അരുൺ: എടാ ഇവിടെ അടുത്ത് എന്റെ വീടാണ് ആദ്യം അവിടെ നിന്ന് വളരെ കുറച്ചു ദൂരമേയുള്ളൂ ശരത്തിന്റെ വീട്ടിലോട്ട് വീട് ഞാൻ കാണിച്ചു തരാം അവന്റെ അച്ഛൻ മുമ്പ് നാട്ടിലായിരുന്നു ബിസിനസ് നടത്തിയിരുന്നത് ഫർണിച്ചറുകളും സ്റ്റീൽ പാത്രങ്ങളുമായിരുന്ന ബിസിനസ് പിന്നീട് വിദേശത്തോട്ട് പോയി ഒരു പത്ത് പതിനഞ്ച് വർഷമായി ഇപ്പോൾ വിദേശത്ത് ജോലി ചെയ്യാൻ തുടങ്ങിയിട്ട് മുൻപൊക്കെ ഇടയ്ക്കിടയ്ക്ക് വരുമായിരുന്നു ഇപ്പോൾ നാട്ടിൽ വന്നിട്ട് വർഷങ്ങളായി
റോഷൻ: കഴിച്ചു കഴിഞ്ഞെങ്കിൽ ഇനി നമുക്ക് പോകാം എനിക്ക് നീ ശരത്തിന്റെ വീട് കാണിച്ചു തരണം ഇവിടെ അടുത്തല്ലേ നിന്റെ വീടും കാണാം
അരുൺ: ഇപ്പോഴോ?
റോഷൻ : മണി 9 ആയിട്ടുള്ളൂ ഞാൻ രണ്ട് വീടും പുറത്തുവന്നു കണ്ടോളാം വഴി അറിഞ്ഞിരിക്കാമല്ലോ.
( അങ്ങനെ ഭക്ഷണം കഴിച്ചു കഴിഞ്ഞതിനുശേഷം റോഷനും അരുണം അവരോടു ബൈക്കിൽ അരുണിന്റെ വീട് ലക്ഷ്യം വെച്ചു പോയി അരുണിന്റെ വീടിന്റെ മുന്നിൽ എത്തിയപ്പോൾ അവിടെ പ്ലസ് വണ്ണിന് പഠിക്കുന്ന അവന്റെ അനുജത്തി ഇരുന്നു മൊബൈൽ നോക്കുന്നുണ്ടായിരുന്നു റോഷിനെ കണ്ടതും അവൾ അവിടെ നിന്ന് എഴുന്നേൽക്കുകയും ഉടനെ അമ്മയെ വിളിക്കുകയും ചെയ്തു
അമ്മയും ഉമ്മറത്തോട്ട് വന്നു റോഷനെ കണ്ട അമ്മയ്ക്കും അനുജത്തിക്കും അവനോട് പ്രത്യേക സ്നേഹം തോന്നി അരുൺ അവരെ റോഷന് പരിചയപ്പെടുത്തി റോഷനെ അവർക്കും അച്ഛൻ ഉറങ്ങിയത് കൊണ്ട് കാണാൻ സാധിച്ചില്ല അതിനുശേഷം അരുണിന്റെ ബൈക്ക് അവിടെ വെച്ച് അമ്മയോട് ഇപ്പോൾ വരാമെന്ന് പറഞ്ഞ് റോഷന്റെ ബൈക്കിൽ കയറി പോകുമ്പോൾ അരുൺ പറഞ്ഞു)
അരുൺ: അനുജത്തി ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല ശരത്തിന്റെ വീട്ടിൽ ചെന്നാലും ഇതുപോലെ ആവരുത്
റോഷൻ: നമ്മൾ ശരത്തിന്റെ വീടിന്റെ മുന്നിൽ വന്നുപോയത് ആരും അറിയില്ല വീടിന്റെ മുൻഭാഗം കണ്ടിട്ട് തിരിച്ചുപോരും
( ഇരുവരും ശരത്തിന്റെ വീടിന്റെ മുൻപിലെത്തി റോഷൻ ആ വീടിന്റെ ഒരു ഫോട്ടോ എടുത്തു എന്നിട്ട് തിരിച്ചു പോന്നു പോകുമ്പോഴും വരുമ്പോഴും റോഷൻ മൊബൈൽ ക്യാമറ ഓൺ ചെയ്തു വഴികളെല്ലാം ഷൂട്ട് ചെയ്ത് എടുത്തിരുന്നു അരുൺ അറിയാതെ തിരികെ അരുണിനെ അവന്റെ വീടിന്റെ മുന്നിലാക്കി റോഷൻ അവന്റെ വീട്ടിലെക്ഷമാക്കി പോകുന്നു വീട്ടിലെത്തിയ റോഷൻ കുളികഴിഞ്ഞ് ഭക്ഷണം കഴിച്ച് ഫോൺ എടുത്ത് ബെഡ്റൂമിലേക്ക് കിടക്കാൻ പോയി