മനു ഇനി എന്തു ചെയ്യുമെന്നറിയാതെ ചോദിച്ചു..
“ഇല്ല മോനെ നീ പേടിക്കാതെ അവർക്ക് വെറുതെ എന്തെങ്കിലും സംശയം തോന്നി ചെയ്തതാവും നീ പേടിക്കാതെ ഇരിക്ക് ഞങ്ങള് പോയി ഇറക്കി കൊണ്ട് വരാം മായ മോളെ എന്റെ മോൻ പേടിക്കാതെ എന്ന ഞാൻ വെക്കുവാട്ടോ മോനെ ഏട്ടൻ ഇതു പറയാൻ വേണ്ടി വിളിച്ചത ഞാൻ പോയിട്ട് വന്നിട്ട് വിളികാം ശരി ട്ടോ”
അതും പറഞ്ഞു മോഹനൻ ഫോൺ കട്ട് ചെയ്തു…
ഇനി എന്തു ചെയ്യും ഞാൻ എന്റെ മായയ്ക്ക് എന്താ പറ്റിയെ നാട്ടിലേക്കു പോയല്ലോ.. ഓരോന്ന് ചിന്തിച്ചു കൊണ്ട് മനു ആ സോഫയിൽ തന്നെ ഇരുന്നു…
മായയെയും കൊണ്ട് തറവാട്ടിലേക്കു പോലീസ് ജീപ്പ് വന്നു…
മായയെ ഒന്ന് ഇറക്കി ജീപ്പ് അപ്പോൾ തന്നെ തിരിച്ചും പോയി… താൻ ഇനി അവരുടെയൊക്കെ മുഖത്തു എങ്ങനെ നോക്കും.. എല്ലാവരുടെയും മുന്നിൽ ഇപ്പോൾ ഞാൻ ചീത്ത ആയില്ലേ എങ്ങനെ ഞാൻ തറവാട്ടിലേക്കു കേറി ചെല്ലും.. എന്റെ മോള്.. എനിക്ക് വയ്യ മനുവേട്ടൻ അറിഞ്ഞു കാണുവോ ഇതൊക്കെ ഈശ്വരാ എങ്കിൽ ഞാൻ പിന്നെ ജീവിച്ചിരിക്കില്ല എനിക്ക് പിന്നെ പറ്റില്ല കേറി പോവണോ തറവാട്ടിലേക്കു അതോ ഇവിടെ നിന്നു തന്നെ അങ്ങ് ചത്താലോ.പക്ഷെ എന്റെ മോള്…
റോഡിൽ നിന്നു കൊണ്ട് ഇനി എന്തു ചെയ്യുമെന്നറിയാതെ മായ ഓരോന്ന് ചിന്തിച്ചു….
തന്നെ ആരും വിശ്വസിച്ചില്ലെങ്കിൽ തന്റെ മോളെയും കൂട്ടി എവിടേലും പോയി ചാവാന്നും മനസ്സിൽ വിചാരിച്ചു അവൾ ഉറച്ച മനസോടെ തറവാട്ടിലേക്കു നടന്നു…
സ്റ്റേഷനിൽ എത്തിയ മോഹനനും കൂട്ടരും മായയെ വീട്ടിലേക്കു തന്നെ പറഞ്ഞയച്ചതറിഞ്ഞു തറവാട്ടിലേക്കു തിരിച്ചു…
പുറത്തു രണ്ടു മൂന്നു ആളുകൾ നില്കുന്നതായി ദൂരെ നിന്നു തന്നെ മായ കണ്ടു…
പേടിച്ചു വിറച്ചു കൊണ്ട് തന്നെ അവൾ മെല്ലെ തറവാട്ടു മുറ്റത്തേക്കു കയറി..
നാരായണിയും സരസ്വതിയും ഭവ്യയും പിന്നെ തനിക്കു അറിയാത്ത ഒരു തള്ളയേയും മായ കണ്ടപ്പോൾ എന്തു ഇനി ഞാൻ ഇവരോട് മറുപടി പറയുമെന്ന് അറിയാതെ മെല്ലെ നടന്നു…
“ദേ.. മായേച്ചി”
മായയെ കണ്ട ഭവ്യ കരഞ്ഞു കൊണ്ട് മായയുടെ അടുത്തേക് ഓടി വന്നു…