പറ്റില്ല എന്നല്ലേ പറഞ്ഞത്…….
ഞാൻ അല്ല മിസ്സ് അവൻ ആണ് ഞാൻ കൈ പിന്നിൽ ചൂണ്ടി……
അവൾ തിരിഞ്ഞ ഗ്യാപ്പിൽ ഞാൻ കുനിഞ്ഞ് ഓടി……
തിരിഞ്ഞ് നോക്കി ഒരു ചിരി കൊടുത്തു……
എടാ നിന്നെ ഞാൻ എടുത്തോളാം അവൾ പറഞ്ഞു…..
ആ ഇപ്പൊ വേണ്ട പിന്നെ മതി…..
രാത്രി ആയപ്പോ ആണ് ശ്രീയുടെ ബാഗിൽ കിടന്ന പാചുവിൻ്റെ ഫോൺ റിങ് ചെയ്തത്
ഹലോ
എടാ …. എന്താ ഒന്നും മിണ്ടാത്തത് …….
ഫോൺ പെട്ടന്ന് കട്ട് ആയി….
ആരായിരിക്കും അവൾ ഇങ്ങനെ ആലോചിച്ചു കിടന്നു……
പിറ്റേന്ന് വിഷ്ണു ക്ലാസ്സിൽ വന്ന് പറയുന്നത് കേട്ടു ഹരി വരുന്നു ഇന്ന് എന്ന്……
ആരാടാ ഈ ഹരി നന്ദൻ റെമോനോട് ചോദിച്ചു…..
അറിയില്ല അവൻ തരികിട ആണ് എന്ന കേട്ടത് …… ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ആണ് റെമോ പറഞ്ഞു…..
അയ്യോ ….നീ വന്നെ …..നന്ദൻ റെമോ നെയും കൊണ്ട് വെളിയിലേക്ക് പോവാൻ ഇറങ്ങിയതും മിസ്സ് അങ്ങോട്ട് വന്നു……
എങ്ങോട്ടാ കേറി ഇരിക്ക് മിസ്സ് അവന്മാരെ തടഞ്ഞു……
അവരുടെ പിന്നാലെ തന്നെ ഒരുത്തൻ തലയിൽ കേട്ടും ഒക്കെ ആയി കേറി വന്ന് കൂടെ വിഷ്ണുവും. പിള്ളേരും……
അവന്മാർ ഉള്ളിൽ കേറി ഇരുന്നു……
ദൈവമെ അവൻ വരല്ലേ നന്ദൻ പ്രാർത്ഥിച്ചു…..
അടുത്ത നിമിഷം തന്നെ പാച്ചു ഉള്ളിലേക്ക് കേറി വന്നു
മേ ഐ കം ഇൻ മിസ്സ് ……
അവനെ കണ്ട ഹരി ആണ് ഞെട്ടിയത്….
ടാ എന്താ അളിയാ നീ എന്തിനാ വന്നത് അവൻ്റെ അടുത്ത് വന്ന പാചുവിനോട് നന്ദൻ ചോദിച്ചു…..
എന്താടാ …..
എടാ തിരിഞ്ഞ് നോക്കല്ലേ മറ്റെ ഹരി വന്നിട്ടുണ്ട്…..
അവൻ്റെ ഹൃദയം ഒരു നിമിഷം നിന്നു ……പതിയെ തിരിഞ്ഞ് നോക്കിയ അവൻ കണ്ടത് അവനെ തന്നെ നോക്കി ഇരിക്കുന്ന ഒരു അഞ്ചാറ് മുഖങ്ങൾ…..
ക്ളാസ്സ് കഴിഞ്ഞ് ഞാൻ ടീച്ചർ ടെ പിന്നാലെ തന്നെ വെളിയിലേക്ക് പോയി…….
ഇയാള് എങ്ങോട്ടാ വരുന്നത് ഉള്ളിലേക്ക് പോ ചുമ്മാ കറങ്ങി നടക്കാതെ ……