വൈദ്യന്റെ മരുമകൾ 2 [പോക്കർ ഹാജി]

Posted by

“…അത് കുഴപ്പമില്ല അച്ചാ.അന്ന് പിന്നെ ആദ്യമായിട്ടു ഒറ്റയ്ക്ക് വന്നതല്ലെ അതിന്റെ ഒരു ടെൻഷനും ഉണ്ടായിരുന്നു.പിന്നെ കടക്കൽ ചെന്നാൽ സീറ്റൊള്ള ബസ്സിൽ പോകാമല്ലോ അത് കൊണ്ടാ. “…

അങ്ങനെ ഓരോന്ന് പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയിൽ പടിപ്പുരയിൽ ഓട്ടോയുടെ ഹോണടി കേട്ടു .

“…അയ്യോ ദേ ഓട്ടോ വന്നു. “…

ശ്രീജ ബാഗ് തോളിലിട്ടു ചാടിയെണീറ്റു.

“…അമ്മെ അച്ചാ ഞാൻ ഇറങ്ങുവാ കെട്ടൊ”…

“…ആ മോളെ മരുന്ന് മുടക്കരുത് കേട്ടോ.മുടക്കിയാൽ പിന്നെ ഒന്നേന്നു വീണ്ടും തുടങ്ങണം.സമയം അതിനനുസരിച്ച് പോകും കേട്ടോ”…

“…ഊം ശരിയാച്ചാ ഞാൻ മുടക്കില്ല.അമ്മെ ഇറങ്ങുവാ”…

“…ആ പോയി വാ മോളെ.അവനോടു അന്വേഷണം പറയണം കേട്ടോ “…

അമ്മ അത് പറഞ്ഞപ്പോൾ സ്റ്റെപ്പിറങ്ങിക്കൊണ്ടിരുന്ന ശ്രീജ പെട്ടന്ന് നിന്നിട്ടു അമ്മയെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു

“…പറയാം അമ്മെ ഞാൻ പറയാം”…

അമ്മയുടെ വിഷമവും എന്താണെന്നു അവൾക്കു നല്ല പോലെ അറിയാമായിരുന്നു.അവൾ ഓട്ടോയുടെ അടുത്ത് വന്നിട്ട് തിരിഞ്ഞു നോക്കി. രണ്ട് പേരും ഉമ്മറത്ത് തന്നെയുണ്ട്.ചെറുതായൊന്നു കൈ വീശിക്കാണിച്ചിട്ടവൾ ഓട്ടോയിൽ കേറി.

“…മാഡം എവിടാ”… കടക്കലേക്കു വിടട്ടെ. “…

“…ഊം വിട്ടോ…ഇന്നെന്താ വേറെ ഓട്ടത്തിന് പോയില്ലേ”….

“…പോയിരുന്നു പിന്നെ ഈ സമയമൊക്കെ ആവുമ്പൊ മാഡം വിളിക്കുമല്ലോ എന്ന് കരുതി ഞാൻ സ്റ്റാന്റിൽ തന്നെ മാറ്റിയിട്ടിരിക്കുവായിരുന്നു. “…

“…രാവിലത്തെ കാശു തരാതെ ഞാനെങ്ങാനും വേറെ വണ്ടി വിളിച്ച് പോയാലോ എന്ന് പേടിച്ചായിരിക്കും അല്ലേ”…

“…അയ്യൊ അല്ല മാഡം ഒരിക്കലുമല്ല.അന്നങ്ങനെ ഒരബദ്ധം പറ്റിയത് കൊണ്ട് എന്നെ അങ്ങനെ കൊച്ചാക്കല്ലേ. മാഡം ദൂരേന്നു വരുവല്ലേ അപ്പൊ ഞാൻ കാരണം സമയം വൈകരുതല്ലോ എന്ന് കരുതി ചെയ്തതാണ്. “…

“…ഊം കുഴപ്പമില്ല ഞാൻ വെറുതെ പറഞ്ഞതാ. “…

പിന്നീട് കൂടുതലൊന്നും സംസാരിച്ചില്ല.കടക്കൽ നിന്നു ബസ്സു കേറി പോത്തൻകോട്ടിറങ്ങി നേരെ സൂപ്പര്മാർക്കറ്റിലേക്കു കേറി.അത്യാവശ്യം വേണ്ട സാധനങ്ങൾ മേടിച്ചു പിന്നെ പച്ചക്കറി സെക്ഷനിലേക്കു പോയി കുറച്ച് പച്ചക്കറി മേടിച്ചു അതിന്റെ കൂടെ തനിക്കു പാകമായ വഴുതനങ്ങകൾ നോക്കി ഒരു കിലോ തൂക്കി മേടിച്ചു.എന്നിട്ടു നേരെ വീട്ടിലേക്കു പോയി.വന്നയുടനെ അമ്മയെ വിളിച്ച് വീട്ടിലെത്തിയ കാര്യം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *