എൻ്റെ പിന്നാലെ നന്ദനും നടന്നു….
നന്ദൻ ഒന്ന് നിന്നെ ശ്രീ അവനോട് പറഞ്ഞു…..
എന്താ ശ്രീ….
അല്ലാ അവൻ്റെ പേര് സൂര്യ എന്നാണ് എന്ന് നിനക്ക് എങ്ങനെ അറിയാം ……
സൂര്യയോ എന്താ നീ പറയുന്നത് ആര് സൂര്യ…..നന്ദൻ ഉരുണ്ട് കളിച്ചു…..
ടാ മറിയാതക്ക് സത്യം പറ നിനക്ക് അവനെ പറ്റി എല്ലാം അറിയാം …..
ആരെ പറ്റി എന്ത് അറിയാം എന്ന് ….
നീ ഇപ്പൊ അവനെ പറ്റി പറഞ്ഞ ചിലപ്പോ എനിക്ക് സഹായിക്കാൻ പറ്റും …..
എന്താ മോളെ ഒരു ഇളക്കം പോലെ വെറുതെ അവശ്യം ഇല്ലാത്ത പണിക്ക് നിക്കണ്ട അവൻ വളയില്ല കേട്ടോ…..
അത് എൻ്റെ വിഷയം നീ അത് വിട് നീ ഇപ്പൊ ഇത് പറ അല്ലെങ്കിൽ കൂട്ടുകാരൻ മുന്നിൽ കിടന്നു പിടയുന്നത് കണ്ടോ ശ്രീ നന്ദനേ സെൻ്റിമെൻ്റൽ ആയി പിടിക്കാൻ നോക്കി…..
ഒന്ന് നിന്നെ നീ അവനെ പെടപ്പിക്കാൻ മാത്രം ഈ ഹരി ഒന്നും വളർന്നിട്ടില്ല അത് വിട് പിന്നെ നീ പറഞ്ഞപോലെ ഒരു സംഘർഷം ഒഴുവാകും എങ്കിൽ അതാണ് നല്ലത്…..
ആ സമയത്താണ് റെമോയും മറിയയും അങ്ങോട്ട് വന്നത് …..
“- സൂര്യ ചെറുപ്പം മുതൽ കൂട്ടായ ഒരേ ഒരു കൂട്ടുകാരൻ നിനക്ക് ഈ മറിയ എങ്ങനെ ആണോ അതിനേക്കാൾ ഒരു നൂറ് മടങ്ങ് കൂടുതൽ സ്നേഹം മാത്രം ഉള്ള ഒരു കൂട്ടുകാരൻ നന്ദൻ പറഞ്ഞ് തുടങ്ങി….. – കളിയും ചിരിയും ആയി ഒന്ന്ച്ച് കളിച്ച് നടന്നു ഒരേ അക്കാഡമിയിൽ പ്രാക്ടീസ് അവിടുന്ന് തുടങ്ങുന്ന സൗഹൃദം ….
കഴിഞ്ഞ കൊല്ലം ഈ കോളേജ് എവിടെ ആണ് ടൂർണമെൻ്റ് കളിക്കാൻ പോയത് എന്ന് സൂര്യ യുടെ പഴയ കോളേജിൽ ആയിരുന്നു അത് ……
അവിടെ വച്ച് ഉണ്ടായ എന്തോ കാര്യത്തിന് ആണ് ഇവൻ അല്ല അത് ശെരിക്കും ഇവൻ്റെ കൂട്ടുകാരനും ആയി ഉണ്ടായ പ്രശ്നം ആണ് പക്ഷേ അവസാനം അത് ഇവനിൽ അവസാനിച്ചു അത്ര തന്നെ ….. നന്ദൻ ശ്വാസം ഒന്ന് വലിച്ച് വിട്ടു……