വൈദ്യന്റെ മരുമകൾ 2 [പോക്കർ ഹാജി]

Posted by

അത് കഴിഞ്ഞ് ചോറൊക്കെ ഉണ്ടതിനു ശേഷം ബാക്കി വിശദമായൊരു കൂടിക്കാഴ്ച്ച കൂടി നടത്താം .അങ്ങനെ വിചാരിച്ച് കൊണ്ടിരുന്നപ്പോഴാണ് അവളൊരു കാര്യം ഓർത്തതു.അല്ല താനെന്തിനാ ഇവിടെ ഇരിക്കുന്നത്.തനിക്കകത്തേക്കു ചെന്ന് അമ്മയോട് സംസാരിച്ചച്ചൂടെ.അതല്ലേ നല്ലതു ഇവിടിരുന്നു വെറുതെ നാട്ടുകാർക്കൊരു സംശയം ഉണ്ടാക്കണ്ടല്ലോ.അവൾ മെല്ലെ ഉമ്മറത്തേക്ക് കേറിയപ്പോൾ അവിടെ നിന്നൊരാൾ

“…ദേ അവിടെ പേരെഴുതിയിടണം .നമ്പറനുസരിച്ചാ ആള് കേറുന്നേ. “…

“…അയ്യോ ഞാൻ വൈദ്യരെ കാണാൻ വന്നതല്ല.ഇവിടുത്തെ അമ്മയെ കാണാൻ വന്നതാ. “…

എന്ന് പറഞ്ഞു കൊണ്ടവൾ മുൻ വശത്തെ വാതില് തുറന്നകത്തേക്കു കേറിച്ചെന്നു.വിചാരിച്ച പോലെ ‘അമ്മ അടുക്കളയിൽ തന്നെ ഉണ്ട്.അവൾ അടുത്ത് ചെന്ന് ചെറുതായി മുരടനക്കി.

“…ആ നീ വന്നോ.ഇന്ന് ചിലപ്പോ വരുമെന്ന് അച്ഛൻ പറഞ്ഞാരുന്നു. “…

“…ആ അമ്മെ ഇന്നേ വരാൻ പറ്റത്തുള്ളൂ നാളെയൊക്കെ സ്‌കൂളുണ്ട്. “…

“…ഊം ലീവൊന്നും കിട്ടില്ലെ “…

“…ലീവ് കിട്ടും അമ്മെ പക്ഷെ ലീവൊക്കെ എടുത്ത് വരണ്ട.. അത്രയൊന്നും ആയില്ലല്ലോ .അച്ഛൻ പറഞ്ഞത് പോലെ കാര്യങ്ങൾ നടക്കുകയാണെങ്കിൽ അന്നേരം പിന്നെ ലീവൊന്നും കിട്ടത്തില്ല. “…

“…ഊം അതും ശരിയാ. “…

“…പിന്നെ അച്ചനും പറഞ്ഞിരുന്നു ലീവെടുത്ത് വരാനുള്ള അവസരം ഇനിയുമുണ്ട് ഇപ്പോഴേ അതിന്റെ ആവശ്യമൊന്നുമില്ലെന്നു.പി പിന്നെ രാജീവേട്ടനും പറഞ്ഞു ഞായറാഴ്ച്ച പോയാൽ മതിയെന്ന്. “…

“…ഊം അവൻ വിളിച്ചിട്ടെന്തു പറഞ്ഞു.ഞങ്ങടെ കാര്യം തിരക്കുമോ ചെലപ്പോ അവൻ ഞങ്ങളെ തന്നെ മറന്നു പോയിക്കാണും. “…

“…അമ്മേ ചേട്ടന് നല്ല സന്തോഷമുണ്ട് അച്ഛൻ ചികില്സിക്കാമെന്നു പറഞ്ഞത് കൊണ്ട്.പുള്ളി ഭയങ്കര വിഷമത്തിലായിരുന്നു ഇങ്ങനൊരു ആവശ്യം പറഞ്ഞാൽ ചെയ്തു തരുമോ എന്നൊക്കെ “…

“…അതിനു വൈദ്യരുടെ ജോലി വരുന്ന ആളുകളെ ചികില്സിക്കാതെ മടക്കി അയക്കലല്ലല്ലോ “…

“…അമ്മെ ചേട്ടന് നല്ല വിഷമമുണ്ട്.ഞാൻ എല്ലാ കാര്യങ്ങളും പറഞ്ഞു വിളിക്കാത്തതിലും വരാത്തതിലും അമ്മയ്ക്കും അച്ഛനും നല്ല വിഷമമുണ്ടെന്നു പറഞ്ഞു.എന്നാൽ ഒരു ദിവസം വിളിക്കാമെന്ന് പറഞ്ഞപ്പോ ഞാൻ പറഞ്ഞു വിളിക്കണ്ട പോയി കണ്ടാൽ മതി.ഇത്രയും വര്ഷം വരാതിരുന്ന ആളല്ലേ അപ്പൊ വിളിച്ച് ഓർമ്മ പുതുക്കേണ്ട നേരിട്ട് ചെന്ന് കണ്ടാൽ മതിയെന്ന്.അച്ഛനും അമ്മയും എന്നത് അങ്ങനെ വിളിച്ച് ഓർമ്മ പുതുക്കേണ്ട ആളുകളല്ലല്ലോ. “…

Leave a Reply

Your email address will not be published. Required fields are marked *