വൈദ്യന്റെ മരുമകൾ 3 [പോക്കർ ഹാജി]

Posted by

“…മോളെ നിന്റെ അമ്മക്കൊക്കെ സുഖം തന്നെയല്ലേ.പണ്ടു ഒരിക്കൽ കണ്ടതാ നിന്റമ്മയെ”…

അമ്മയെ പറ്റി ചോദിച്ചത് കേട്ട് ശ്രീജയയുടെ മനസ്സ് നിറഞ്ഞു

“…ആ അമ്മയ്ക്ക് സുഖമാണ് അമ്മെ… ഞാൻ വീട്ടിൽ ചെല്ലുമ്പോഴൊക്കെ എന്റെ ‘അമ്മ ചോദിക്കാറുണ്ട് ഇവിടെ അച്ഛന്റെയും അമ്മയുടെയും കാര്യങ്ങൾ. “…

“…ഊം എന്തായാലും ഞാനും അന്വേഷിച്ച ചെന്നു പറഞെക്കു കേട്ടോ”…

“…മ്മ് പറയാം അമ്മെ…ഇത് കേൾക്കുമ്പോ അമ്മക്ക് ഭയങ്കര സന്തോഷമായിരിക്കും. “…

ശ്രീജയുടെ മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞു.

“…എല്ലാരെയൊക്കെ കാണണമെന്നുണ്ട് മോളെ പക്ഷെ സമയം കിട്ടുന്നില്ല.നീ തന്നെ ഇവിടെ വന്നിട്ട് കണ്ടില്ലേ.പറയുമ്പോ ഞങ്ങള് രണ്ട് പേരെ ഉള്ളൂ പക്ഷെ സമയമില്ല. “…

“…മ്മ് എനിക്കറിയാം അമ്മെ നോക്കട്ടെ ഒരു ദിവസം ഞാൻ കൊണ്ട് വരാം പോരെ “…

“…അതായാലും മതി മോളെ.അച്ഛനെയും അച്ഛന്റെ രോഗികളെയും വിട്ടിട്ടു എങ്ങും പോകാൻ പറ്റില്ല.അല്ലെങ്കി പിന്നെ ഒരു ദിവസത്തെ പരിശോധന മുടക്കി വരണം”…

“…അതൊന്നും വേണ്ടമ്മേ കാര്യങ്ങളൊക്കെ എനിക്കറിയാമല്ലോ ഞാൻ കൊണ്ട് വരാം.’അമ്മ അന്വേഷിച്ചു ചെന്നു പറയുമ്പോഴേ എന്റെ ‘അമ്മ തുള്ളിച്ചാടും എനിക്കുറപ്പാ. “…

സാവിത്രി അത് കേട്ട് ചിരിച്ചു കൊണ്ട് അച്ഛന്റെ കയ്യിൽ നിന്നു ഒഴിഞ്ഞ ഗ്ലാസ് മേടിച്ചു ടീപ്പോയിൽ വെച്ചു .

“…ആ ഡീ മരുന്നിന്റെ കാര്യം മറക്കല്ലേ. “…

“…യ്യോ അതച്ചാ എനിക്കറിയാം”…

“…ആ എന്നാലും ഓരോ പ്രാവശ്യവും ഞാനീ ഓർമ്മപ്പെടുത്തുന്നതെന്തിനാന്നറിയോ.നമ്മളിതു തുടങ്ങിയിട്ടു മൂന്നു മാസത്തോളമായി.മുടക്കിയാൽ ആദ്യം തൊട്ടു തുടങ്ങണം അത് കൊണ്ടാ കേട്ടോ.നീയൊന്നാലോചിച്ചു നോക്കിയേ ഇവിടംവരെ വന്നിട്ട് പിന്നേം തിരിച്ചു പോയി ഇതേ വഴിക്കു തന്നെ തിരിച്ചെത്തുന്നതിനെ കുറിച്ചു”…

“…യ്യോ വേണ്ടായേ ഇപ്പൊ തന്നെ കാത്തിരുന്നു മടുത്തു.ഇനീം ആദ്യം മുതല് തുടങ്ങണമെന്ന്‌ വെച്ചാ ഹെന്റെ പൊന്നെ ഓർക്കാനും കൂടി വയ്യ. “…

“…അത് പറഞ്ഞിട്ടു കാര്യമില്ല ഇവിടെ വന്ന ഒന്ന് രണ്ട് പേര് ഇങ്ങനെ മരുന്ന് നിറുത്തിയിട്ട് എല്ലാം പിന്നെ ആദ്യം തൊട്ടു തുടങ്ങെണ്ടി വന്നത് കൊണ്ടാ പറഞ്ഞത്. “…

“…ഓ നിങ്ങള് അവളെ പേടിപ്പിക്കാതെ അവളൊത്തിരി ആഗ്രഹിച്ചിരിക്കുന്നതാ.വെറുതെ അവളുടെ മനസ്സില് ടെൻഷൻ കേറ്റാതെ.ഡീ നീയിതൊന്നും കേട്ട് ടെൻഷനാകണ്ട കേട്ടോ അച്ഛൻ ഈ മരുന്നും മന്ത്രോമൊക്കെ കൊണ്ടിരിക്കുന്നത് കൊണ്ട് എല്ലാം തൊറന്നങ്ങ് പറയും നീ വിഷമിക്കരുത്. “…

Leave a Reply

Your email address will not be published. Required fields are marked *