അരുണിന്റെ തോളിൽ ഒരു നിമിഷം കൈ വെച്ച് ഉണ്ണി നിയാസിന്റെ കൂടെ നടന്നു. അപ്പോൾ തന്നെ മറു വശത്ത് അഞ്ചുവും കൂട്ടുകാരികളും അവരുടെ ക്ലാസ്സിലേക്ക് നടന്നുപോകുന്നതും നോക്കി അരുൺ നിസ്സഹായനായി നിന്നു…
അന്ന് ക്ലാസിനു ശേഷം നേരത്തെ പ്ലാൻ ചെയ്തത് പോലെ തന്നെ നിയാസ് അരുണിന്റെ വീട്ടിലേക്ക് ചെന്നു.. എങ്ങനേലും ഒന്ന് രാത്രിയായി കിട്ടിയാൽ മതിയായിരുന്നു എന്ന ചിന്തയിലാണ് നിയാസ്..
ഉണ്ണി വൈകുന്നേരം കുറച്ച് സമയം അവരുടെ കൂടെ അരുണിന്റെ വീട്ടിൽ ചിലവഴിച്ച് സ്വന്തം വീട്ടിലേക്ക് പോവാൻ ഒരുങ്ങി..ഉണ്ണി മുറ്റത്തേക്ക് ഇറങ്ങിപ്പോകുന്നത് കണ്ട് അനു അവന്റെ പിന്നാലെ ചെന്നു..
അനു : ഉണ്ണിയേട്ടാ..ഇന്ന് ഇവിടെ നിന്നാട്ടോ ഭക്ഷണം..കുളിയൊക്കെ കഴിഞ്ഞ് ഇങ്ങോട്ട് പോര്..
ഉണ്ണി : അത് വേണ്ട..ഞാൻ വീട്ടിൽ നിന്ന് കഴിച്ചോളാം എന്നും പറഞ്ഞു ഉണ്ണി തിരിഞ്ഞു നോക്കാതെ മുന്നോട്ട് നടന്നു..
“പറയുന്നേ അങ്ങോട്ട് കേട്ടാൽ മതി.. മര്യാദയ്ക്ക് കഴിക്കാൻ ഇങ്ങോട്ട് പൊരി.. അല്ലേൽ ഞാൻ വീട്ടിൽ വന്നു തൂക്കും നിന്നെ.. വല്ലപ്പോളുമല്ലേ നിയാസ് ഇങ്ങോട്ടൊക്കെ വരുന്നേ..ഇന്ന് നമുക്കെല്ലാവർക്കും ഇവിടുന്ന് ഒരുമിച്ച് കഴിക്കാം..” അനുവിന് പിന്നാലെ വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങിക്കൊണ്ട് അരുൺ പറഞ്ഞു..
ഉണ്ണി : “ശരി ശരി..ഞാൻ ഒന്ന് കുളിച്ചിട്ട് വരാം.. ”
ഉണ്ണിയുടെ മറുപടി കേട്ട അനുവിന്റെ മുഖം തെളിഞ്ഞു..
അതിനുശേഷം അരുണും നിയാസം രാത്രിയിലെ പ്ലാൻ ഒക്കെ ഒന്നുകൂടി ചർച്ച ചെയ്തിരുന്നു..നേരം വൈകിട്ടും ഉണ്ണിയെ കാണാഞ്ഞപ്പോൾ
“ചെക്കനെ ഞാനൊന്നു നോക്കിയിട്ട് വരാം”
എന്നും പറഞ്ഞു നിയാസ് റൂമിനു പുറത്തേക്കിറങ്ങി..
അനു സോഫയിൽ കിടന്ന് TV കണ്ടോണ്ടിരിക്കുന്നു..അടുക്കളയിൽ നിന്ന് അരുണിന്റെയും ഉണ്ണിയുടെയും അമ്മമാർ തമ്മിലുള്ള സംസാരം കേൾക്കാം..
നിയാസ് ഉമ്മറത്തൂടെ ഇറങ്ങി ഉണ്ണിയുടെ വീട്ടിലേക്ക് നടന്നു..
മൂന്ന് കൊച്ചു മുറികൾ ഉള്ള ഒരു ചെറിയ ഓടിട്ട വീടാണ് ഉണ്ണിയുടെത്..മുൻവശത്തെ ഭാഗം മാത്രം തേച്ച് പെയിന്റ് അടിച്ചിട്ടുണ്ട്.. നിലത്തു കാവി അഥവാ റെഡ് ഓക്സൈഡ് പതിച്ചിരിക്കുന്നു ബാത്റൂമും ടോയ്ലറ്റും എല്ലാം വീടിന്റെ പിൻവശത്താണ്.. നിയാസ് വീടിന്റെ ഉമ്മറത്തേക്ക് കയറി..