“…അതാടി നല്ലതു”… ഇപ്പൊ നീ അച്ഛൻ തന്ന മരുന്നൊക്കെ കഴിച്ച് കാര്യം നടത്തിയെടുക്കാൻ നോക്ക്. “…
“…ആ എങ്കി ശരി ഡി കുക്കറിൽ രണ്ട് വിസില് കേട്ടു “…
ഫോൺ വെച്ചു കഴിഞ്ഞ് ശ്രീജ സ്റ്റവ്വ് നിറുത്തി.കുക്കർ തണുത്തതിനു ശേഷം തുറന്നു ഒരു പ്ളേറ്റിൽ കഞ്ഞി പകർന്നു നേരെ പോയി ടീവി ഓണാക്കി കുറച്ച് നേരം അത് കണ്ടു കൊണ്ടിരുന്നു.കഞ്ഞി തണുക്കുന്നതിനനുസരിച്ച് പതിയെ പതിയെ ഊതിക്കുടിച്ച് കൊണ്ടിരുന്നപ്പോൾ ഫോൺ ബെല്ലടിച്ചു .നോക്കിയപ്പോൾ രാജീവേട്ടനാണ് വിളിക്കുന്നത്.അവൾ ഫോണെടുത്ത് ചെവിയിൽ വെച്ചു
“…ഹാലോ “…
“…ആ ഹലോ എന്താ പരിപാടി”…
“…പരിപാടിയോ ഒരു നാടകമുണ്ട് അത് കഴിഞ്ഞാൽ പിന്നെ ഒരു ഗാനമേളയും ഉണ്ട് എന്താ”…
“…ആഹാ ഇന്നെന്താ വല്യ ദേഷ്യത്തിലാണെന്നു തോന്നുന്നല്ലോ.എന്ത് പറ്റി”…
“…ചേട്ടാ ചേട്ടനൊന്നു എമർജൻസി ലീവെടുത്ത് വന്നൂടെ.ദീപയൊക്കെ പറഞ്ഞല്ലോ എമർജൻസി ലീവിന് നാട്ടിൽ വന്നിട്ട് പോകാമെന്നു. “…
“…ആവശ്യമില്ലാതെ എമെര്ജെന്സി ലീവെടുത്താൽ അത് എന്റെ വാർഷിക ലീവിനെ ബാധിക്കും.ഒത്തിരി പേര് എമെര്ജെന്സി ലീവെന്നു പറഞ്ഞു പോയിട്ട് പിന്നെ അത് നീട്ടി നീട്ടി ഒരു മാസമൊക്കെ നിന്നിട്ടാണ് വരുന്നത്. “…
“…അതിനു ചേട്ടൻ അങ്ങനെ നീട്ടിക്കൊണ്ട് പോകേണ്ട ആവശ്യമൊന്നുമില്ലല്ലോ.സമയമാകുമ്പോ രണ്ട് ദിവസത്തിനു വന്നിട്ട് പൊക്കൂടെ. “…
“…ആ ഞാൻ ശ്രമിക്കാമെടി നീയൊന്നടങ്ങ്. “…
“…അങ്ങനെ സാ മട്ടിൽ പറഞ്ഞത് കൊണ്ട് കാര്യമില്ല ചേട്ടാ.ഇത് നമുക്ക് വേണ്ടിയാണ്.ഒരു കുഞ്ഞിന് വേണ്ടിയാണ് അത് മറക്കരുത്. “…
“…എനിക്കറിയാമെടി അതൊക്കെ പക്ഷെ നീ വിചാരിക്കുന്നത് പോലെ എമെര്ജെന്സി അങ്ങനെ കിട്ടില്ല.ഓരോരുത്തർ ഇങ്ങനെ ഓരോ കാരണം പറഞ്ഞു എമെര്ജെന്സി എടുക്കുന്നത് കൊണ്ട് നല്ല സ്ട്രിക്ടാണ് കാര്യങ്ങൾ.ഒന്നുകിൽ അടുത്ത ആരെങ്കിലും മരിക്കുകയോ ആശുപത്രിയിലാവുകയോ ചെയ്യുവാണെങ്കി എമെര്ജെന്സി തരും.അല്ലെങ്കിൽ പിന്നെ നമ്മൾ വേറെ ഏതെങ്കിലും കാരണം പറയണം അപ്പൊ സീരിയസ് അല്ലെങ്കി അവർക്കു തോന്നിയത് പോലാ കാര്യങ്ങൾ.എന്തായാലും ഞാൻ ശ്രമിക്കാം നീ വിഷമിക്കാതിരി.ഇനിയും സമയമുണ്ടല്ലോ. “…
“…ആ സമയമുണ്ടെന്നും പറഞ്ഞൊണ്ടവിടെ ഇരുന്നോ.ചേട്ടന്റെ കാര്യങ്ങള് നടക്കട്ടെ.ബാക്കിയുള്ളോരുടെ വിഷമം ചേട്ടനറിയണ്ടല്ലോ. “…
“… നീയൊന്നു അടങ്ങിയിരിക്കെടി ഞാൻ ശ്രമിക്കാമെന്നു പറഞ്ഞില്ലേ.നീയിതെന്തുവാ എന്നെയിങ്ങനെ കുറ്റപ്പെടുത്തുന്നെ.നിനക്ക് ഗൾഫിനെ പറ്റി അറിയാഞ്ഞിട്ടാ ഇങ്ങനൊക്കെ പറയുന്നത്. “…