എന്ന് പറഞ്ഞു കൊണ്ടവൾ അച്ഛനെ നോക്കി ചെറുതായി കണ്ണിറുക്കിക്കാണിച്ചു.ഇത് കണ്ടു ഗോവിന്ദനും ചിരിച്ചു.തിരിച്ചവൾ അരഭിത്തിയിൽ ഇരിക്കാനായി തിരിഞ്ഞപ്പോഴാണ് പുറത്ത് ഓട്ടോക്കാരന്റെ ഹോണടി കേട്ടത്.
“…യ്യോ ഓട്ടോ വന്നമ്മേ ന്നെങ്കി ഞാനിറങ്ങട്ടെ”…
അവൾ ബാഗെടുത്തപ്പോഴേക്കും ഗോവിന്ദനും സാവിത്രിയും എഴുന്നേറ്റു.അവൾ അവരുടെ രണ്ട് പേരുടെയും കാലു തൊട്ടു വന്ദിച്ചിട്ടു പോകാനിറങ്ങി.സാവിത്രി അവളെ ഒന്നുകൂടി പിടിച്ചു നെറുകയിലൊരു ഉമ്മ കൊടുത്തിട്ടു പറഞ്ഞു.
“…സൂക്ഷിച്ചു പോകണെ മോളെ…ചെന്നിട്ടു വിളിക്കണം . “…
“…മ്മ് വിളിക്കാമമ്മേ.അച്ചാ ഞാനിറങ്ങുവാ”…
ശ്രീജ സ്റ്റെപ്പിറങ്ങി നടന്നു പോകുന്നത് സാവിത്രിയും ഗോവിന്ദനും നോക്കി നിന്നു .അവൾ പടിപ്പുര കടന്നു വണ്ടിയിൽ കേറാൻ നേരം തിരിഞ്ഞു നോക്കി കൈവീശിക്കാണിച്ചു.പിന്നെ വണ്ടിയിൽ കേറിയിരുന്നു.
തുടരും …..