളു തെറ്റൊന്നും ചെയ്യാതെ.. കുറെ ആയില്ല്യേ മനു പോയിട്ട് എപ്പോയേലും ഒരു നിമിഷത്തിലു അവൾക്കു അങ്ങനെ തോന്നിയതാണെങ്കിലോ പറയാൻ പറ്റില്ല്യല്ലോ അവളുടെ പ്രായം അതല്ലേ”
നാരായണി ഒന്ന് സംശയം പ്രകടിപ്പിച്ചു..
“ഏയ്യ് മായ മോള് അങ്ങനെ ഉള്ള ഒരു പെണ്ണല്ല നമ്മുക്ക് അറിയില്ലേ അവളെ അവളു ഒരു പാവമല്ലേ ഇതു അവർക്കു എന്തോ തെറ്റു പറ്റിയതാ നാരായണി മോഹനേട്ടനും വത്സലേട്ടനും പോയിട്ടില്ലേ അവളെ കൊണ്ടു വരാൻ വരട്ടെ സത്യം എന്താന്ന് അപ്പൊ അറിയാല്ലോ”
സരസ്വതി തന്റെ ന്യായം പറഞ്ഞു..
“”ഇനി ഇതു മനു അറിഞ്ഞാലുള്ള അവസ്ഥയാ സരസ്വതിയെ കാണാൻ പോണത്.. അവൻ എന്തൊക്കെ പുകില് ആക്കുമോ എന്തോ ഇനി… അവനു ജീവൻ അല്ലെ മായയെ… അവളു തന്നെ ചതിച്ചൂന്നൊക്കെ അവൻ അറിഞ്ഞാല് സഹികൂല അവനു””