മനയ്ക്കലെ വിശേഷങ്ങൾ 8 [ Anu ]

Posted by

“”മഹേഷേട്ടാ.. മഹേഷേട്ടാ.. ദേ.. ഇന്നലെ ഞാൻ എന്താ പറഞ്ഞെ ആരോ കരയുന്നത് കെട്ടേന്നല്ലേ.. നിങ്ങള് അത് വിശ്വസിച്ചോ മനുഷ്യ ഇന്നലെ ഇപ്പൊ കണ്ടോ കിടക്കണത്തു ഇന്നലെ നോക്കിയായിരുന്നേ ഇയാള് ചിലപ്പോ ചാവില്ലായിരുന്നു ഇന്നലെ എന്നോട് കുറെ ചാടി കേറിയില്ലേ കണ്ണു തുറന്നു നോക്കു മനുഷ്യ കണ്ടോ ഇപ്പൊ””

വാതിലീനടുത്തു നിൽക്കുന്ന മൃദൂല മെല്ലെ മഹേഷിന്റെ ചെവിയിൽ പറഞ്ഞു..

“”ഡീ.. മിണ്ടാതെ ഇരിക്കു.. ഇനി ഇതു ആരോടും വിളമ്പാൻ പോണ്ട നമ്മള് ഒന്നും കേട്ടിട്ടും ഇല്ല കണ്ടിട്ടും ഇല്ല ചുമ്മാ വയാവേലി എടുത്തു തലയിൽ വെക്കേണ്ട കേട്ടോ””

“മ്മ് ”

മഹേഷിന്റെ ശകാരം കേട്ടു മായ ഒന്ന് മൂളി..

“”പോലീസ് ഇപ്പൊ എത്തും കവലയിൽ എത്തിയിട്ടുണ്ട്””

ആരോ അവിടുന്ന് വിളിച്ചു പറഞ്ഞു..

അത് കെട്ട എല്ലാവരുടെയും മുഖത്തെ പേടി ഒന്നു കൂടെ വർധിച്ചു…

“മോഹന.. ദാമുവിൻറെ ഭാര്യ രമണിയെ കാര്യം അറിയിച്ചായിരുന്നോ””

വത്സലൻ ഒന്ന് മോഹനനോട് അന്വേഷിച്ചു..

“ആരോ അറിയിച്ചെന്ന പറഞ്ഞത് കുറച്ചു ദൂരെ അല്ലെ പിന്നെ ഇയാളും ആയിട്ടു ആ സ്ത്രീക് ഇപ്പൊ വല്യ അടുപ്പമൊന്നും ഇല്ലല്ലോ കുറെ കാലം ആയില്ലേ ഇയാള് അങ്ങോട്ടൊക്കെ പോയിട്ട് വരുമായിരിക്കും അതൊരു മുഷേട്ടയാ””

മോഹനൻ മറുപടി കൊടുത്തു..

രണ്ടു ജീപ്പ് പോലീസുകാർ അപ്പോയെക്കും പാടത്തിനു അപ്പുറത്തെ റോഡിലേക്കു കുതിച്ചെത്തി.. പാട വരമ്പത്തു കൂടെ ഒരു പോലീസ് നായയെയും കൊണ്ട് അവർ തറവാട്ടിലേക്കു കയറി..

“എവിടെയാ ബോഡി”

ആദ്യം കേറി വന്ന പോലീസുകാരൻ ഒരാളോട് ചോദിച്ചു..

‘ദേ ആ വരാന്തയിൽ കിടത്തിയിട്ടുണ്ട് സർ””

അയാൾ മറുപടി പറഞ്ഞു..

“”അവിടെയാണോ ബോഡി കിടന്നിരുന്നത് ആരാ ആദ്യം കണ്ടത് ബോഡി””

ആ പോലീസുകാരൻ ഒന്ന് അന്വേഷിച്ചു..

“എന്റെ പെങ്ങള സാറെ അവളു മുറ്റമടിക്കാൻ വന്നപ്പോ അവിടെ കിടക്കുവായിരുന്നു””

മോഹനൻ അതിനു മറുപടി കൊടുത്തു..

“”ഹമ്മോ കണ്ടാൽ തന്നെ പേടിയാവുന്നല്ലോ ഇതു ഏതാ പുതിയ പോലീസ് എമ്മാൻ കണ്ടിട്ടില്ലല്ലോ നാട്ടില്””

ആരോ ഒരാൾ മറ്റോരാളോട് ചോദിച്ചു..

“ഓ.. ഇതു പുതിയ സർക്കിൾ ഇൻസ്‌പെക്ടറ.. ജോൺസൻ.. ബെൻ ജോൺസൺ “‘

Leave a Reply

Your email address will not be published. Required fields are marked *