“…വേണ്ടെടി അതൊന്നും വേണ്ട ഞാൻ നിന്നോട് മാത്രമേ പറഞ്ഞിട്ടുള്ളു. “…
“…അയ്യോ അപ്പൊ അവരോടു പറയണ്ടെ . “…
ശ്രീജയുടെ സംസാരം കേട്ടിട്ടു അത് രാജീവ് ആണെന്ന് ഗോവിന്ദന് മനസ്സിലായി.അച്ഛനറെ മുഖത്തെ ആകാംഷ കണ്ടിട്ടു ശ്രീജ ഫോൺ സ്പീക്കറിലിട്ടു
“…പറ ചേട്ടാ അച്ഛനോടൊന്നും പറയണ്ടെ “…
“…എടി അതല്ല പറഞ്ഞൊ പക്ഷെ ഉറപ്പു പറയണ്ട ചിലപ്പോ വരുമെന്ന് മാത്രം പറഞ്ഞാൽ മതി. “…
“…അതെന്താ ചേട്ടാ ചേട്ടൻ വരുമ്പോ അവരുടെ അടുത്ത് കൊണ്ട് ചെല്ലാമെന്നു വാക്കു പറഞ്ഞതാ.“…
“…എടി നമുക്ക് പോകാം നീ ടെൻഷനാകാതെ .ഇതുവരെ ലീവ് ശരിയായില്ല “…
“…ങേ ലീവ് കിട്ടിയില്ലേ പിന്നെങ്ങനാ ബുധനാഴ്ച്ച വരുന്നേ എടി അത് ഞാൻ ഞങ്ങടെ സീനിയർ എഞ്ചിനീയറിന്റെ അടുത്ത് കാര്യം പറഞ്ഞു ഇങ്ങനെ ഒരു ചികിത്സയുടെ ഭാഗമായി ചില ടെസ്റ്റുകളുണ്ട് രണ്ട് ദിവസത്തേക്ക് നാട്ടിലൊന്നു പോകണം എന്നൊക്കെ.അയാൾ മലയാളിയായതു കൊണ്ട് ഭാഗ്യം. “…
“…എന്നിട്ടെന്തായി ചേട്ടാ “…
“…എടി അങ്ങെരു പറഞ്ഞു ലീവ് പോകുന്നതിന്റെ തലേ ദിവസം അപേക്ഷിക്കാൻ …ബാക്കി അയാൾ റെഡിയാക്കിത്തരാമെന്നു.അതാ പറഞ്ഞത് ഒന്നും ശരിയായിട്ടില്ല …പിന്നെ എമെര്ജെന്സി ലീവായതു കൊണ്ട് നേരത്തെ ആരോടും ഒന്നും പറയാൻ പറ്റില്ല.സംഗതി പൊളിയും കാരണം എമെര്ജെന്സി ലീവിന് അങ്ങനെ ഒരു കുഴപ്പമുണ്ട്. “…
“…എന്നിട്ടെന്തായി ചേട്ടാ അത് പറ.എനിക്കിതു കേട്ടിട്ടിരിക്കപ്പൊറുതി ഇല്ല എടി ഞാനിതു പറഞ്ഞെന്നും പറഞ്ഞു കൂടുതലങ്ങ് സന്തോഷിക്കേണ്ട.ആദ്യം ഞാനവിടെ വരട്ടെ എന്നിട്ടു പറയാം ലീവ് കിട്ടി എന്ന്.ഇതിപ്പഴും കയ്യാലപ്പുറത്തിരിക്കുന്ന തേങ്ങയെ പോലാ .അത് കൊണ്ടാ പറഞ്ഞെ വീട്ടിൽ പറയണ്ട എന്ന് അഥവാ കിട്ടിയില്ലെങ്കി അമ്മക്കൊക്കെ വിഷമമാവില്ലേ. “…
“…ഊം അത് ശരിയാ പക്ഷെ അച്ഛനോടൊന്നു പറയണ്ടെ എങ്കിലല്ലേ എന്തെങ്കിലും മരുന്ന് വേണമെങ്കിൽ അറിയാൻ പറ്റൂ. “…
“…ആ അത് ശരിയാ അപ്പൊ നീ അച്ഛനോടൊന്നു സൂചിപ്പിച്ചെരെ ഞാൻ ചിലപ്പോ ഈ ആഴ്ച്ച എത്താൻ സാധ്യത ഉണ്ടെന്നു പറഞ്ഞ്.അപ്പൊ എന്തെങ്കിലും മരുന്ന് വേണമെങ്കി അച്ഛന് “…അറിയാമായിരിക്കുമല്ലോ . “…
ഊം അച്ഛനോട് അത് പോലെ പറയാം.ആ പിന്നെ ചേട്ടാ ദീപയോട് പറഞ്ഞൊ