വൈദ്യന്റെ മരുമകൾ 3 [പോക്കർ ഹാജി]

Posted by

എന്നും പറഞ്ഞു കൊണ്ട് അച്ഛൻ ശ്രീജയെ നോക്കി കണ്ണിറുക്കിക്കാണിച്ചു.

“…ങാ ആ വിചാരം ഉള്ളത് നല്ലതാ .ദേ നിങ്ങളിങ്ങനെ മലർന്നു കിടന്നാൽ പിന്നെ ചായ എങ്ങനെ കുടിക്കും.ആദ്യം ചായ ചൂടോടെ കുടിക്ക് എന്നിട്ടു കിടന്നാട്ടേ”…

“…ആ അതും ശരിയാണല്ലോടി കറിപ്രശ്നത്തിന്റെ എടേലു ഞാനതങ്ങ്‌ മറന്നു.അച്ഛന്റെയും അമ്മയുടെയും സംസാരം കേട്ട് ശ്രീജക്കു ചിരി വന്നു. “…

പാവങ്ങളാ രണ്ടും.ഇവിടെ വരുന്നതിനു മുന്നേ താനിവരെ രണ്ട് പേരെയും ഒന്ന് ഓർക്കാൻ പോലും മിനക്കെട്ടിട്ടില്ല.സത്യത്തിൽ ഇവരൊക്കെ എന്ത് തെറ്റാണ് തന്നോട് ചെയ്തത്.അമ്മയൊക്കെ ഇപ്പഴും പഴയ കാലത്താണ് ജീവിക്കുന്നത് അച്ഛൻ പിന്നെ ഒരുപാട് പേരോട് ഇടപഴകുന്നത് കൊണ്ട് അമ്മയുടെ പോലല്ല അച്ഛൻ.അമ്മയുടെ ഒരു ലൈൻ എന്താണെന്ന് കൂടുതലറിഞ്ഞപ്പോഴാ പിടികിട്ടിയത് പാവം താൻ അനുഭവിക്കുന്ന അതെ ദുഃഖം വേറെ രൂപത്തിൽ പതിന്മടങ്ങായി അവരനുഭവിക്കുന്നുണ്ട്.അവൾ കൂടുതലൊന്നും ആലോചിക്കാൻ മിനകെട്ടില്ല കാരണം കരഞ്ഞു പോകും ഓരോന്നോർക്കുമ്പോ.ചൂട് ചായ ഊതിക്കുടിച്ചു കൊണ്ട് അവൾ പടിപ്പുരയിലേക്കു നോക്കിക്കൊണ്ടിരുന്നപ്പോൾ അവിടെ താളം കേറ്റിയ നിശബ്ദത ഗോവിന്ദൻ തന്നെ മുറിച്ചു കളഞ്ഞു

“…ടീ മോളെ ഓട്ടോക്കാരനെ വിളിച്ചോ”…

“…ഇല്ലച്ചാ വിളിച്ചില്ലാ ..ഇപ്പൊ വിളിക്കാം “…

അകത്തേക്കു ചെന്നു ബാഗിൽ നിന്നും ഫോണെടുത്ത് കൊണ്ട് ഉമ്മറത്ത് വന്നു ഓട്ടോക്കാരനെ വിളിച്ചു.അയാൾ ഓട്ടോ സ്റ്റാന്റിൽ തന്നെ ഉണ്ടായിരുന്നു.ഗ്ളാസ്സിലെ ചായ പെട്ടന്ന് കുടിച്ചു തീർത്തു കൊണ്ട് ശ്രീജ

“…അഛാ അയാളിപ്പോ തന്നെ വരും അവിടെ സ്റ്റാന്റിലുണ്ട്”…

“…ആ എങ്കി ഡീ മോളെ നിനക്കുള്ള മരുന്ന് ഞാൻ മേശപ്പുറത്ത് പൊതിഞ്ഞ് വെച്ചിട്ടുണ്ട് അതെടുതോ. “…

ശ്രീജ അകത്ത് പോയി മേശപ്പുറത്തു പൊതിഞ്ഞ് വെച്ചിരിക്കുന്ന മരുന്ന് പൊതിയെടുത്ത് ബാഗിൽ വെച്ചിട്ടു ഇറങ്ങി വന്നു.

“…ങേ ഓട്ടോ വരുമെന്ന് പറഞ്ഞപ്പോഴേക്കും നിനക്ക് ധൃതിയായോ. “…

“…അയ്യോ അതല്ലമ്മേ എല്ലാം ഒന്ന് റെഡിയാക്കി വെച്ചാൽ പിന്നെ ഓട്ടോ വരുമ്പോ കെടന്നോടണ്ടല്ലോ അതോണ്ടാ “…

“…അത്രയ്ക്ക് ധൃതിയൊന്നും വേണ്ട ഓട്ടോക്കാരൻ അവിടെ കാത്ത് കിടന്നോളും.ആരാ സ്ഥിരം വരുന്ന ആളാണൊ”…

“…ആ അതെ അമ്മെ. “…

ശ്രീജ ബാഗ് അരഭിത്തിയേൽ വെച്ചിട്ടു നേരത്തേ ഇരുന്ന പോലെ ഒരുചന്തി കേറ്റി വെച്ചു കൊണ്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *