വൈദ്യന്റെ മരുമകൾ 2 [പോക്കർ ഹാജി]

Posted by

അത്രയും കേട്ടപ്പോഴേക്കും സാവിത്രിയുടെ കണ്ണ് നിറഞ്ഞൊഴുകാൻ തുടങ്ങി.അത് കണ്ട അവൾക്കു അവരോടു സഹതാപം തോന്നി കഷ്ടം അവരെവന്ത്‌ മാത്രം സങ്കടപ്പെടുന്നുണ്ടാകും.ഒരു കുഞ്ഞില്ലാത്തതു കൊണ്ട് താനെത്ര വിഷമിച്ചു ഇപ്പൊ ദേ ഒരു കുഞ്ഞിനെ പ്രസവിക്കുമെന്നറിഞ്ഞപ്പോ തന്നെ എന്റെ മനസ്സന്തോരം സന്തോഷിച്ചു.

അത് പോലെ ഒരമ്മ തന്നല്ലേ ഇത്… ഒരു മകനെ പ്രസവിച്ചു പാലൂട്ടി വളർത്തി വലുതാക്കി സ്വന്തം കാലിൽ നിൽക്കാറായപ്പോൾ അവരെ കളഞ്ഞു വേറെ ഒരു പെണ്ണിനേം കെട്ടി ദൂരെ താമസിക്കുന്നു.നാളെ തനിക്കുണ്ടാവുന്ന മോൻ ഇത് പോലെ കാണിച്ചാൽ തനിക്കുണ്ടാവുന്ന ദുഖവും ഇത് പോലെ തന്നെയല്ലേ.’അമ്മയുടെ കണ്ണ് നിറഞ്ഞൊഴുകി ഒന്നും സംസാരിക്കാൻ പറ്റാതിരിക്കുന്നതു കണ്ട ശ്രീജയുടെ കണ്ണും നിറഞ്ഞു.അവൾ അമ്മയുടെ പുറകിൽ ചെന്ന് നിന്ന് കൊണ്ട് അവരുടെ പുറത്തേക്കു പതിയെ തല ചായ്ച്ച് പിടിച്ച് കൊണ്ട് പതിയെ പുറത്ത് തടവിക്കൊണ്ട് പറഞ്ഞു.’

“…അമ്മ കരയാതെ അമ്മെ നമുക്ക് നല്ല കാലങ്ങളാ ഇനി വരാനുള്ളത്.അച്ഛന് ചെറിയൊരു പ്രതീക്ഷ ഉണ്ട് ഞാൻ പ്രസവിക്കുമെന്നു.ചേട്ടന് ലീവ് കിട്ടിയാൽ ഒരു ദിവസം ചേട്ടനെയും കൊണ്ടിവിടെ വരാം.ആ സന്തോഷത്തിന്റെ കൂടെ അപ്പൂപ്പനും അമ്മൂമ്മക്കും കൂടി കൊഞ്ചിക്കാന് ഒരു കുഞ്ഞു കൂടി ഉണ്ടാവും.എന്റെ മനസ്സ് പറയുന്നമ്മേ ഞാൻ പ്രസവിക്കുമെന്നു. “…

അത്രയും കേട്ടപ്പോൾ സാവിത്രി വീണ്ടും ഏങ്ങലടിച്ചു കരഞ്ഞു.’

“…അമ്മെ “…’അമ്മ കരയാതെ എല്ലാം നല്ലതിനാണെന്നു അങ്ങ് വിചാരിക്കു അപ്പൊ എല്ലാം താനേ ശരിയാകും. “…

സാവിത്രി കണ്ണ് നീര് തുടച്ചു കളഞ്ഞിട്ടു പറഞ്ഞു

“…എന്നാലും എന്റെ മോൻ ഞാൻ ചാവുന്നതിനു മൂന്നെ അവനെയൊന്നു കാണാൻ പറ്റുന്നില്ലല്ലോ..

അമ്മെ അമ്മയെന്തൊക്കെയാ ഈ പറയുന്നേ അമ്മയിപ്പോ എന്താ ചാകാൻ പോകുവാണോ.’അമ്മ അങ്ങനെ ഇങ്ങനെ ഒന്നും പറയാതെ .ഇനീം കുറെ കാലം അമ്മക്ക് അമ്മേടെ കൊച്ചു മോനെ കളിപ്പിക്കാനുള്ളതല്ലേ .ശ്രീജ സാവിത്രിയെ വിട്ടു ഒരു കസേരയെടുത്ത് മേശക്കരികിൽ എടുത്തിട്ടു കൊണ്ട് ഓർത്തു.പാവം എല്ലാം ഒറ്റയ്ക്ക് ചെയ്യണം ആരും കൂട്ടിനില്ല.അതിന്റെ കൂടെ മനസ്സിനൊരു സന്തോഷവും ഇല്ല സമാധാനവും ഇല്ല.പക്ഷെ കഴിഞ്ഞ പ്രാവശ്യം കണ്ടത് പോലല്ല ഇന്ന് ആളൊരു പാട് മാറിയിട്ടുണ്ട് പ്രത്യേകിച്ച് തന്നോടുള്ള പെരുമാറ്റത്തിൽ തന്നെ ഒരു മയം അനുഭവപ്പെടുന്നുണ്ട്.എന്തായാലും ഇതെല്ലാം നല്ലതിലേക്കുള്ള ഒരു സൂചനയാണ്.

Leave a Reply

Your email address will not be published. Required fields are marked *