അവൾ അവിടെ നടന്ന കാര്യം ഒറ്റവാക്കിൽ അവനോടു അവതരിപ്പിച്ചു..
“”ഏതു നമ്മുടെ ആ പാര ദാമു ആണോ അയാള് അല്ലെ മ്മ് നന്നായി അയാള് ആളു തീരെ ശരിയെല്ലന്നു എനിക്ക് ഒരിക്കൽ കണ്ടപ്പോയെ തോന്നിയത എവിടേലും എന്തേലും ഒപ്പിച്ചതിന്റെ പ്രതീകാരം ചെയ്തതായിരിക്കും ആരേലും നീ എന്തിനാ വാവേ അതിനു പേടിക്കണേ അവര് വന്നു എന്തേലും ചോദിച്ച നീ കണ്ടത് പറഞ്ഞ മതി പേടിക്കാൻ വേണ്ടി നമ്മള് എന്തേലും ചെയ്തോ അല്ലപിന്നെ””
അവൻ അവൾക്കൊന്നു ധൈര്യം പകർന്നു…
“മ്മ്.. എന്നാലും എനിക്ക് ഇ പോലീസെന്നൊക്കെ പറഞ്ഞാൽ പേടിയാടാ അതോണ്ടാ””
അവൾ തന്റെ ഭയം പ്രകടിപ്പിച്ചു..
“”പേടിക്കേണ്ട അങ്ങനെ ഒന്നും പ്രശ്നമൊന്നും ഇല്ല നമ്മുക്ക് നോക്കാം എന്തായാലും പോലീസുകാര് പിടിക്കും ആരായാലും നോക്കാം എന്താ പറ്റിയതെന്നു.. വാവേ ഞാൻ ഇപ്പൊ വിളിക്കാമെ വണ്ടിയില ഇപ്പൊ വരാം നീ പേടിക്കുവൊന്നും വേണ്ടാട്ടോ””
അവൻ അതും പറഞ്ഞു ഫോൺ വെച്ചു..
ഓരോന്ന് ചിന്തിച്ചു കൊണ്ട് ഭവ്യ വെറുതെ കട്ടിലിൽ കിടന്നു..
പുറത്തെ ആരുടെയോ ഉച്ചത്തിൽ ഉള്ള ബഹളം കേട്ടാണ് മോഹനനും വത്സലനും പുറത്തേക്കു ഇറങ്ങിയതു..
“”എടാ.. മനയ്ക്കലെ നാറികളെ ആരാടാ എന്റെ കെട്ടിയോനെ കൊന്നത് ഒന്നിനേം വിടില്ലടാ ഇ രമണി ഇറങ്ങി വാടാ ചെറ്റകളെ””
ദാമുവിന്റെ ഭാര്യ രമണിയാണ് ഇ കിടന്നു അലറുന്നതെന്നു പുറത്തേക്കു വന്ന അവർക്കു മനസിലായി..
“”ദേ തള്ളേ ഇവിടെ വന്നു ഒച്ച വെച്ചാൽ ഉണ്ടല്ലോ ഇ മോഹനന്റെ തനി സ്വഭാവം എടുപ്പിക്കല്ലേ നിങ്ങളുടെ കെട്ടിയോനെ ഇവിടുത്തെ ആരും കൊന്നതൊന്നും അല്ല ഞങ്ങൾ ആരും ഒന്നും കണ്ടിട്ടില്ല ഇന്നലെ രാത്രി മഴയത്തു പുറത്തു നിന്നു ആരോ വന്നു ചെയ്തതാ ഇതു ദാമുവേട്ടനെ നിങ്ങളെക്കാളും ഞങ്ങൾക് അറിയാം കാര്യം അറിയാതെ തറവാട്ടിൽ വന്നു കുരച്ചാൽ ഉണ്ടല്ലോ””.
മോഹനൻ ദേഷ്യപെട്ടു കൊണ്ടു പറഞ്ഞു ..
“”ഡാ.. ചെക്കാ.. നിങ്ങളൊന്നും അറിയാതെ അയാളെ അടിക്കാൻ മാത്രം ആരാടാ ഇവിടെ ഉള്ളത് ഇ രമണിയെ പൊട്ടി ആക്കല്ലേ എന്റെ ദാമുവേട്ടനെ ഇവിടെയുള്ള ആരോ തന്നെയാ അടിച്ചു വിയ്തിയെ ഏതവൾ ആണെകിലും ഏതവൻ ആണെങ്കിലും ഇ രമണി തീർക്കും അവരെ അറിയില്ല നിനക്കൊന്നും രമണിയെ അങ്ങ് മാങ്ങാനത്തു വന്നു ചോദിച്ച അറിയാം ഇ കത്തി രമണി ആരാണെന്നു കേട്ടോടാ പന്ന മോനെ””