വൈദ്യന്റെ മരുമകൾ 3 [പോക്കർ ഹാജി]

Posted by

അമ്മയുടെ സപ്പോർട്ട് കണ്ടു അവൾ ചിരിച്ചു

“…അത് ശരിയാ അമ്മെ ഈ അച്ഛനൊരു മുന്നും പിന്നും നോട്ടമില്ല .ഇനീപ്പോ ടെൻഷൻ കേറി മരുന്ന് മുടങ്ങുമൊന്നു പേടിച്ചു പ്രെഷർ കൂടി വേറെ വല്ല അസുഖോം വരുമൊ ന്നാ. “…

“…എടിയെടി രണ്ട് പെണ്ണുങ്ങളും കൂടി എനിക്കെതിരെ ആണല്ലോ അത് കൊള്ളാമല്ലോ.ഒന്ന് ഉപദേശിക്കാൻ പോയ നമ്മളിപ്പോ ആരായി. “…

“…യ്യോ അച്ചാ അച്ചാ പെണങ്ങല്ലേ അച്ചാ ഞാൻ മരുന്ന് മുടങ്ങാതെ കഴിച്ചോളാം പക്ഷെ എന്നോട് പിണങ്ങല്ലെ .എനിക്കകെയുള്ള ആശ്രയം അച്ഛനാ”…

“…എടി പിണങ്ങാനോ ഞാനോ എന്തിനു. “…

“…മോളെ മോള് വിഷമിക്കുകയൊന്നും വേണ്ട വൈദ്യർക്ക് ഞാനിങ്ങനെ ഇടക്കിടക്ക് ചെറിയ ഡോസ് കൊടുക്കാറുണ്ട് അതിന്റെയാ ഇത്”…

എന്ന് സാവിത്രി പറഞ്ഞപ്പോ ശ്രീജക്കു ചിരി സഹിക്കാൻ കഴിഞ്ഞില്ല

“…ഏഹ് അടുക്കളയിൽ കരിയും പുകയും കൊണ്ട് നടക്കുന്ന പാവം അമ്മയോ.ദേ അച്ഛന്റെ അടുത്തെങ്ങാനും മൊടയെടുക്കാൻ ചെന്നാ വല്ല വയറിളക്കത്തിന് മരുന്നും തന്നു അവിടെ കിടത്തും കേട്ടോ. “…

“…ആ അങ്ങനെ പറഞ്ഞു കൊടുക്കെടി മോളെ ഭർത്താവാണെന്നു കരുതി എന്റടുത്ത് വെളച്ചില് കാണിച്ചാൽ ഞാൻ പണി കൊടുക്കുമെന്ന് പറഞ്ഞു കൊടുക്ക്. “…

“…ആഹാ ഇപ്പൊ അച്ഛനും മോളും ഒന്നായോ.അപ്പൊ ഇവൾക്ക് വേണ്ടി ഞാൻ കൂട്ട് നിന്നതു വെറുതെയായി അല്ലെ . “…

“…യ്യോ ഇല്ലമ്മേ അമ്മയെന്റെ ചക്കരയല്ലേ എന്റെ മാത്രം പൊന്നും കുടം എന്റെ മാത്രം മുത്ത് അല്ലെ അമ്മ . “…

എന്ന് പറഞ്ഞു കൊണ്ട് ശ്രീജ ഓടി വന്ന് അമ്മയെ കെട്ടിപ്പിടിച്ചുകൊണ്ട് രണ്ട് കവിളിലും ഉമ്മ മാറി മാറി വെച്ചു .പെട്ടന്ന് സാവിത്രിയുടെ കണ്ണ് നിറഞ്ഞു.ഉമ്മ വെച്ചിട്ടു പൊങ്ങിയ ശ്രീജയുടെ കഴുത്തിനു പിടിച്ചവർ അവളെ താഴ്ത്തിയിട്ടു അവളുടെ കവിളിലും തിരിച്ചു ഉമ്മ കൊടുത്തു.അത് കണ്ട ശ്രീജക്കു വിഷമം തോന്നി പാവം ‘അമ്മ…ഇതൊക്കെ കണ്ടു സന്തോഷത്തോടെ ഗോവിന്ദൻ പറഞ്ഞു

“…അത് ശരി അപ്പൊ പെണ്ണുങ്ങള് രണ്ടും കൂടി ഒന്നായി അല്ലെ അത് കൊള്ളാമല്ലോ “….

“…ആ താൽക്കാലമിപ്പോ ഞാൻ അമ്മയുടെ കൂടാ കേട്ടോ.അച്ഛൻ അച്ഛന്റെ പണി നോക്കി പൊക്കൊ അല്ലെ അമ്മെ “…

Leave a Reply

Your email address will not be published. Required fields are marked *