രമണി ആക്രോഷിച്ചു…
രജനിയുടെ ശബ്‌ദം കേട്ടു മനയ്കലെ മുഴുവൻ പെരും വരാന്തയിൽ എത്തി..
രമണിയെ കണ്ട മായ മെല്ലെ കാവ്യയുടെ ചെവിയിൽ ചോദിച്ചു..
“”ഇതേതാ കാവ്യെ ഇ തള്ള””
“ഓ.. ഇതോ ഇതാണ് ദാമുവേട്ടന്റെ ഭാര്യ രമണി എങ്ങനെ ഉണ്ട് സാധനം..അയാളും ഇ തള്ളയും തമ്മിൽ തെറ്റിലായിരുന്നു.. പണ്ടൊക്കെ വരാറുണ്ടായിരുന്നു തള്ള ഇവിടെ ഇവിടെ കുറച്ചു കാലമായിട്ട് അനക്കമൊന്നും ഇല്ലായിരുന്നു തട്ടി പോയി കാണുമെന്ന വിചാരിച്ചേ നല്ല മുറ്റൻ സാധന വാ തുറന്ന തെറി അല്ലാതെ വേറെ ഒന്നും വരില്ല””
കാവ്യ രമണിയെ മായയ്ക്കു പരിചയപ്പെടുത്തി..
“”മനയ്‌കലെ എല്ലാ ചെറ്റകളും കേൾക്കാൻ വേണ്ടിയാ പറയണേ രമണി ഇനി ഇവിടെയൊക്കെ തന്നെ കാണും എന്റെ കെട്ടിയോനെ കൊന്ന പുന്നാര മക്കളെ തീർത്തിട്ടെ പോവുള്ളു പിന്നെ എന്റെ കെട്ടിയോൻ ഇതുവരെ പട്ടിയെ പോലെ ജോലി ചെയ്ത കാശ് ഇ രമണിക് കിട്ടണം അതൊന്നും കിട്ടാതെ രമണി ഇവിടുന്നു പോകുമെന്ന് വിചാരിക്കേണ്ട മോനെ മോഹന””
അതും പറഞ്ഞു രമണി വരാന്തയിൽ കേറി ഇരുന്നു..
“നാശം എന്തേലും കാണിക്കട്ടെ എല്ലാരും കേറി പോ അകത്തേക്ക്””
മോഹനൻ ആഞ്ജാപിച്ചപ്പോൾ എല്ലാവരും അനുസരണയോടെ അകത്തേക്ക് കയറി..
“”മഹേഷേട്ടാ.. ദേ.. മഹേഷ്ട്ട””
മൃദൂല മഹേഷിനെ ഒന്ന് തോണ്ടി വിളിച്ചു..
“”എന്താടി മൃദു””
അവൻ ചോദിച്ചു..
“”അതെ.. അതുണ്ടല്ലോ ഇന്നലെ രാത്രീ ഞാൻ കേട്ട കാര്യം പോലീസിനോട് പറഞ്ഞ പ്രശ്നവോ””
അവൾ ഒന്ന് സംശയം പോലെ ചോദിച്ചു..
“”എന്റെ പൊന്നു മോളെ ചതിക്കല്ലേ നിന്റെ പൊട്ടത്തരം ഒന്നും പോലീസിനോട് വിളിച്ചു പറയല്ലേ അവര് എന്നെ ആയിരിക്കും പിന്നെ പിടിച്ചോണ്ട് പോകണേ അറിയാല്ലോ വാദിയെ പ്രതിയാക്കുന്ന ടീംസ് ആണ് അവര് വെറുതെ വടി കൊടുത്തു അടി വാങ്ങിക്കല്ലേ എന്റെ പൊന്നു മോള് ഒന്നും പറയണ്ട വാ തുറക്കേണ്ട ചോദിച്ച എനിക്ക് ഒന്നും അറിയില്ലെന്ന് പറഞ്ഞ മതി കേട്ടോ””
അവൻ കൈ കൂപ്പി കൊണ്ട് അവളോട് പറഞ്ഞു..
“”വാ തുറക്കാതെ അറിയില്ലെന്ന് പറയാൻ പറ്റുമോ മനുഷ്യ ഇയാള് എന്തുവാ””
അവളു ഒന്ന് കുണുങ്ങി കൊണ്ട് ചോദിച്ചു..