“…ഒന്നോ രണ്ടോ ദിവസത്തേക്കാണെങ്കിലും കുഴപ്പമില്ല പക്ഷെ അതില്ലാതെ മുന്നോട്ടു പോകാൻ ബുദ്ധിമുട്ടാണ് കുട്ടീ.ഭർത്താവിന്റെ ബീജം നിന്റെ ഗര്ഭപാത്രത്തിലെത്താതെ നീയെങ്ങനെ ഗർഭിണി ആവും എങ്ങനെ പ്രസവിക്കും മോളെ. “…
“…ശ്യോ ഇനി ഞാനെന്തു ചെയ്യും അച്ചാ.എന്റെ സമാധാനത്തിനു എന്തെങ്കിലുമൊന്ന് പറ. “…
“…മോളെ ഇതിലിത്രക്കു ടെന്ഷനടിക്കാനോ വിഷമിക്കാനോ ഒന്നുമില്ല.അയാളെന്തായാലും നാട്ടിൽ ഏഴുമാസം കഴിഞ്ഞു വരുമല്ലോ.പിന്നെന്തിനാ വിഷമിക്കുന്നെ.മോളെ ഇത് നിന്റെ ആവേശവും ആക്രാന്തവും കൊണ്ട് തോന്നുന്നതാണ് .ക്ഷമ വേണം എങ്കിലേ കാര്യം നടക്കൂ.കടയിൽ എടുത്ത് വെച്ചിരിക്കുന്ന സാധനമല്ലല്ലോ ഓടിച്ചെന്നുഎടുത്തോണ്ടു പോരാൻ.നിന്റെ ഗർഭപാത്രത്തിൽ ബീജം ചെന്നു കഴിഞ്ഞാൽ പിന്നെ പത്ത് മാസം നീ കാത്തിരിക്കണം അപ്പോഴോ. “…
“…അ .. അത് പിന്നെ അച്ചാ ഒരു പ്രതീക്ഷയുണ്ടല്ലോ “…
“…ഊം നീ വിഷമിക്കാതിരി മോളെ എല്ലാം നല്ല പോലെ നടക്കും അല്ലെങ്കി നീ നോക്കിക്കോ….മോളെ ഈശ്വരന്റെ വിധിക്കു നമ്മളൊക്കെ കീഴടങ്ങിയല്ലേ പറ്റൂ.മനുഷ്യൻ കൊതിക്കുന്നു ദൈവം വിധിക്കുന്നു.ആദ്യം ദൈവം കുറച്ച് കഷ്ടപ്പെടുത്തും പിന്നെ രക്ഷപ്പെടുത്തും ശ്രദ്ധിച്ചിട്ടുണ്ടോ അതു”…
ശ്രീജ ചെവി കൂർപ്പിച്ച് എല്ലാം കേട്ട് കൊണ്ടിരുന്നു.
“…നിങ്ങള് തമ്മിൽ വിവാഹം കഴിച്ചപ്പോൾ ജാതകപ്പൊരുത്തമൊക്കെ നോക്കിയാരുന്നോ. “…
“…ഊം നോക്കിയാരുന്നച്ചാ “…
“…അതിൽ സന്താന സൗഭാഗ്യത്തെ പറ്റി വല്ലതും പറഞ്ഞിരുന്നോ.അയ്യോ അതെനിക്കൊർമ്മയില്ല അച്ചാ .പക്ഷെ അങ്ങനെ എന്തെങ്കിലും പ്രേത്യേകത ഉണ്ടായിരുന്നെങ്കിൽ എടുത്ത് പറയുമായിരുന്നില്ലേ. “…
“…പറയുമായിരുന്നു പക്ഷെ ഇവിടെ അതിനു പ്രസക്തിയില്ലല്ലോ മോളെ.ഇവിടെ നിങ്ങള് രണ്ടും പ്രണയിച്ചുള്ള വിവാഹമല്ലേ അപ്പോപ്പിന്നെ ഇതുപോലെ എന്തെങ്കിലുമൊക്കെ പറഞ്ഞാലും നിങ്ങളത് തള്ളിക്കളയുകയേ ഉള്ളൂ.കാരണം അതിലും മേലെയാണ് നിങ്ങളുടെ രണ്ട് പേരുടെയും പ്രണയം മനസ്സിലായോ. “…
“…ഇനി എന്ത് ചെയ്യും അച്ചാ അന്നങ്ങനെ എന്തെങ്കിലും പറഞ്ഞതായി ഓർക്കുന്നു പോലുമില്ല ഞാൻ.ദൈവമേ ഇത്രേം കൊതിപ്പിച്ചിട്ടു ഇനിയും നീയെന്നെ പരീക്ഷിക്കുവാണൊ “…
“…ഛെ അങ്ങനൊന്നും ചിന്തിക്കാതെ മോളെ എപ്പോഴും നമുക്കൊരു ശുഭാപ്തി വിശ്വാസം വേണം ഏതു കാര്യത്തിനും.എങ്കിൽ എല്ലാം ഒരു പോസിറ്റിവായി ഭവിക്കും ഇനിയിപ്പോ നെഗറ്റിവ് ആയാലും നമ്മളിൽ അത് വലിയൊരു ആഘാതം ഉണ്ടാക്കില്ല അറിയോ. “…
“…അച്ചാ എന്റെ മനസ്സിന്റെ ടെൻഷനാ എന്നെക്കൊണ്ട്ഇങ്ങനൊക്കെ പറയിപ്പിക്കുന്നത്”…