അവൾ ബാഗെടുത്ത് തോളിലിട്ട് കൊണ്ട്ഓടിച്ചെന്നു അമ്മയുടെ കവിളിലൊരു ചെറിയ നുള്ളു കൊടുത്തു കൊണ്ട് ഉമ്മറത്തെക്കോടി .അവളുടെ ആ പറച്ചിലും അച്ഛൻ വഴക്കു പറയുമെന്നോർത്തുള്ള ഓട്ടവും കണ്ടു സാവിത്രിക്കു ചിരിയും അവളോട് ഒരു പ്രത്യേക സ്നേഹവും തോന്നി.ശ്രീജ ഉമറത്തെത്തിയപ്പോഴേക്കു അവിടെ നിന്നായാളും അകത്ത് കേറിയിരുന്നു.അവൾ വാച്ചിൽ നോക്കി സമയം പന്ത്രണ്ടര ആവുന്നു.ഒരു പത്ത് മിനിട്ടു കഴിഞ്ഞപ്പോൾ അകത്ത് കയറിയ ആൾ ഇറങ്ങി വന്നു.
“…ഇയാൾ വൈദ്യരെ കാണാൻ വന്നതാണോ”…
“…ആ അതെ എന്ത് പറ്റി”…
“…ഒന്നുമില്ല എന്നോട് പുറത്ത് ഇനിയാരെങ്കിലുമുണ്ടോ എന്ന് ചോദിച്ചാരുന്നു.വൈദ്യര് എഴുന്നേറ്റു പോകുന്നെനു മുന്നേ പെട്ടന്ന് ചെല്ലു ആരുമില്ലെന്നാ ഞാൻ പറഞ്ഞതു. “…
“…ആന്നോ എങ്കി ഞാൻ പെട്ടന്ന് ചെല്ലട്ടെ ചേട്ടാ”…
“…എന്ന്പറഞ്ഞു കൊണ്ട് ശ്രീജ അകത്തേക്ക് കേറിചെന്നു. “…
“…ആഹാ ഇതാരാ വരുന്നേ മോളെപ്പോ വന്നു “…
“…ഒന്നൊന്നര മണിക്കൂറായി അച്ചാ.ഞാൻ അമ്മേടെ അടുത്ത് ഓരോരോ കാര്യങ്ങളും പറഞ്ഞൊണ്ടിരിക്കുവാരുന്നു. “…
“…ആന്നോ ആട്ടെ എന്തൊക്കെയാ ഇത്രയധികം സംസാരിക്കാനുള്ളതു്”…
“…യോ ഒന്നുമില്ലെന്റെ അച്ചാ ചേട്ടന്റെ കാര്യങ്ങളൊക്കെ തന്നെ പിന്നെ അമ്മേടെ അനിയത്തീടെ മോളുടെ നിശ്ചയവും പിന്നെ കുറച്ച് കുടുംബകാര്യങ്ങളും. “…
“…ആ ശരിയാ മോളെ ഞങ്ങളാണെങ്കി ഇന്ന് അങ്ങോട്ടൊന്നു പോകാനിരിക്കുവായിരുന്നു.അപ്പോഴാണ് നീ ഇന്ന് വരുമെന്ന് പറഞ്ഞതു”…
“…അതമ്മ പറഞ്ഞു …അയ്യോ അച്ചാ ഞാൻ കാരണം നിങ്ങള് രണ്ടിന്റേം കാര്യങ്ങൾ മുടങ്ങിയല്ലോ”…
“…എയ് അങ്ങനൊന്നും വിചാരിക്കല്ലേ മോളെ ഇന്ന് അവിടെ പ്രത്യേകിച്ചോന്നുമില്ല.അവളുടെ അനിയത്തിയല്ലേ അടുത്ത ആഴ്ച്ചയിൽ അവളുടെ ഇളയ മോളുടെ വിവാഹ നിശ്ചയം അല്ലെ അപ്പൊ വെറുതെ ഒരു സന്ദർശനം അത്രേയുള്ളു കാര്യം. “…
“…എന്നാലും അച്ചാ ഞാൻ “…
“…മോളെ നമ്മൾ പോയില്ലെങ്കിലും ആ കുട്ടിയുടെ നിശ്ചയം നടക്കും.പക്ഷെ നിന്റെ കാര്യത്തിന് ഞാൻ തന്നെ വേണ്ടേ.അതിന്റെ തുടർച്ച തെറ്റിപ്പോയാൽ പിന്നെ ഈ രണ്ട് മാസത്തെ കാത്തിരിപ്പു വെറുതെ ആയില്ലേ മോളെ”…
“…അച്ഛൻ പറയുന്നത് ശരിയാണ് പക്ഷെ എനിക്ക് വേണ്ടി നിങ്ങള് രണ്ട് പേരും അഡ്ജസ്റ്റ് ചെയ്യേണ്ടി വന്നല്ലോ എന്നോർക്കുമ്പോ എന്തോ ഒരിത്. “…
“…ആ ഒരിത് വെച്ചോണ്ടങ്ങനെ നിക്കാതെ ആ കസേരയിലോട്ടിരി കൊച്ചെ.എന്റെ തിരക്കും പ്രശ്നങ്ങളും ശരിക്കറിയുന്ന ആളുകളാ അവളുടെ അനിയത്തിയും കുടുംബവുമൊക്കെ.അത് കൊണ്ടിനി ചെന്നില്ലെങ്കിലും കുഴപ്പമില്ല.നീയെവിടെ ഇരി”…